ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

“എന്റെ കവിളിലും നെറ്റിയിലും ഉമ്മ വെച്ചത് ഞാൻ ഓര്‍ക്കുന്നു. നിങ്ങളുടെ ചുണ്ടില്‍ എന്റെ മേല്‍ ഉണ്ടായിരുന്ന രക്തം പുരണ്ടു, നിങ്ങളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു.”

അത് കേട്ടതും എന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“നിങ്ങൾ പറഞ്ഞു, ‘നന്‍മയുടെയും തിന്മയുടെയും തുല്യത പേറി ജനിച്ച നീ എന്നെ തീരാ കണ്ണീരില്‍ ആഴ്ത്തി. പക്ഷേ എന്റെ ജീവന്റെ ജീവനായ പൈതലേ, ഞാൻ ഭയപ്പെട്ടത് പോലെ സംഭവിച്ചില്ല എന്ന ആത്മ ശാന്തി എന്റെ ജീവനേക്കാൾ വലുതാണ്. ഞാൻ ഭയപ്പെട്ടത് പോലെ സംഭവിച്ചിരുന്നെങ്കില്‍ നിന്റെ പൊക്കിള്‍ കൊടിക്ക് പകരം നിന്റെ കഴുത്ത് അറുക്കാൻ ഞാൻ ബാധ്യസ്ഥയായി തീരുമായിരുന്നു.’ അതും പറഞ്ഞ് നിങ്ങൾ വിതുമ്പി കരഞ്ഞു.”

അതുകേട്ട് എന്റെ അമ്മ വിതുമ്പി.

“നിങ്ങളുടെ അഴകാർന്ന മുഖം നോക്കി ഞാൻ ചിരിച്ചു. ഒരു നിമിഷം നിങ്ങളുടെ മുഖത്ത് സന്തോഷവും വാത്സല്യവും അലതല്ലി. എന്നിട്ട് നിങ്ങൾ പറഞ്ഞു, ‘കഴിഞ്ഞ നാല്‍പ്പതിനായിരം വര്‍ഷങ്ങളായി എന്റെ പാരമ്പര്യത്തിന് നഷ്ടപെട്ടിരുന്ന…. ആരിലും കാണാന്‍ കഴിയാത്ത എന്റെ ആതി പരമ്പരയുടെ ശുദ്ധ രക്തമാണ് കുഞ്ഞേ നിന്നില്‍ ഓടുന്നത്…. അതുപോലെ തന്നെയാണ് നിന്നില്‍ നിന്റെ അച്ഛന്റെയും പരമ്പരയില്‍ ഉള്ള ആ ദുഷിച്ച രക്തം തിളച്ചു മറിയുന്നനതും ഞാൻ അറിയുന്നു. നന്‍മയും തിന്മയും എപ്പോഴും സമമായി നിന്നില്‍ ഉണ്ടാവും, തിന്മയിലേക്കാണ് നി വഴുതി വീഴുന്നതെങ്കിൽ…. അത് നിനക്ക് തിരിച്ചറിയാൻ കഴിയാതെ പോയാല്‍ ഈ നിമിഷം നിന്റെ ജീവൻ ഞാൻ എടുക്കാതെ പോയതിന്റെ ശാപം എന്റെ മേല്‍ പതിക്കെട്ടെ.’ രോഷാകുലയായി കണ്ണീരോടേയാണ് നിങ്ങൾ അത് പറഞ്ഞത്.”

എന്റെ അമ്മേടെ കണ്ണില്‍ നിന്നും കണ്ണീരിന്‍റെ ഒഴുക്ക് കൂടി.

“പിന്നെയും നിങ്ങൾ തുടർന്നു, ‘എന്റെ അന്ത്യം അടുത്ത് കഴിഞ്ഞു, ഇനി എന്റെ കുഞ്ഞിന് ഉറങ്ങാനുള്ള സമയം ആയിരിക്കുന്നു. ഉന്നതങ്ങളില്‍ നി നിലകൊള്ളും കുഞ്ഞേ…… പക്ഷേ നന്മയുടെ ഉന്നതങ്ങളില്‍ ആണോ തിന്മയുടെ ഉന്നതങ്ങളില്‍ ആണോ എന്നുള്ളത് നിനക്ക് മാത്രമേ തീരുമാനിക്കാന്‍ കഴിയുകയുള്ളു കുഞ്ഞേ…..’ അതാണ് നിങ്ങളില്‍ നിന്നും ഞാൻ അവസാനമായി കേട്ട വാക്കുകൾ.”

അത്രയും പറഞ്ഞ്‌ തീര്‍ന്നതും എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ പൊട്ടി ഒഴുകി. എന്റെ കാലുകൾ വിറച്ചു.

വിവിധ സാഹചര്യങ്ങളില്‍ എന്റെ അമ്മയോട് എനിക്ക് ദേഷ്യം തോന്നിയിട്ടുണ്ട്. എന്നെങ്കിലും കണ്ടാല്‍ ‘നിങ്ങളെ ഞാൻ വെറുക്കുന്നു’ എന്ന് പറയാൻ ആഗ്രഹിച്ചിരുന്നു…… എന്നെ വെറുക്കുന്ന, എന്നെ കൊല്ലാന്‍ തക്കം നോക്കി ഇരിക്കുന്നവരുടെ ഇടയില്‍ വലിച്ചെറിഞ്ഞ് കൊടുത്തതിന് എന്റെ അമ്മയെ കുറ്റപ്പെടുത്തി നോവിക്കണം എന്നും ആഗ്രഹിച്ചിരുന്നു…

ഇന്നിപ്പോള്‍ അവരെ ഞാൻ നേരിട്ട് കണ്ടപ്പോൾ എന്റെ ദേഷ്യം ഞാൻ മറന്നു…. എന്റെ വൈരാഗ്യം ഞാൻ മറന്നു…. അവരെ കുറ്റപ്പെടുത്താന്‍ ഞാൻ മറന്നു…. ഉള്ളിന്റെ ഉള്ളില്‍ വര്‍ഷങ്ങളായി കൊണ്ട്‌ നടന്ന സ്നേഹം മാത്രമാണ് ഇപ്പോൾ എന്റെ മനസ്സില്‍ ഉള്ളത്.

ഞാൻ പുതിയതായി ജനിച്ചത് പോലെ എനിക്ക് തോന്നി. ഒരു കുഞ്ഞിനെ പോലെ ഞാൻ വിങ്ങിപ്പൊട്ടി. പൊട്ടിക്കരഞ്ഞ് പോകും എന്ന് മനസ്സിലാക്കിയ എന്റെ അമ്മ ഓടിവന്ന് എന്നെ കെട്ടിപിടിച്ചു. എന്റെ അമ്മയുടെ നെഞ്ചില്‍ എന്റെ മുഖം മറച്ച് ഞാൻ ഏങ്ങി കരഞ്ഞ

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.