ജെനിഫർ സാം 2 [sidhu] 99

‘എടാ അത് ആപ്പിന്റെ ഏതെങ്കിലും സെർവർ ഡൌൺ ആയിരിക്കും നമുക്ക് പിന്നെ നോക്കടാ ആ നിയയുടെ കല്യാണത്തിന് നമുക്ക് കിടിലൻ ഫോട്ടോസ് എടുത്ത് മൊമെന്റ്‌സ്‌ ആക്കാം ഇപ്പൊ നീ അത് വിട്ടേക്ക് .’ജെനി പറഞ്ഞു

കളിച്ചും ചിരിച്ചും വീട്ടിൽ എത്തിയപ്പോൾ ബാക്കി ഉള്ളവരൊക്കെ ഉറങ്ങിയിരുന്നു ,സമയം വൈകിയത് മൂലം കൂടുതൽ ചർച്ചകൾ ഇല്ലാതെ മൂന്ന് പേരും ടോണിയുടെ മുറിയിൽ കിടന്നു .

രാവിലെ ആദ്യം കണ്ണ് തുറന്നത് ആഷ്ലിൻ ആണ് .കട്ടിലിൽ നിന്ന് എണീക്കാൻ ശ്രിമിച്ചപ്പോളാണ് അവന് നെഞ്ചിലും വയറ്റിലും ഭാരം അനുഭവപ്പെട്ടത് .

ടോണി ആഷ്ലിൻറെ നെഞ്ചിലൂടെ കുരിശ് ആകൃതിയിൽ കിടക്കുന്നു ജെനി ആണെങ്കിൽ ടോണിയെ കെട്ടിപിടിച്ചുകൊണ്ട് ആഷ്ലിൻറെ വയറിന് മുകളിലും .

‘ഡി ജെനി ഡി മതി ഉറങ്ങിയത് ജോഗ്ഗിങ്ങിന് പോകണ്ടേ .’ അവൻ ജെനിയെ കുലുക്കി വിളിക്കാൻ തുടങ്ങി കുറച്ചു നേരത്തെ ശ്രേമത്തിനൊടുവിൽ ജെനി ഉറക്കമുണർന്നു .

‘ഡി ഇവനെ ഒന്ന് മാറ്റാൻ സഹായിക്ക് .’

‘അല്ല നീ എന്താ ഇവടെ .’

‘ഇന്നലെ ഞാൻ ഇവടെ അല്ലെ കിടന്നത് .’

‘ആ ഇപ്പോ ഓർമ വന്നു .’

‘ഡി ഇവനെ ഒന്ന് മാറ്റിക്കെ .’

ജെനി ടോണിയെ മാറ്റി കിടത്തി .

രണ്ടുപേരും മുഖം കഴുകി ജോഗ്ഗിന് പോയി ഏഴരയായോടുകൂടി തിരികെ വന്നു അവർ വരുമ്പോൾ ടോണി കാപ്പി കുടിക്കുകയായിരുന്നു .

‘ഡാ ടോണി ഇവടെയൊന്നും ഒരു അനക്കം ഇല്ലലോ ബാക്കി ഉള്ളവരൊക്കെ എവിടെ .’

‘ഡി ഇന്നല്ലേ നിയ ടൂർ കഴിഞ്ഞു വരുന്നത് അപ്പൊ അവളെ വിളിക്കാൻ കൊച്ചാപ്പയും അലെക്സും ആന്റിയും എയർപോർട്ടിൽ പോയിരിക്കുവാ ,അമ്മക്ക് എന്തോ തല വേദന ആണെന്ന് പറഞ്ഞു കിടക്കുന്നു .’

ജെനി കുളിച്ചു പുറത്തിറങ്ങുമ്പോൾ ടോണിയും ആഷ്ലിനും സാമും ജോലിക്കുനിൽക്കുന്ന രമണിച്ചേച്ചി കൊണ്ടുവന്നു വെച്ച ഭക്ഷണം കഴിക്കുകയായിരുന്നു . അവളും അവരോടൊപ്പം ഇരുന്നു സാം ആണെങ്കിൽ ജെനിയെ കണ്ട ഭാവം കാണിച്ചില്ല ടോണി ആണെങ്കിൽ ജെനി ഇന്നലെ പറഞ്ഞത് സത്യമാണോ എന്നസംശയത്തിൽ ഇടയ്ക്കിടയ്ക്ക് ജെനിയെ നോക്കുന്നുണ്ട് .

ജെനി ടോണിയുടെ നോട്ടത്തെ അവഗണിച്ചു .

കഴിച്ചു കഴിഞ്ഞിറങ്ങിയ ജെനി ഒരു ട്രാക്ക് പാന്റും ടി ഷർട്ടും പുറമെ ഒരു ജാക്കറ്റും എടുത്തിട്ടു ,ടോണിയുടെ കൈയിൽ നിന്ന് ബൈക്കിന്റെ താക്കോലും മേടിച്ചു ഓഫീസിലേക്ക് പോയി .

ബൈക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് മുൻപിൽ വെച്ച് അവൾ ആ ബിൽഡിങ്ങിലേക്ക് കയറി . അവൾ അന്വേഷിച്ചപ്പോൾ sp തോമസ് കുര്യൻ വരാൻ അരമണിക്കൂർ കൂടി എടുക്കുമെന്ന് അറിയാൻ സാധിച്ചു .

ജെനി ഫോൺ എടുത്തു വിച്ചുവിനെ വിളിച്ചു .

‘ഹലോ ഡാ വിച്ചു ഫ്രീ ആണോ .’

‘നീ പറഞ്ഞോ ജെനി ഞാൻ കാറിൽ ആണ് .’

11 Comments

  1. Super

      1. ❤❤❤❤????

  2. ♥♥♥♥

  3. Bro angle place polumeee cattaa alllamm

    1. Antta bro place vara alllamm carattta

  4. Kozhapam illaq setaa

  5. machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu

    1. Kozhapam illaq setaa

  6. Kattaa kottayamakaran stille

Comments are closed.