ജെനിഫർ സാം 2 [sidhu] 99

‘ആ അത് ഉടനെ തുടങ്ങണം നീ ആ കാറിന്റെ താക്കോൽ തന്നെ ഞാൻ അതിനകത്തു ഇരുന്നോളാം അതാകുമ്പോൾ പുറമെ ഒച്ചകൾ ഒന്നും ഇല്ലലോ .’

ടോണി അവൾക്ക് നേരെ താക്കോൽ നീട്ടി അവൻ ഒരു താങ്ക്സ്ഉം പറഞ്ഞു താക്കോലും മേടിച്ചു പോയി

അവൾക്ക് കാറിൽ കയറി ഇരുന്ന് sp കുര്യൻ അയച്ചുകൊടുത്ത ടീമിലുള്ളവരെ ഒക്കെ വിളിച്ചു സംസാരിക്കാൻ ഒന്നര മണിക്കൂറോളം സമയം വേണ്ടി വന്നു .

സംസാരം കഴിഞ്ഞു കാറിൽ നിന്നിറങ്ങിയ ജെനി സന്തോഷാവധി ആയിരുന്നു സംസാരത്തിൽ നിന്ന് ടീമിലുള്ളവരൊക്കെ സത്യസന്ധരായ ആളുകളാണെന്ന് അവൾക്ക് തോന്നി .പക്ഷെ ടീമിൽ ആള് കുറവാണോ എന്നൊരു സംശയം അവൾക്ക് ഉണ്ടായിരുന്നു എങ്കിലും നേരിട്ട് അക്രമിക്കാതെ ബുദ്ധിപരമായി നീങ്ങിയാൽ ഉറപ്പായും വിജയിക്കുമെന്ന് അവൾക്ക് തോന്നി .

ഫീൽഡിൽ ഇറങ്ങേണ്ട ടീമിൽ ജെനിയെ കൂടാതെ നാല് ആളുകൾ കൂടി ഉണ്ടായിരുന്നു

അഭിരാം വർമ്മ – dysp ക്രൈം ബ്രാഞ്ച് കോട്ടയം

താര വാസുദേവ് -dysp സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം

ജോൺ മാത്യു -dysp കോട്ടയം

പിന്നെ ഹോം മിനിസ്ട്രയിൽ നിന്ന് അയച്ച ഇന്ദ്രജിത് ips .

ഇന്ദ്രജിത് ഒരു ഷാർപ് ഷൂട്ടർ ആണ് കൂടാതെ ജെനിയുമായി ട്രെയിനിങ് ക്യാമ്പിൽ വെച്ചുള്ള പരിചയവും ഉണ്ട്.

ഇവരെ കൂടാതെ പുറത്തു നിന്നും അസ്സിസ്റ് ചെയ്യാൻ ട്രാഫിക് si ജോയ് ജോസഫിനെയും നാല് കോൺസ്റ്റബ്ൾസിനേയും നിയമിച്ചിട്ടുണ്ടായിരുന്നു . കോൺസ്റ്റബ്ൾസിൽ രണ്ട് ആളുകൾ സൈബർസെല്ലിൽ നിന്നുള്ളവർ ആയിരുന്നു .

ജെനി ഫോൺ ചെയ്തു കഴിഞ്ഞു ചെല്ലുമ്പോൾ ആഷ്ലിനും അലീഷയും ടോണിയും കൂടി സംസാരിക്കുകയായിരുന്നു .

‘ഇത് കുറെ നേരം ആയല്ലോ നിങ്ങൾ ഇതിനും മാത്രം എന്താ ഈ സംസാരിക്കുന്നേ .’

‘ഞാൻ ഇല്ലാത്ത സമയത്താണെങ്കിൽ ഇവളുടെ വീട്ടിലെ കിങ്ങിണി പൂച്ചയുടെ പ്രസവം വരെ ഇവര് രണ്ടും കൂടെ പറയും .’

ടോണി പറയുന്നത് കേട്ട് അകെ ചമ്മി ഇരിക്കുകയാണ് ആഷ്ലിനും അലീഷയും .

‘ആഷ്ലി അലി നിങ്ങൾ സംസാരിക്കുമ്പോൾ പെയർ ഇല്ലാതെ വിഷമിച്ചിരുന്ന ഇവനെ കുറിച്ചെങ്കിലും ഓർക്കണ്ടേ പാവം നിങ്ങൾക്ക് സൊള്ളാൻ ഉള്ള സെറ്റപ്പും ചെയ്തു തന്നു വഴികൂടി പോണ പെൺപിള്ളേരെ നോക്കി ഇരിക്കുവാ പറ്റുവെങ്കിൽ ഒരുത്തിയെ ഇവന് സെറ്റ് ആക്കി കൊടുക്കുവോ .’

ജെനിയുടെ സംസാരം ചമ്മി ഇരുന്ന കമിതാക്കളുടെ ഉള്ളിൽ ടോണിക്ക് ഒരു പണി കൊടുക്കാൻ ഇതാണ് പറ്റിയ സമയം എന്നൊരു ചിന്ത ഉടലെടുത്തു .

11 Comments

  1. Super

      1. ❤❤❤❤????

  2. ♥♥♥♥

  3. Bro angle place polumeee cattaa alllamm

    1. Antta bro place vara alllamm carattta

  4. Kozhapam illaq setaa

  5. machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu

    1. Kozhapam illaq setaa

  6. Kattaa kottayamakaran stille

Comments are closed.