ബാൽബരിത് ഉറക്കെ കരഞ്ഞു. വിശ്വസിക്കാൻ കഴിയാതെ മുറിഞ്ഞ് തറയില്‍ കിടന്ന അവന്റെ കൈയും, ഇപ്പോഴും അതിൽ പിടിച്ചിരുന്ന കഠാരയിലും നോക്കി. അവന്‍ പിന്നെ വാണിയുടെ നെഞ്ചിലും അതുകഴിഞ്ഞ് അവൾട മുഖത്തും അവന്‍ നോക്കി. ഒരു പോറൽ പോലും ഇല്ലാതെ വാണി നില്‍ക്കുന്നത് അവൻ കണ്ടു.
പെട്ടന്ന് തറയില്‍ കിടന്ന കൈ പത്തിയും കഠാരയും പൊടിഞ്ഞ് മണ്ത്തരിയായി മാറി. എന്നിട്ട് അതും പുകഞ്ഞ് അപ്രത്യക്ഷമായി.
“ഇത് സാദ്ധ്യമല്ല…..! എന്റെ കഠാരയേ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല! എന്തുകൊണ്ട് മന്ത്ര ഭക്ഷിനി നിന്റെ ശക്തിയെ ഇല്ലായ്മ ചെയ്തില്ല? എന്തുകൊണ്ട് എന്റെ ചെകുത്താന്‍ ശക്തിയെ നിനക്ക് പകര്‍ന്ന് തന്ന് നിന്നെ എന്റെ അടിമയായി മാറ്റാൻ കഴിഞ്ഞില്ല?” അത്രയും പറഞ്ഞിട്ട് ബാൽബരിത് ഉറക്കെ അലറി.
ബാൽബരിത് പറഞ്ഞത് കേട്ട് ഞങ്ങൾ മൂന്ന് പേരും പരസ്പ്പരം നോക്കി. എന്റെ ഉള്ളില്‍ ഒരു മിന്നല്‍ കടന്ന് പോയത് പോലെ തോന്നി. എന്റെ വായിൽ രക്തത്തിന്റെ ചുവ ഞാൻ അറിഞ്ഞു. അപ്പോഴാണ് എന്റെ ചുണ്ട് ഞാൻ കടിച്ച് പൊട്ടിച്ചത് മനസ്സിലാക്കിയത്.
വാണിയേ അവന്റെ അടിമയായി മാറ്റാൻ അവന്‍ ശ്രമിച്ചു എന്നോ?. ആ കഠാര യുടെ ശക്തിയെ ഞാൻ എന്നിലേക്ക് പകര്‍ന്നില്ലായിരുനെങ്കിൽ വാണിക്ക് എന്ത് സംഭവിക്കുമായിരുന്നു?
ഞാൻ പിന്നെയും അവരെ നോക്കി. എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന അതേ ഭയം അവരുടെ മുഖത്ത് പ്രതിഫലിച്ചത് ഞാൻ കണ്ടു.
ചെകുത്താന്‍ രാജാവ് എന്നെ ക്ഷണിച്ചു എന്ന് ബാൽബരിത് പറഞ്ഞതും കള്ളം ആയിരിക്കുമോ? എന്റെ അമ്മ ചെകുത്താന്‍ ലോകത്ത് ഉണ്ടെന്ന് പറഞ്ഞത് കള്ളം ആവുമോ? ചെകുത്താന്‍ ലോകത്ത് എന്റെ വരവ് അനിവാര്യമാണ് എന്ന് പറഞ്ഞതും കള്ളം ആണോ?
ഇതെല്ലാം ചിന്തിച്ച എന്റെ ഉള്ളില്‍ ക്രോധം നുരഞ്ഞ് ഉയരാൻ തുടങ്ങി. ഞങ്ങളെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന അപമാനവും ദേഷ്യവും അടക്കാൻ കഴിയാതെ ഇപ്പോഴും ഉറക്കെ വിളിച്ച് കൂവുന്ന ബാൽബരിത് നെ ഞാൻ രൂക്ഷമായി നോക്കി.
അവന്റെ മുറിഞ്ഞ് പോയ കൈ കുറ്റിയില്‍ നിന്നും പുതിയൊരു കൈ പത്തി വളര്‍ന്ന് പൂർണത പ്രാപിച്ചു. എനിക്ക് അതിശയം തോന്നിയില്ല. ഒരു ചെകുത്താനെ ആക്രമിച്ച് അവനെ കൊല്ലാന്‍ കഴിഞ്ഞില്ലെങ്കിൽ ആ ചെകുത്താന്റെ കൊമ്പ് ഒഴികെ മറ്റെല്ലാ അവയവങ്ങളും പിന്നെയും വളരും.
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??