ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

Views : 63437

അന്നത്തെ ദിവസം മുഴുവൻ ചെലവഴിച്ചു…

രാത്രി ഒരു സിനിമയും ഭക്ഷണവുമൊക്കെ കഴിഞ്ഞാണ് വീട്ടിലേക്ക് തിരിച്ചത്…

 

വളരെ സന്തോഷത്തോടെയായിരുന്നു അവർ വീടണഞ്ഞത്….പക്ഷേ, സന്തോഷവും ആഘോഷവും അന്നത്തേക്ക് മാത്രമാണെന്ന് അവരറിഞ്ഞിരുന്നില്ല….

വീട്ടിലേക്ക് കയറിയതിന് ശേഷം എല്ലാവരും വരാന്തയിൽ ഇരിക്കുമ്പോഴാണ് ആദി ആ കാര്യം പറഞ്ഞത്…. തനിക്ക് പിറ്റേന്ന് തന്നെ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് താമസം മാറണമെന്നതായിരുന്നു അവന്റെ വാക്കുകളിൽ നിന്നുമുതിർന്നു വീണത്….മധുവങ്കിളിന്റെ നിർദേശമായിരുന്നു അത്…സാഹചര്യമനുസരിച്ച് അത് തന്നെയാണ് നല്ലതെന്ന് അവനും തോന്നി…

 

പക്ഷേ , ഇതറിഞ്ഞപ്പോൾ സന്തോഷത്തിൽ മതി മറന്നു നിന്നിരുന്ന എല്ലാവരുടെയും മുഖത്ത് ഇരുൾ നിറഞ്ഞു..എങ്കിലും ഒരു വിളിക്കപ്പുറത്ത് താനുണ്ടെന്നും ഇടയ്ക്കിടെ വരാൻ പറ്റുമെന്നുമുള്ള അവന്റെ ഉറപ്പിൽ മനസ്സില്ലാ മനസ്സോടെയാണെങ്കിലും എല്ലാവരും സമ്മതിച്ചു….. സമ്മതിക്കേണ്ടി വന്നു എന്നതായിരുന്നു സത്യം…

 

പിറ്റേന്ന് രാവിലെ തന്നെ ഡെറിക് താമസം ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാറ്റി….തന്റെ സാധനസാമഗ്രികളൊക്കെ ക്വാർട്ടേഴ്‌സിലേക്ക് മാറ്റാനുള്ളത് കൊണ്ട് തന്നെ , അതിരാവിലെ അവൻ വീട്ടിൽ നിന്നും പുറപ്പെട്ടു… സ്വാഭാവികമായി ഓഫീസിലും നേരത്തെ തന്നെ എത്തിച്ചേർന്നു..തന്റെ ഡ്യൂട്ടിയുടെ സ്വഭാവം കാരണം യൂണിഫോം ധരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല….

 

ഓഫീസിൽ ഡെറിക് എത്തുമ്പോഴേക്കും സഹപ്രവർത്തകർ ആരും തന്നെ എത്തിയിട്ടുണ്ടായിരുന്നില്ല….. വൈകാതെ തന്നെ അവൻ തന്റെ ജോലിയിലേക്ക് കടന്നു…. സ്റ്റീഫന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും സഹായികളെയും ഓരോ കണ്ണികളെയും കണ്ടെത്തുകയായിരുന്നു പ്രഥമ ഉദ്ദേശം….

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

16 Comments

  1. 🌷🌷

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  2. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️😍❤️😍❤️

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
      ♥️❤💚💙💜🧡❤♥️

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. 💝💝💝💝💖💖💖

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
    With💓

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് bro❤️❤️❤️
      പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
      സമയം കിട്ടുന്നില്ല….

  6. അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട്‌ വേഗത്തിൽ തരുമോ ❤❤❤😍😍😍😘😘

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️

  7. സൂര്യൻ

    അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com