ജെനിഫർ സാം 2 [sidhu] 99

എല്ലാം തുടങ്ങിയത് അവിടെ നിന്നാണ് ആദ്യം അവൾ സംസാരിക്കാൻ മടിച്ചെങ്കിലും പതിയെ അവൾ കൂട്ടുകാരികളോട് സംസാരിക്കുന്ന രീതിയിലേക്ക് തിരിച്ചു കയറി .അവളുടെ വീടെത്തുന്നത് വരെ ഞങ്ങൾ സംസാരിച്ചു ,അവൾ ഒരു കൂട്ടുകാരിയോട് നോട്ട് മേടിക്കാൻ അലിയുടെ സ്കൂട്ടറും എടുത്ത് വന്നതാണ് .ഞാൻ അവൾക്ക് എന്റെ നമ്പർ കൊടുത്തു വിളിക്കുമെന്ന് എനിക്ക് വിശ്വാസം ഇല്ലായിരുന്നു പക്ഷെ എന്റെ വിശ്വാസത്തെ തകിടം മരിച്ചുകൊണ്ട് അവൾ എന്നെ വിളിച്ചു .

ആദ്യമൊക്കെ മിനിറ്റുകൾ നീണ്ടു നിന്ന സംസാരം ആയിരുന്നെങ്കിൽ പതിയെ ഞങ്ങൾ അടുത്തു അവൾ ക്ലാസ് കട്ട് ചെയ്തു കടയിൽ വരാൻ തുടങ്ങി .അങ്ങനെ ഞാൻ അവളോട് എന്റെ പ്രണയം തുറന്ന് പറഞ്ഞു അവൾക്കും ഉള്ളിൽ ആ ഇഷ്ടം ഉണ്ടായിരുന്നുകൊണ്ടാണെന്നു തോന്നുന്നു അവൾ കുറച്ചു സമയം ചോദിച്ചു അവൾ വന്നു അവളുടെ തീരുമാനം പറയുന്നത് വരെ ഞാൻ അവളെ വിളിക്കുകയോ കാണാൻ ശ്രെമിക്കുകയോ ചെയ്യരുതെന്ന് പറഞ്ഞു .അതുകൊണ്ട് നാല് ദിവസത്തോളം ഞാൻ അവളെ വിളിച്ചില്ല. അടുത്ത ദിവസം വാസു ചേട്ടന്റെ മോൾ അനുപമ അഞ്ജലിയുടെ കൂട്ടുകാരി ആണ് , അവൾ അഞ്ജലി ഉച്ചയ്ക്ക് എന്നെക്കാണാൻ വരും അഞ്ജലിക്കും എന്നെ ഇഷ്ടമാണ് എന്നും പറഞ്ഞു .

കൂട്ടുകാരി പറഞ്ഞപോലെ ഉച്ചക്ക് അവൾ വന്നു അവളുടെ ഇഷ്ടം ആ കണ്ണുകളിൽ ഞാൻ കണ്ടു അവളെ ഒന്ന് കെട്ടിപ്പിടിക്കാൻ മനസ്സുപറഞ്ഞുകൊണ്ടിരുന്നു .

‘ഇച്ഛയാ ഞാൻ അധികം ആണുങ്ങളോടൊന്നും സംസാരിച്ചിട്ടില്ല ഇച്ചായനെ കണ്ടപ്പോൾമുതൽ വന്നു മിണ്ടണം പരിചയപ്പെടണം എന്നൊക്കെ മനസ്സ് പറഞ്ഞെങ്കിലും ഞാൻ അതൊക്കെ അടക്കി പിടിച്ചു വെച്ചിരിക്കുകയിരുന്നു പക്ഷെ ഇച്ചായൻ എന്നോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം ആയിരുന്നു ഇച്ചായൻ എന്റെ പ്രിയപ്പെട്ട ആരോ ആണെന്ന് .’
അവൾ പറയുന്നതിന്റെ ഇടക്ക് തടസമെന്നോണം അവളുടെ കോളർ ട്യൂൺ മുഴങ്ങി ,
‘അത് ചെവിയിലേക്ക് വെച്ച അവളുടെ കണ്ണ് നിറയുന്നതാണ് ഞാൻ കാണുന്നത് ,അവൾ ഉടനെ വരാം എന്നൊക്കെ പറയുന്നുണ്ടായിരുന്നു .

‘ഇച്ഛയാ ഞാൻ പോകുവാ അമ്മുമ്മ ആശുപത്രിയിൽ ആണെന്ന് .’

ഞാൻ കൊണ്ട് വിധം എന്ന് പറഞ്ഞെങ്കിലും അവൾ അനുവദിച്ചില്ല .

ആശുപത്രിയിൽ ആയ അവളുടെ അമ്മുമ്മയുടെ പിതാമഹന്മാരെ സ്മരിച്ചുകൊണ്ട് ഞാൻ എന്റെ ജോലികളിലേക്ക് തിരികെ പോയി .

ദിവസങ്ങൾ കടന്നുപോയി ഞാൻ വിളിച്ചുനോക്കിയെങ്കിലും അവൾ ഫോൺ എടുത്തില്ല അവളുടെ കൂട്ടുകാരികളോട് ചോദിച്ചെങ്കിലും അവർക്കും അറിയില്ലായിരുന്നു .ഞാൻ അവളുടെ വീട്ടിലേക്ക് പോയി അവിടെ ഞാൻ കണ്ടത് അവളുടെ വിവാഹ നിച്ഛയം ആയിരുന്നു .

എനിക്ക് അത് മുടക്കാനോ അവിടെ ചെന്ന് അവളോട് സംസാരിക്കാനോ ഉള്ള അധികാരം ഇല്ല അവൾ എന്നെ ഇഷ്ടമാണെന്ന് ഇതുവരെ പറഞ്ഞതുമില്ല .അതുകൊണ്ട് തന്നെ ഞാൻ അവിടെ നിൽക്കാതെ ഇങ്ങോട്ട് തിരികെ വന്നു, ഹോട്ടലിൽ കയറിയ ഞാൻ കാണുന്നത് അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്ന അനുപമയെ ആണ് അവൾ എന്നെകണ്ടപ്പോൾ പോയ കാര്യം എന്തായെന്ന് അന്വേഷിച്ചു .

‘ചേട്ടാ അവൾക്ക് ചേട്ടൻ എന്ന് വെച്ചാൽ ജീവനാ ഇപ്പൊ കല്യാണത്തിന് സമ്മതിച്ചത് വീട്ടിലെ പ്രഷർ കൊണ്ടായിരിക്കും .’
അനുപമ പറഞ്ഞു

11 Comments

  1. Super

      1. ❤❤❤❤????

  2. ♥♥♥♥

  3. Bro angle place polumeee cattaa alllamm

    1. Antta bro place vara alllamm carattta

  4. Kozhapam illaq setaa

  5. machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu

    1. Kozhapam illaq setaa

  6. Kattaa kottayamakaran stille

Comments are closed.