“ജനിച്ച് ഒരുമണിക്കൂര്‍ പോലും തികയാത്ത എന്റെ കുഞ്ഞിനോട് ഇത്രയും ക്രൂരമായി ഞാൻ സംസാരിച്ചു എന്ന് അന്ന് ഞാൻ തിരിച്ചറിയാതെ പോയി…. വർഷങ്ങൾ കഴിഞ്ഞാണ് അന്ന് പറഞ്ഞ വാക്കുകൾ ഞാൻ ഓര്‍ത്തത്. നിന്നോട് പറഞ്ഞ വാക്കുകള്‍ എന്നെ വളരെയേറെ വേദനിപ്പിച്ചു. ആ പ്രായത്തില്‍ നിനക്ക് അതൊന്നും കേള്‍ക്കാനും മനസിലാക്കാനും കഴിയില്ല എന്ന് വിചാരിച്ചു ഞാൻ ആശ്വസിച്ചു. പക്ഷേ ഇന്ന്…… ഇപ്പോൾ….. ഞാൻ പറഞ്ഞത് നി ഓര്‍ക്കുന്നു എന്ന് മനസ്സിലായപ്പോള്‍…….. ഞാൻ പറഞ്ഞത് നി മനസ്സിലാക്കി എന്ന് ഓര്‍ക്കുമ്പോൾ……..” എന്റെ അമ്മ പൊട്ടിക്കരഞ്ഞു.
ഒരുപാട് നേരം കഴിഞ്ഞാണ് എന്റെ മനസ്സ് ശാന്തമായത്. എന്റെ അമ്മയുടെ കരച്ചില്‍ എപ്പോഴോ നിലച്ചിരുന്നു. പക്ഷേ അപ്പോഴും അവരെന്നെ ചേര്‍ത്ത് പിടിച്ചിരുന്നു. ഇത്ര വളര്‍ന്നിട്ടും ഒരു കുഞ്ഞിനെ പോലെ കരയാന്‍ തോന്നിയ എനിക്ക് മറ്റുള്ളവരുടെ മുഖത്ത് നോക്കാൻ പ്രയാസം തോന്നി.
എന്തായാലും ചാകും വരെ ഇങ്ങനെ നിൽക്കാൻ കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പതിയെ തലയുയർത്തി കൂടിനിന്നവരെ നോക്കി. വെറും നൂറോളം ആളുകൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അതിന്റെ ആറ് ഇരട്ടി ആളുകൾ നില്‍ക്കുന്നതാണ് ഞാൻ കണ്ടത്.
അതിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. അതിൽ ആണും പെണ്ണുമായ ഒരുപാട് പേരുടെ കണ്ണ് നനഞ്ഞിരുന്നത് കണ്ടപ്പോള്‍ മാത്രമാണ് എനിക്ക് ആശ്വാസം ആയത്. അപ്പോൾ ഞാൻ കരഞ്ഞത് കൊണ്ട് ആരും എന്നെ കളിയാക്കില്ല എന്ന ചിന്തയാണ് എന്റെ മനസ്സിലൂടെ കടന്ന് പോയത്.
വാണിയും ഭാനുവും ആളുകളോട് സംസാരിച്ച് നടക്കുന്നു. ഞാൻ എന്റെ അമ്മയുടെ കണ്ണില്‍ നോക്കി. എന്റെ അമ്മ പുഞ്ചിരിച്ചു.
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??