ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

തമിഴ്നാട്ടിൽ ഇതിന്റെ അന്വേഷണം നടക്കാറൊന്നുമില്ല…. കേരളത്തിൽ നടന്നതൊക്കെ പാതി വഴിക്കും നിന്നു പോയിട്ടുണ്ട്.. കാരണം ഞാൻ നേരത്തെ പറഞ്ഞത് പോലെ കേസ് മുന്നോട്ട് പോകാനുള്ള ഒരവസരവും അവർ വിട്ടുവെക്കില്ലായിരുന്നു…

കാണാതായതിനെതിരെ കേസ് കൊടുക്കാനും ആർക്കും സാധിക്കില്ലായിരുന്നു… അവരെ ഭീഷണിപ്പെടുത്താൻ പോലും സ്റ്റീഫൻ വേറൊരു ടീമിനെ നിയമിച്ചിരുന്നു… മാതാപിതാക്കൾക്ക് അവരുടെ മക്കൾക്ക് വേണ്ടി ഒരു പരാതി കൊടുക്കാൻ പോലും സ്വാതന്ത്ര്യമില്ലായിരുന്നു..ഭീഷണികൾ ധിക്കരിച്ചു പരാതി കൊടുത്തവരുടെ കുടുംബത്തെ കൊന്നിട്ടാണെങ്കിൽ പോലും ആ പരാതി പിൻവലിപ്പിക്കുമായിരുന്നു…

സത്യം പറഞ്ഞാൽ സ്റ്റീഫന്റെ അധീനതയിൽ വിളയാടുന്ന വലിയൊരു മാഫിയയാണിത് ”

 

“പക്ഷേ, ഇത്രയും രഹസ്യമായ കാര്യങ്ങളൊക്കെ ഡെറിക്കിന് എങ്ങനെ മനസ്സിലായി…? ”

 

” ഐപിഎസ് ക്യാമ്പിൽ എന്റെ കൂടെയുണ്ടായ ഒരു സുഹൃത്ത് വഴി ചെന്നൈയിൽ തന്നെയുള്ള അശ്വിൻ എന്ന റിട്ടയേർഡ് മിലിട്ടറിക്കാരനെ പരിചയപ്പെട്ടു…. ചില മിലിട്ടറിക്കാരെ നമ്മുടെ ഗവണ്മെന്റ് രഹസ്യ ഏജന്റായി നിയമിക്കാറുണ്ടല്ലോ…. മിലിട്ടറിക്ക് ശേഷവും നാടിനെ സേവിക്കാനുള്ള ഈ അവസരം ദേശസ്നേഹിയായ ഓരോ മിലിട്ടറിക്കാരനും ഉപയോഗിക്കാറുണ്ട്…അങ്ങനെ നാടിന് വേണ്ടി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്ന ഒരാളാണ് അശ്വിനെന്ന് സംസാരത്തിൽ നിന്നെനിക്ക് മനസ്സിലായി….ചെന്നൈയിലേക്ക് വന്നപ്പോൾ അദ്ദേഹത്തെ കണ്ടു… എന്റെ കാര്യങ്ങളൊക്കെ പറഞ്ഞു….എന്റെ പ്ലാനിങ്ങും അദ്ദേഹത്തോട് പറഞ്ഞു…

നാടിനെ സേവിക്കാൻ ഇതിലും വലിയ അവസരം ഇനി കിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം തന്നെ ഈയൊരു ദൗത്യത്തിന് വേണ്ടി മുന്നോട്ട് വരികയായിരുന്നു…

എങ്ങനെയെങ്കിലും ചെട്ടിയാരുടെ കൂടെ കയറിക്കൂടാനും ചെട്ടിയാരുടെ ഏറ്റവും വിശ്വസ്തനാകാനുമായിരുന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞത്….പക്ഷേ, അതെങ്ങനെ സാധിക്കുമെന്ന് എനിക്കും അത്ര ഐഡിയ ഇല്ലായിരുന്നു…പക്ഷേ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചപ്പോൾ ഒരു ആശയം രൂപപ്പെട്ടു വന്നു…

Updated: July 10, 2021 — 10:43 pm

16 Comments

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  1. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️?❤️?❤️

  2. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
      ♥️❤????❤♥️

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  3. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് bro❤️❤️❤️
      പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
      സമയം കിട്ടുന്നില്ല….

  4. അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട്‌ വേഗത്തിൽ തരുമോ ❤❤❤?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️

  5. സൂര്യൻ

    അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️

Comments are closed.