“അപ്പോൾ നമ്മുടെ ഓപ്പറേഷന് അവർ കാരണം വല്ല തടസ്സവും ഉണ്ടാകുമോ…? ”
“അതിന് സാധ്യതയില്ല..
ഞാൻ ദിവസങ്ങളായി അവിടം നിരീക്ഷിക്കുകയായിരുന്നു..
അറിഞ്ഞും കൊണ്ടോ അല്ലയോ , ഒരു പട്ടാളക്കാരനും ആ വഴിക്ക് അടുക്കുന്നുണ്ടായിരുന്നില്ല…എന്തിനേറെ പറയുന്നു , മനുഷ്യന്മാർ പോയിട്ട് ഒരു ജീവി പോലും ആ വഴിയേ പോയിട്ടില്ല ”
“ഏതായാലും , അതൊക്കെ വരുന്നിടത്ത് വെച്ചു കാണാം…
നമ്മുടെ താമസസ്ഥലത്ത് നിന്നും ഒരുപാട് ദൂരമുണ്ടോ ഈ സാന്റാ ക്ലബ്ബ്…? ”
“ഇല്ല…ഒരു മണിക്കൂറിന്റെ അകലം മാത്രമേയുള്ളൂ…..”
“ഹാ… അത് നന്നായി….ആ ദൂരം വേണം…ജയ്സാൽമീറിൽ എയർപോർട്ട് ഉണ്ടായിട്ട് പോലും ജയ്പൂറിൽ ഇറങ്ങിയത് ഒരു രീതിയിലും അവരുടെ സംശയങ്ങൾക്ക് വഴി വെച്ചു കൊടുക്കാതിരിക്കാൻ വേണ്ടിയാണ്…എയർപോർട്ട് ചിലപ്പോൾ അവരുടെ നിരീക്ഷണത്തിലുമാവാം..”
അവർ വീണ്ടും പലതും സംസാരിച്ചു കൊണ്ട് യാത്ര തുടർന്നു…
യാത്രയ്ക്കിടയിൽ നിന്നും നേഹയ്ക്കും അജിത്തിനും സേവിയർക്കും കൂടുതൽ പരിചയപ്പെടാനായി..തമ്മിലുള്ള അകലം താനേ കുറഞ്ഞു വരാനുമത് സഹായകമായി…
ഡെറിക്കും നേഹയും ഐപിഎസ് ട്രെയിനിങ്ങിന് ഒരുമിച്ചുണ്ടായിരുന്നുവെന്നും , അന്ന് തൊട്ടുള്ള സൗഹൃദമാണ് തമ്മിലുള്ളതെന്നും , സ്പൈ എന്ന് പറഞ്ഞത് ഡെറിക്കിന്റെ നിർദേശപ്രകാരം ചുമ്മാ പറഞ്ഞതാണെന്നും , പതിയെ നേഹ തന്നെ അവരോട് പറഞ്ഞു…
ഡെറിക്കിന്റെ പലതരം കുറുക്ക് ബുദ്ധികളും കണ്ടു അതിശയിച്ചിട്ടുണ്ടായിരുന്ന അവർക്ക് അതൊന്നും വലിയ പുതുമയായി തോന്നിയില്ല…എങ്കിലും ദിവസം കഴിയുന്തോറും ഡെറിക്കിന്റെ കാര്യപ്രാപ്തിയും നൈപുണ്യവും കണ്ട് അതിശയിച്ചു കൊണ്ടിരിക്കുകയായിരുന്നു അവർ..
ഇത്രയും സമർത്ഥനായ ഡെറിക്കിന്റെ ടീമിൽ ആയതിലുള്ള അഭിമാനവും ആത്മവിശ്വാസവും അവരിൽ വർധിച്ചു കൊണ്ടേയിരുന്നു…..
മൈലുകൾ താണ്ടി അവരുടെ വണ്ടി മുന്നോട്ട് കുതിച്ചു… അപ്പോഴാണ് സേവിയറിന്റെ മനസ്സിലൊരു സംശയം ഉടലെടുത്തത്….
“ഡെറിക്….
അറിഞ്ഞത് വെച്ച് നോക്കിയാൽ , ആയിരങ്ങൾ പങ്കെടുക്കുന്ന പാർട്ടിയാണ് സാന്റാക്ലബ്ബിൽ നടക്കുന്ന ഡ്രീം നൈറ്റ് പാർട്ടി….
നമ്മളാണെങ്കിൽ ആകെയുള്ളത് നാല് പേരും…
ഇനി എന്നാണ് അടുത്ത ഭാഗം
?
❤️❤️
??
♥♥♥
❤️
❤️❤️❤️
Interesting thriller. Kidu
Eagerly waiting for the next part.
Sorry for delay…
പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…
Thank u❤️❤️
????
❤️❤️❤️❤️
❤️❤️❤️
❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️
അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….
കട്ട വെയ്റ്റിംഗ് ❤️?❤️❤️?
Thanks dear♥♥