ഒരു കോളനി പോലെയുള്ള സ്ഥലമായിരുന്നു അത്….ഒറ്റപ്പെട്ടു നിൽക്കുന്ന തരിശുഭൂമിയിൽ കുറേ ഓലമേഞ്ഞതും അല്ലാത്തതുമായ കുടിലുകൾ വരിവരികളായി ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു….
കോളനിയുടെ ചുറ്റുപാടും ആൾത്താമസമോ കടകളോ റോഡുകളോ ഇല്ലാത്ത ഭയാനകമായ ഒരു ഒഴിഞ്ഞ പ്രദേശമായിരുന്നു അത്….
രാത്രിയായത് കൊണ്ട് സ്ഥലത്തിന്റെ പൂർണ്ണരൂപം വ്യക്തമല്ലായിരുന്നു….
കുടിലുകൾ ഒരുപാടുണ്ടായിരുന്നുവെങ്കിലും സഹായത്തിന് പോലും ഒരാളെയും അവിടെ കണ്ടില്ല..
നേരമേറെ വൈകിയത് കൊണ്ട് തന്നെ , അവർക്ക് വേണ്ടി തയ്യാറാക്കി വെച്ചിട്ടുള്ള അത്യാവശ്യം മോശമല്ലാത്ത ഒരു വീട്ടിലേക്ക് എല്ലാവരും കയറി…
ഭക്ഷണത്തിന് ശേഷം , യാത്രാക്ഷീണമുള്ളത് കൊണ്ട് അജിയും സേവിയറും പെട്ടെന്ന് കിടന്നു….
കുറച്ചു നേരം സംസാരിച്ചിരുന്നതിന് ശേഷം നേഹയും ഡെറിക്കും പതിയെ ഉറക്കിലേക്ക് വഴുതി വീണു…
പിറ്റേന്ന് രാവിലെ സൂര്യൻ ഉദിച്ചുയർന്നതിന് ശേഷമാണ് അജിത്തും സേവിയറും എഴുന്നേറ്റത്… അടുത്തൊന്നും ഡെറിക്കിനെയും നേഹയെയും കണ്ടില്ല…
അവർ കിടന്നതിനടുത്തായി ചായയും പ്രഭാതഭക്ഷണവും തയ്യാറായിരുന്നു….
പ്രഭാതകർമങ്ങളും ഭക്ഷണവും കഴിഞ്ഞതിന് ശേഷം , താമസിയാതെ തന്നെ അവർ വീടിന് പുറത്തിറങ്ങി….
അപ്പോഴാണ് അവരുടെ മുന്നിൽ ആ കോളനിയുടെ മുഖം ശരിക്കും ദൃശ്യമായത്….
മനോഹരമായി ഓലകൾ കൊണ്ട് മേഞ്ഞ ഒരുപാട് ചെറിയ ചെറിയ വീടുകളായിരുന്നു ചുറ്റും…ചെറുതാണെങ്കിലും ക്രമീകരിച്ചു പണിതിട്ടുള്ള വീടുകളുടെ നിൽപ്പ് കാണാൻ തന്നെ സുന്ദരമായിരുന്നു…
അതിൽ അല്പം വലുതും മെച്ചപ്പെട്ടതും അവർ താമസിച്ച വീടായിരുന്നു…
ചുറ്റുപാടും നോക്കിക്കൊണ്ട് അജിത്തും സേവിയറും മെല്ലെ പുറത്തേക്കിറങ്ങി…
കുറച്ചു മുന്നോട്ട് നടന്നു കഴിഞ്ഞപ്പോഴാണ് , കുറച്ചു ദൂരെയായി ഒരു കൂട്ടം ആളുകളെ കണ്ടത്…
അവരുടെ നടുവിലായി ഡെറിക്കും നേഹയും നിൽക്കുന്നത് പിന്നീടാണ് ശ്രദ്ധയിൽ പെട്ടത്….
അവർ അവിടം ലക്ഷ്യമാക്കി നടന്നു..
പത്ത് നാല്പത് പേരെങ്കിലുമുണ്ടായിരുന്നു ആ ആൾക്കൂട്ടത്തിൽ…
ഇനി എന്നാണ് അടുത്ത ഭാഗം
?
❤️❤️
??
♥♥♥
❤️
❤️❤️❤️
Interesting thriller. Kidu
Eagerly waiting for the next part.
Sorry for delay…
പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…
Thank u❤️❤️
????
❤️❤️❤️❤️
❤️❤️❤️
❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️
അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….
കട്ട വെയ്റ്റിംഗ് ❤️?❤️❤️?
Thanks dear♥♥