ജെനിഫർ സാം 2 [sidhu] 99

‘നീ എന്താടാ നാറി എന്നെ ഇങ്ങോട്ട് വിളിക്കാത്തത് .’

‘നിനക്ക് ഇങ്ങോട്ടും വിളിക്കാം .’

‘ഒന്ന് പോടാ നീ ഫുൾ ടൈം ഓഫീസിൽ ഇരിക്കുവല്ലേ അപ്പൊ ശല്യപെടുത്തണ്ട എന്ന് കരുതി ആണ് ഞാൻ വിളിക്കാത്തത് .’

‘അത് ഒരുകണക്കിന് നന്നായി രണ്ട് ദിവസമായി രുദ്രൻ ഇല്ലാതിരുന്നത് കാരണം ഒരുപാട് പണി ഉണ്ടായിരുന്നു,’

‘അവൻ എവിടെ പോയി .’

‘ചെന്നൈ ,അവിടുത്തെ കായിക മന്ത്രി തരാമെന്ന് പറഞ്ഞ ഒരു പ്രൊജക്റ്റ് വേറെ കമ്പനിക്ക് മറിച്ചുകൊടുത്തു അപ്പൊ അയാൾക്ക് ഒരു ചെറിയ പണി കൊടുക്കണ്ടേ അത് സെറ്റ് ചെയ്യാനാണ് രുദ്രൻ പോയത് .’

‘നീ എന്തിനാ ആ പ്രാന്തനെ പറഞ്ഞു വിട്ടത് ഇനി അയാൾ ജീവനോടെ ഉണ്ടാകുവോ .’

‘കായിക മന്ത്രി ആയതുകൊണ്ട് കായികമായി ഒന്നും ചെയ്യില്ലെന്നും പറഞ്ഞാണ് രുദ്രൻ പോയത് പക്ഷെ അവന്റെ കാര്യമായതുകൊണ്ട് ഉറപ്പില്ല .’

‘ഡാ നീ അക്കുവിനെ നോക്കണേ രുദ്രനും ഇല്ലാത്ത സമയം ആണ് അവൾ പോയി എന്തെങ്കിലും പ്രെശ്നം ഉണ്ടാക്കും .’

‘അവൾ പ്രെശ്നം ഉണ്ടാക്കിയാൽ അവൾ തീർത്തോളും നമ്മൾ ഇടപെട്ടാലാണ് കൂടുതൽ പ്രെശ്നം .’

‘ഞാൻ പറഞ്ഞൂന്നേ ഉള്ളു .’

‘ഡി പിന്നേ നമ്മുടെ കമ്പനിയുടെ കേരളം ഹെഡ് ഇല്ലേ ഒരു ആൽവിൻ ജേക്കബ് ,നീ ഓർക്കുന്നില്ലേ ഒരിക്കൽ അക്കുവിനെ സെറ്റ് ആക്കി തരാൻ രുദ്രനോട് പറഞ്ഞു അടി മേടിച്ചുകൂട്ടിയ ആ മണ്ടൻ .’

‘അവനെ മണ്ടൻ എന്നൊന്നും വിളിക്കണ്ട ഒടുക്കത്തെ ബുദ്ധി ആണ് അവന് അവൻ പറഞ്ഞു തന്ന ഐഡിയ വെച്ച്  കോടികൾ അല്ലേടാ നീ വാരി കൂട്ടിയത് .’

‘പിന്നേ കാമുകിയെ സെറ്റ് ആക്കി തരാൻ കാമുകനോട് പറഞ്ഞ അവനെ ഞാൻ ബുദ്ധിമാനെന്ന് വിളിക്കണോ .’

‘അത് വിട് ഇപ്പൊ അവന് എന്ത് പറ്റി .’

‘ഈ വരുന്ന സൺഡേ അവന്റെ കല്യാണ നിച്ഛയം ആണ് നീ ഒന്ന് അവനെ വിഷ് ചെയ്ത ഒരു ഓഡിയോ അയച്ചേക്ക്  എനിക്ക് ഇപ്പൊ അങ്ങോട്ട് വരാൻ പറ്റുന്ന സാഹചര്യം അല്ല.’

‘അവന്റെ ഫോൺ നമ്പർ എനിക്കൊന്ന് സെൻറ് ചെയ്തേക്ക് ഞാൻ മെസ്സേജ് അയക്കാം .’

‘ഓക്കേ നീ എന്താന്ന് വെച്ചാൽ വേണ്ടപോലെ ചെയ്തോ അവന്റെ നിശ്ചയത്തിന്റെ അന്ന് രുദ്രൻ പോയിക്കോളും അവന്റെ കൂട്ടുകാരൻ അല്ലെ , പിന്നെ അവന് കൊടുക്കാനുള്ള സമ്മാനം കേരള തമിഴ്നാട് ഹെഡ് ആയിട്ടുള്ള പ്രൊമോഷൻ കൊടുക്കാം ആയിട്ട് അവന്റെ കല്യാണത്തിന് കൊടുക്കാം .’

ജെനി ഒന്ന് മൂളി .

‘അപ്പൊ ശെരി മൈ ഡിയർ മാക്രി ലവ് യു ഉമ്മ .’

‘ശെരി കിച്ചു ബൈ .’

അവൾ ഫോൺ വെച്ച് കിച്ചുവുമായുള്ള ഫോട്ടോസ് എടുത്ത് നോക്കിയിരുന്നു .

———

11 Comments

  1. Super

      1. ❤❤❤❤????

  2. ♥♥♥♥

  3. Bro angle place polumeee cattaa alllamm

    1. Antta bro place vara alllamm carattta

  4. Kozhapam illaq setaa

  5. machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu

    1. Kozhapam illaq setaa

  6. Kattaa kottayamakaran stille

Comments are closed.