നേരം സായാഹ്നത്തിലേക്ക് അടുത്തപ്പോഴേക്കും ഡെറിക്കും കൂട്ടരും രാജസ്ഥാനിലെ ജയ്പൂർ എയർപോർട്ടിൽ എത്തി….
അവിടെ അവരെ സ്വീകരിക്കാൻ നേഹ ശർമ എന്ന ലേഡിയും കാത്തിരിപ്പുണ്ടായിരുന്നു…
അവിടെ ഡെറിക്കിന് എല്ലാ സഹായവും ചെയ്തു കൊണ്ടിരുന്ന സ്പൈ ആയിരുന്നു നേഹ…ഡെറിക് അവരെ തന്റെ കൂട്ടുകാർക്ക് പരിചയപ്പെടുത്തി…കൂടെ , ഇനി മുതൽ നേഹയും മിഷന്റെ ഭാഗമാകുമെന്നുമുള്ള സൂചനയും കൊടുത്തു…..
എയർപോർട്ടിൽ നിന്നും പന്ത്രണ്ട് മണിക്കൂറിന്റെ യാത്രയുണ്ടായിരുന്നു അവരുടെ ലക്ഷ്യസ്ഥാനത്തേക്ക്…ഥാറിനടുത്ത് തന്നെയുള്ള ജയ്സാൽമീറിലായിരുന്നു അവർക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്..അധികം വൈകാതെ തന്നെ അവർ യാത്ര തുടർന്നു…
നേഹയും ഡെറിക്കും തമ്മിൽ ഒരുപാട് നാളത്തെ പരിചയമുണ്ടെന്നും , ഈ മിഷനിലേക്ക് ഡെറിക് ആദ്യമേ കണ്ടു വെച്ചൊരു മുഖമായിരുന്നു അവളുടേതെന്നും യാത്രയ്ക്കിടയിലുള്ള സംസാരത്തിനിടയിൽ നിന്ന് അജിത്തും സേവിയറും തിരിച്ചറിഞ്ഞു…
അവർക്ക് നേഹയൊരു പുതുമുഖമാണെങ്കിലും , അവളോട് അങ്ങനെ അപരിചിതത്വമൊന്നും ഫീൽ ചെയ്തില്ല…
അവർക്ക് നേഹയെ പറ്റി ഒന്നും അറിയില്ലായിരുന്നുവെങ്കിലും അവരെല്ലാവരെ കുറിച്ചും നേഹയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു…
“നേഹാ….
തന്നോട് ഞാൻ ചോദിക്കാൻ വിട്ടു പോയ ഒരു കാര്യമുണ്ട്…ഇപ്പോഴാണ് ഓർമ വന്നത്…ഥാർ മരുഭൂമി ഇന്ത്യ-പാകിസ്ഥാൻ അതിർത്തി പങ്കിടുന്നുണ്ടല്ലോ…അപ്പോൾ അവിടെയൊക്കെ സൈനിക സന്നാഹവുമുണ്ടാകും…
എന്നിട്ടും എങ്ങനെയാണ് അവിടെ ഇങ്ങനെയൊരു സാന്റാക്ലബ്ബ് നടക്കുന്നത്…? ”
“എന്റെ മനസ്സിലും ഈയൊരു സംശയമുണ്ടായിരുന്നു ഡെറിക്…
ആദ്യം കരുതിയത് , മരുഭൂമിയിലായത് കൊണ്ട് അവരുടെ കണ്മുന്നിൽ നിന്ന് മറഞ്ഞു നിന്നുള്ള കളിയാണെന്നാണ്…
പക്ഷേ , പട്ടാളത്തിന് എത്തിപ്പെടാൻ കഴിയാത്ത സ്ഥലമുണ്ടോ…
ആ ഏരിയ മുഴുവൻ അവരുടെ നിരീക്ഷണത്തിൽ തന്നെയായിരിക്കില്ലേ…
എന്നിട്ടും അവിടെ വർഷങ്ങളായി , പുറത്തുള്ള ഒരു കുഞ്ഞു പോലുമറിയാതെ ബ്രഹ്‌മാണ്ഡമായി തന്നെ ഡ്രീം നൈറ്റ് പാർട്ടി നടക്കുന്നുണ്ട്….
അപ്പോൾ പിന്നെ , എങ്ങനെയായിരിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കില്ലേ ഡെറിക്…? ”
“താൻ പറഞ്ഞു വരുന്നത് , നാടിനെ കാക്കുന്നവരിലും ഒറ്റുകാർ ഉണ്ടെന്നാണോ…? ”
“ഉണ്ടാകാം…
അല്ലെങ്കിൽ പിന്നെ , അവരുടെ കണ്ണിൽ പെടാത്ത ഇടമായിരിക്കാം…
എന്നാലും വർഷങ്ങളായി അവിടെ സാന്റാക്ലബ്ബ് ഉണ്ട്…
അതെങ്ങനെ അവരുടെ അറിവും സമ്മതവും കൊണ്ടല്ലെന്ന് പറയാനൊക്കും…? “
ഇനി എന്നാണ് അടുത്ത ഭാഗം
?
❤️❤️
??
♥♥♥
❤️
❤️❤️❤️
Interesting thriller. Kidu
Eagerly waiting for the next part.
Sorry for delay…
പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…
Thank u❤️❤️
????
❤️❤️❤️❤️
❤️❤️❤️
❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️
അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….
കട്ട വെയ്റ്റിംഗ് ❤️?❤️❤️?
Thanks dear♥♥