അവർ ഡെറിക്കിന്റെ ചുറ്റുമായി ഇരുന്നു കൊണ്ട് ഡെറിക്കിനെയും നേഹയെയും ശ്രവിച്ചു കൊണ്ടിരിക്കുകയായിരുന്നു….
ഇന്നലെ രാത്രിയിലെത്തിയ ഡെറിക് , അവിടെയുള്ളവരെ ഇത്ര പെട്ടെന്ന് കൈയിലെടുത്തത് കണ്ടപ്പോൾ ശരിക്കും അവർ രണ്ടു പേരുടെയും കിളി പാറിപ്പോയി…
കോളനിക്കാർക്കൊക്കെ എന്ത് ക്ലാസ്സാണ് അവനെടുക്കുന്നതെന്നറിയാൻ വേണ്ടി അവർ ഡെറിക്കിനരികിലേക്ക് നീങ്ങി… ദൂരെ നിന്നും അജിത്തിനെയും സേവിയറെയും കണ്ട ഡെറിക്കും നേഹയും അവർക്ക് നേരെ കൈവീശി…ഇളം പുഞ്ചിരിയോട് കൂടെ തിരിച്ചും കൈ കാണിച്ചു കൊണ്ട് അവരിലേക്ക് നടന്നടുത്തു…
രാജസ്ഥാനിലെ ഗ്രാമവാസികൾക്ക് ഏത് ഭാഷയിലാണ് ഡെറിക് ക്ലാസ്സെടുക്കുന്നതെന്ന് അറിയാനുള്ള ത്വര രണ്ടു പേർക്കുമുണ്ടായിരുന്നു….. അവരിലേക്ക് അടുക്കുന്തോറും സംസാരം പതിയെ കേൾക്കുന്നുണ്ടായിരുന്നുവെങ്കിലും വാക്കുകളൊന്നും വ്യക്തമാകുന്നുണ്ടായിരുന്നില്ല…
അധികം വൈകാതെ തന്നെ അവർ ഞെട്ടലോടെ അത് മനസ്സിലാക്കി….
ഡെറിക് സംസാരിക്കുന്നത് പച്ചമലയാളത്തിൽ തന്നെയായിരുന്നു….
അവർ ആൾക്കൂട്ടത്തിലേക്ക് കണ്ണോടിച്ചു… പലതരം വർണങ്ങളിൽ തനത് പ്രാചീനവേഷം ധരിച്ചു തന്നെയായിരുന്നു അവരുടെ ഇരിപ്പ്…
തങ്ങളുടെ കാതുകൾക്കെന്തെങ്കിലും പ്രശ്നം വന്നോ എന്നൊരു സംശയത്തിൽ ഒരിക്കൽ കൂടി അവർ ചെവി കൂർപ്പിച്ചു വെച്ചു…
തെറ്റിയിട്ടില്ല…
സംസാരം മലയാളത്തിൽ തന്നെ….
സംഭവമെന്തെന്ന് മനസ്സിലാകാതെ , അന്താളിച്ചു കൊണ്ട് അവർ ഡെറിക്കിന്റെ അരികിലെത്തി…
പൊട്ടൻ പൂരം കണ്ടത് പോലെയുള്ള അവരുടെ നിൽപ്പ് കണ്ടപ്പോൾ ഡെറിക് കാര്യമെന്തെന്ന് കണ്ണുകൾ കൊണ്ട് ആരാഞ്ഞു..അവർ അതേ ഞെട്ടലോടെ അവിടെ ചുറ്റുമിരിക്കുന്ന ആളുകളെ വീണ്ടും നോക്കി…
അവരെയൊക്കെ കാണുമ്പോൾ മലയാളികളെ പോലെ തന്നെയുണ്ട്…. പക്ഷേ , വസ്ത്രധാരണമൊക്കെ വാർത്തകളിലും ടിവിയിലും കണ്ടത് പോലെയുള്ള രാജസ്ഥാനി വേഷം തന്നെയായിരുന്നു..അവിടെ നടക്കുന്നതെന്തെന്ന് മനസ്സിലാകാതെ തരിച്ചിരിക്കുകയായിരുന്നു രണ്ടു പേരും… അത് കണ്ടപ്പോൾ തന്നെ ഡെറിക്കിനും നേഹയ്ക്കും കാര്യം പിടികിട്ടി…
അവർ രണ്ടു പേരെയും അരികിലേക്ക് വിളിച്ചു…എന്നിട്ട് അവരെ ആ കൂടിയിരിക്കുന്ന ആൾക്കാരിലേക്ക് അഭിമുഖമായി നിർത്തി..
“ഇതാണ് ഞങ്ങളുടെ കൂട്ടത്തിലെ ബാക്കിയുള്ളവർ…
എന്റെ പ്രിയ സുഹൃത്തുക്കൾ…അജിത്ത്, സേവിയർ…”
അവരെല്ലാം അജിത്തിനേയും സേവിയറിനേയും നോക്കി ചിരിച്ചു..
പക്ഷേ , അവർ രണ്ടു പേരും അപ്പോഴും അന്തം വിട്ടു നിൽക്കുകയായിരുന്നു….
“ഡെറിക്.. ഇവർക്കെങ്ങനെ മലയാളം..? ”
ഇനി എന്നാണ് അടുത്ത ഭാഗം
?
❤️❤️
??
♥♥♥
❤️
❤️❤️❤️
Interesting thriller. Kidu
Eagerly waiting for the next part.
Sorry for delay…
പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…
Thank u❤️❤️
????
❤️❤️❤️❤️
❤️❤️❤️
❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️
അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….
കട്ട വെയ്റ്റിംഗ് ❤️?❤️❤️?
Thanks dear♥♥