പക്ഷേ ഞങ്ങൾ രണ്ടു പേരുടെയും കണക്കിൽ പെടാത്ത പലതും കണ്ടു മുട്ടിക്കോണ്ടിരിക്കുകയാണല്ലോ..
നേഹ, ഇപ്പോഴിതാ കേരളത്തിൽ നിന്നും ഒരു ലോഡ് കണക്കിന് പോലീസുകാർ…
ഇതെന്താ നാട്ടിൽ പണിക്ക് ആളില്ലാഞ്ഞിട്ട് കൊൽക്കൊത്തയിൽ നിന്നൊക്കെ ബംഗാളികളെ കൊണ്ട് വരുന്നത് പോലെ…”
അത് കേട്ട് അടക്കി വെക്കാനാവാതെ ഡെറിക്കും നേഹയും പൊട്ടിച്ചിരിച്ചു….
“ടോ… പോലീസുകാർ ഇവിടെയില്ലാഞ്ഞിട്ടല്ല…വിശ്വസിക്കാൻ കൊള്ളുന്ന ഒരാളെങ്കിലും വേണ്ടേ…. ഏതെങ്കിലും രീതിയിൽ നമ്മുടെ പദ്ധതിയൊക്കെ ചോർന്നു പോയാൽ പിന്നെ രണ്ടാമതൊരു ചാൻസ് കൂടി ജീവിതത്തിൽ കിട്ടിയെന്ന് വരില്ല… ഇനിയൊരു അവസരത്തിന് വേണ്ടി ദിനങ്ങൾ എണ്ണിക്കൂട്ടാനിനിയാവില്ല… അങ്ങനെയായാൽ നമ്മളിൽ നിന്ന് പലരും വീണ്ടും കൊഴിഞ്ഞു പോകുന്നത് കണ്മുന്നിൽ കാണേണ്ടി വരും…
അത് കൊണ്ട് നാട്ടിൽ നിന്നു തന്നെ വിശ്വാസമുള്ള കുറച്ചു പേരെ തയ്യാറാക്കാൻ മധുവങ്കിളിനോട് പറഞ്ഞിരുന്നു…അവരാണിവർ…
പിന്നെ , നേഹ…
ഞാൻ നിങ്ങളോട് പറയേണ്ടതായിരുന്നു… പക്ഷേ, ഇവളുടെ നിർബന്ധമായിരുന്നു അത് , ഇവിടെ എത്തുന്നത് വരെ രഹസ്യമായി വെക്കാൻ…
ഐപിഎസ് ട്രെയിനിങ്ങിന്റെ സമയം മുതൽക്കേ തന്നെ ഇവളെന്റെ കൂടെയുണ്ട്….
നിങ്ങളെ പോലെ തന്നെ , എന്റെ ഏറ്റവും അടുത്ത സുഹൃത്ത്..”
അത് കേട്ട് അവർ നേഹയെ നോക്കി… അവളുടെ മനസ്സിൽ നിറഞ്ഞു നിന്ന സന്തോഷം മുഖത്ത് വിടർന്നും കൊണ്ട് വസന്തം സൃഷ്ടിച്ചിരുന്നു…. ചുറ്റുമുള്ള പോലീസുകാരിലും ആ വസന്തത്തിന്റെ അനുഭൂതി തെളിഞ്ഞു നിന്നിരുന്നു…
അജിത്തും സേവിയറും ഡെറിക്കിനെ ചേർത്ത് പിടിച്ചു….
“ഡെറിക്…
അപ്പോൾ നമ്മൾ തനിച്ചല്ല..അല്ലേ….?
പോലീസുകാരും കൂടെയുള്ളത് കൊണ്ടാണല്ലേ താൻ ഇന്നലെ ഞങ്ങൾ ചോദിച്ചതിനൊന്നും മറുപടി പറയാതിരുന്നത്…
ഇനിയും ഇത് പോലെയുള്ള നഗ്നമായ സത്യങ്ങളുണ്ടെങ്കിൽ ഇപ്പോൾ തന്നെ പറയണം…ട്ടോ…
അല്ലെങ്കിൽ തന്നെ , കണ്ണ് തള്ളി തള്ളി ഏകദേശം പുറത്ത് വരാനായിട്ടുണ്ട്…”
ഇനി എന്നാണ് അടുത്ത ഭാഗം
?
❤️❤️
??
♥♥♥
❤️
❤️❤️❤️
Interesting thriller. Kidu
Eagerly waiting for the next part.
Sorry for delay…
പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…
Thank u❤️❤️
????
❤️❤️❤️❤️
❤️❤️❤️
❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️
അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….
കട്ട വെയ്റ്റിംഗ് ❤️?❤️❤️?
Thanks dear♥♥