“ടോ.. ഞാൻ തന്നെ പേടിപ്പിക്കാൻ പറയുന്നതല്ല…
ഏത് രീതിയിൽ വീണാലും കടിച്ചു കീറാൻ നിൽക്കുന്ന ചെന്നായ്‌ക്കൂട്ടങ്ങളിലേക്കാണ് ഞങ്ങൾ ചെന്നു ചാടുന്നത്….
തിരിച്ചു വരാനുള്ള സാധ്യത ഒരു പൊടിപോലുമില്ലാതെ….
അത് കൊണ്ടാണ് , താൻ ഈ അവസ്ഥയിൽ ആയിട്ടും എല്ലാം തുറന്നു പറയാൻ ഞാനിവിടെയെത്തിയത്… അരുതാത്തതെന്തെങ്കിലും കേട്ടാൽ താങ്ങാനുള്ള കെല്പ് വേണം…”
ചാന്ദ്നി പുഞ്ചിരിച്ചും കൊണ്ട് അവളുടെ തലയിണയ്ക്കടിയിൽ നിന്നും ഒരു ചെറിയ പൊതി എടുത്തു..അത് തുറന്നപ്പോൾ ഒരു ചെറിയ പെട്ടിയാണ് ആദിയുടെ കണ്മുന്നിൽ തെളിഞ്ഞത്…
അതുമവൾ തുറന്നു…
അത് കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ അവൻ ഞെട്ടി…
പൊന്നിൽ തീർത്ത ഒരു താലിയായിരുന്നു അത്…
“ചാന്ദൂ..ഇതെന്താടീ….? ”
അതിശയത്തോടെയും ഞെട്ടലോടെയും അവനവളെ തുറിച്ചു നോക്കി…
“എന്റെ കഴുത്തിൽ നിനക്ക് ചാർത്താനായി അച്ഛൻ ഗുരുവായൂർ അമ്പലനടയിൽ വെച്ചു പൂജിച്ചു കൊണ്ടു വന്ന താലിയാണ്…
ഇപ്പോഴല്ല…നാല് കൊല്ലം മുമ്പ്…
അത് കൈയിൽ ഉള്ളിടത്തോളം എനിക്ക് ധൈര്യമായിരുന്നു , നീ എപ്പോഴായാലും തിരിച്ചു വരുമെന്ന്…
അന്ന് ആംബുലൻസിൽ എന്നെ കൊണ്ടു പോകുമ്പോൾ അതെന്റെ കൈയിൽ ഇല്ലായിരുന്നു…അപ്രതീക്ഷിതമായാണല്ലോ നിന്റെ ചങ്ങാതി എന്നെ തട്ടിക്കൊണ്ടു പോയത്…
ആ താലി കൈയിൽ ഇല്ലാത്തതായിരുന്നു എന്നെയേറെ പരിഭ്രമിപ്പിച്ചത്…
മരിച്ചു പോകുമോ , നിന്നിൽ നിന്നകലേണ്ടി വരുമോ എന്ന ഭയവും അത് കാരണം നേരിടേണ്ടി വന്നു…
ഇന്നെനിക്ക് ഒരു പേടിയുമില്ല ആദീ…
ഇതെന്റെ കൈയിൽ ഉള്ളിടത്തോളം കാലം എന്റെ ആദി തിരിച്ചു വരും…അതെന്റെ വിശ്വാസമാണ്…ഞാനും ഈശ്വരനും തമ്മിലുള്ള കരാർ അങ്ങനെയാണ്…
നീ ധൈര്യമായി പോയിട്ട് വാ….”
മനസ്സിൽ വല്ലാത്തൊരു കുളിര് കോരിച്ചൊരിഞ്ഞത് പോലെയായിരുന്നു അവളുടെ വാക്കുകൾ…
ചാന്ദ്നിയുടെ ആ ആത്മവിശ്വാസവും കൈമുതലാക്കി , നെറുകയിൽ ചുംബനവും നൽകി അവൻ തന്റെ പ്രിയപ്പെട്ടവളോട് യാത്ര പറഞ്ഞു…
മാമിയോടും ചാന്ദ്നിയുടെ അമ്മയോടും അനുഗ്രഹം വാങ്ങുവാനും മീരയെ പുണരുവാനും കീർത്തിയുടേയും ജൂഹിയുടേയും കവിളുകളിൽ ഉമ്മകൾ കൊണ്ടു മൂടാനും അവൻ മറന്നില്ല…
ഇനി എന്നാണ് അടുത്ത ഭാഗം
?
❤️❤️
??
♥♥♥
❤️
❤️❤️❤️
Interesting thriller. Kidu
Eagerly waiting for the next part.
Sorry for delay…
പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…
Thank u❤️❤️
????
❤️❤️❤️❤️
❤️❤️❤️
❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️
അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….
കട്ട വെയ്റ്റിംഗ് ❤️?❤️❤️?
Thanks dear♥♥