ജെനിഫർ സാം 2 [sidhu] 98

Views : 9098

ജെനിഫർ സാം 2

Author :sidhu

[ Previous Part ]

 

‘നീ കാർ ഒന്ന് ഒതുക്കികെ ഞാൻ എന്നിട്ട് പറയാം .’

ടോണി കാർ ഒതുക്കി
‘ഇനി പറ ‘

‘ഞാൻ പോലീസ് ആണ് ips .’

ടോണി ഇത് കേട്ടതും ചിരിക്കാൻ തുടങ്ങി

‘പൊന്ന് മോളെ ഈ പോലീസ് ആവുന്നതിന് മുൻപ് കാന്റിഡേറ്ററിനെ കുറിച്ച് നാട്ടിലൊക്കെ അന്വേഷിച്ചു വെരിഫിക്കേഷൻ നടത്തും നിന്റെ കാര്യത്തിൽ വെരിഫിക്കേഷൻ വല്ലതും വന്നിരുന്നെങ്കിൽ ഞങ്ങൾ ആരെങ്കിലും അറിയുമായിരുന്നു നീ വെറുതെ ഇരുന്ന് തള്ളാതെ ശെരിക്കും ഉള്ള പണി എന്താന്ന് പറ .’
അവൻ ചിരിയോടെ പറഞ്ഞു .

‘എടാ അന്ന് എന്നെ വീട്ടീന്ന് ഇറക്കി വിട്ട് കഴിഞ്ഞു നിങ്ങൾ തിരികെ വിളിക്കുമെന്ന് വിചാരിച്ചു കുറച്ചുനേരംഅവിടെ തന്നെ നിന്ന് എന്നെ തള്ളി ഇട്ട കൂട്ടത്തിൽ അപ്പ കൊണ്ടുവന്നിട്ട ബാഗിൽ എന്റെ പന്ത്രണ്ടാം ക്ലാസ്സിലെ മാർക്ക് ലിസ്റ്റ് ഉണ്ടാരുന്നു ഞാൻ അവിടെ ആ ബാഗും കെട്ടിപിടിച്ചിരിക്കുമ്പോളാണ് ഒരു പോസ്റ്മാൻ എന്റെ പേരിൽ വന്ന ഒരു ലെറ്ററും കൊണ്ട് വന്നത് ഞാൻ ആണ് ആളെന്ന് അറിഞ്ഞപ്പോൾ പുള്ളി എനിക്ക് തന്നു ഒപ്പും മേടിച്ചു പോയി അതിൽ എന്റെ ആധാർ കാർഡ് ആയിരുന്നു ഞാൻ ഒരുമാസം മുൻപ് പോയി അപ്ലിക്കേഷൻ ഒക്കെ കൊടുത്തായിരുന്നു അപ്പൊ അതും കൊണ്ടാണ് ഞാൻ ഇവിടുന്നു പോയത് .’

‘ശെരി നിനക്ക് അഡ്രെസ്സ് പ്രൂഫ് ഉണ്ടായിരുന്നു പക്ഷെ അതിലുള്ള അഡ്രെസ്സിലല്ലേ വെരിഫിക്കേഷൻ വരുന്നേ .’

‘കല്യാണം കഴിച്ചാൽ അപ്പൊ താമസിക്കുന്ന അഡ്രെസ്സിലാണ് അന്വേഷണം വരുന്നേ .’

‘ഏ അപ്പൊ നീ കല്യാണവും കഴിച്ചോ .’

‘അഡ്രെസ്സ് മാറ്റാൻ വേണ്ടി പരീക്ഷ എഴുതുന്നതിന് കുറെ നാൾ മുൻപ് രജിസ്റ്റർ ചെയ്തു .’

‘അപ്പൊ അളിയൻ .’

‘അവൻ ബാംഗ്ലൂർ ആണ് .’

‘എന്നിട്ട് നീ എന്താ നേരത്തെ പറയാതെ ഇരുന്നേ .’

‘ഇപ്പോളല്ലേ സാഹചര്യം ഒത്തുവരുന്നേ .’

‘നിനക്ക് വീട്ടിൽ പറഞ്ഞുകൂടായിരുന്നോ .’

‘ആ എന്നിട്ട് വേണം എന്നെ തല്ലി നിന്റെ റൂമിൽനിന്നുകൂടി അവർ ഇറക്കാൻ .’

‘നിനക്ക് അമ്മച്ചിയോടു എങ്കിലും പറയാമായിരുന്നു .’

‘അത് ഒരു സർപ്രൈസ് ആയിട്ട് ഞാൻ ജോയിൻ ചെയുമ്പോൾ പൊളിക്കാം .’

Recent Stories

The Author

sidhu

11 Comments

  1. Super

      1. ❤❤❤❤👍🏻👍🏻

  2. ♥♥♥♥

  3. Bro angle place polumeee cattaa alllamm

    1. Antta bro place vara alllamm carattta

  4. Kozhapam illaq setaa

  5. machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu

    1. Kozhapam illaq setaa

  6. Kattaa kottayamakaran stille

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com