ജെനിഫർ സാം 2 [sidhu] 98

Views : 9122

‘സാർ ഞാൻ ഒരു ഐഡിയ പറയട്ടെ .’

‘ക്യാരി ഓൺ ഇന്ദ്രൻ നമുക്ക് ചർച്ച നല്ലത് നോക്കി തീരുമാനിക്കാൻ ആണ് ഈ മീറ്റിംഗ് .’കുര്യൻ പറഞ്ഞു

‘സാർ നമ്മളിൽ രണ്ടുപേർ അതിനടുത്തുള്ള വഴിലൂടെ ലോറിയിൽ സാധനം കൊണ്ടുപോകുന്നവരായി വേഷം ഇടണം .തിരക്കിട്ട് പോകുന്ന വഴിയിൽ ആക്സിഡന്റ് എന്നപോലെ കോമ്പൗണ്ട് മതിൽ പൊളിക്കണം ,അപ്പോൾ ഏതായാലും അവരിൽ ഒന്നോ രണ്ടോ ആളുകൾ നോക്കാൻ വരും അസ്ലമിന്റെ ഗാങ് ആയതുകൊണ്ടുതന്നെ അവർ മുഖം മറക്കും വണ്ടിയുടെ മറവിൽ മറ്റാർക്കും കാണാൻ സാധിക്കാത്ത പോലെ അവരെ എത്തിച്ചുകൊല്ലണം ശേഷം അവരുടെ വേഷം നമ്മളിൽ രണ്ടുപേർ ഇട്ട് അകത്തുകയറണം .നമ്മളിൽ ഒരാൾ അകത്തെത്തി കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പം ആണ് .’

‘ബട്ട് ഇന്ദ്രൻ നമുക്ക് അവരെ താൻ പറഞ്ഞപോലെ പറ്റിക്കാൻ പറ്റിയില്ലെങ്കിൽ .’

‘നമ്മുടെ ലോറി ആക്സിഡന്റ് ആയവരുടെ അടുത്ത് വരുമ്പോൾ ഒരിക്കലും അവർ ആയുധം എടുക്കില്ല കാരണം അവർ അവിടെ ഉള്ളത് പുറത്താർക്കും അറിയില്ല ആയുധം എടുത്തു നടക്കുന്നത് ആപത്തുവിളിച്ചു വരുത്തുന്നത് പോലെ ആണെന്ന് അവർക്കറിയാം പിന്നെ ലോറിയിൽ പോകുന്നവരുടെ സേഫ്റ്റി നോക്കാൻ അടുത്തുള്ള രണ്ടു മരങ്ങളിലായി ഞാനും ജെനിയും ബാക്കപ്പ് നിൽക്കാം .’

‘എന്താണ് ജെനി ജെനിയുടെ അഭിപ്രായം .’

‘സാർ ഇന്ദ്രന്റെ പ്ലാൻ നല്ലതാണ് പക്ഷെ പാളി പോയാൽ ബിൽഡിങ്ങിൽ ഉള്ളവർ നമ്മുടെ പ്രെസെൻസ് അറിയും സൊ ഇന്ദ്രന്റെ പ്ലാൻ പാളി പോയാൽ നേരിട്ടുള്ള അറ്റാക്കിങ് മാത്രമേ വഴി ഉള്ളൂ അത് എത്രത്തോളം താമസിക്കുന്നുവോ അത്രെയും അപകടം കൂടുതൽ ഉണ്ട് .സൊ ഇന്ദ്രന്റെ പ്ലാനിൽ പോകുന്ന ലോറിയിൽ ഇന്ദ്രൻ പറഞ്ഞപോലെ രണ്ട് പേർ അല്ലാതെ പുറകിൽ നാല് ആളുകൾ ഉണ്ടാവും അവരെ ഒളിപ്പിക്കാൻ വലിയ പ്രയാസം ഇല്ല ടാർപോളിൻ ഷീറ്റ് മുകളിലൂടെ ഇട്ടാൽ മതി .’

‘ഇന്ദ്രൻ നിങ്ങളുടെ ഈ പ്ലാൻ നല്ലതാണെന്ന് എനിക്കും തോന്നുന്നു കാരണം അവർ രക്ഷപ്പെട്ടാലും നിങ്ങൾ പോകുന്ന ഓഫീസെർസ് തിരികെ ഒരു പോറൽ പോലും ഇല്ലാതെ എന്റെ മുൻപിൽ വേണം I DONT WANT TO LOOSE ANYONE OF YOU ,ഈസ് ദാറ്റ് ക്ലിയർ .’

‘എസ് സർ .’*2

‘മറ്റുള്ളവർ ഇപ്പൊ കോൺഫറൻസ് റൂമിൽ ഉണ്ടാവും നിങ്ങൾ അവിടെ പോയി അവരോട് പ്ലാൻ പറയു നിങ്ങൾക്ക് ആവശ്യമുള്ള ഉപകരണങ്ങൾ ആയ തോക്ക് ഗ്രനേഡ് കത്തി ജാക്കറ്റ് എന്നിവ സ്റ്റോർ റൂമിൽ കറുത്ത പെട്ടിയിൽ ഉണ്ട് .’

‘ഓക്കേ സർ ‘*2

‘ഫൈൻ ദെൻ യു ക്യാൻ ലീവ് .’

ജെനിയും ഇന്ദ്രനും എണിറ്റു സല്യൂട്ട് ചെയ്തു പുറത്തേക്ക് നടന്നു ,ഡോറിന് അരികിൽ എത്തിയപ്പോൾ ജെനി തിരിഞ്ഞു കുര്യനോട് ചോദിച്ചു ‘സാർ ഇവടെ അടുത്ത് സാറിന്റെ പരിചയത്തിൽ ഉള്ള ആർകെങ്കിലും പാറമട ഉണ്ടോ .’

‘യെസ് എന്റെ ഒരു കസിൻ ഉണ്ട് ആന്റണി അവന് ഒരെണ്ണം ഉണ്ട് ഇവിടെനിന്നു ഒരു പതിനഞ്ചു കിലോമീറ്റർ ഉണ്ടാവും അവിടേക്ക് എന്താ ജെന്നിഫർ .’

‘ഒന്നുമില്ല സർ അയാളുടെ നമ്പർ തരുവോ പാറമടയിൽ ഒരു വീഡിയോ ഷൂട്ട് ചെയ്യാൻ  അനുവാദം വാങ്ങാനായിരുന്നു .’

=======

തുടരും …..
അഭിപ്രായങ്ങൾ പങ്കുവെക്കുക കഴിഞ്ഞ ഭാഗത്തിൽ ലൈക് ഉം കമെന്റും ചെയ്തതും എന്റെ കഥ വായിച്ചും സഹായിച്ച എല്ലാ സഹോദരങ്ങൾക്കും നന്ദി

Recent Stories

The Author

sidhu

11 Comments

  1. Super

      1. ❤❤❤❤👍🏻👍🏻

  2. ♥♥♥♥

  3. Bro angle place polumeee cattaa alllamm

    1. Antta bro place vara alllamm carattta

  4. Kozhapam illaq setaa

  5. machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu

    1. Kozhapam illaq setaa

  6. Kattaa kottayamakaran stille

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com