ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

ഓ…..! അപ്പോൾ അവിടെയും മാന്ത്രിക കവാടം ഉണ്ട്.

“റോബി അങ്ങനെയാണ്….. എല്ലാ ചോദ്യത്തിനും മറുചോദ്യം ആയിരിക്കും അയാളുടെ ഉത്തരം — ഞങ്ങൾ ശത്രുക്കൾ അല്ല…. നിങ്ങൾ ചെകുത്താന്റെ പക്ഷത്ത് അല്ലെങ്കിൽ ഞങ്ങൾ നിങ്ങള്‍ക്ക് മിത്രങ്ങളാണ്.” എന്റെ കൈയിൽ നുള്ളിയ ശേഷം വാണി പറഞ്ഞു.

വാണിയുടെ സംസാരവും പ്രവര്‍ത്തിയും കണ്ട് നിന്നവർ അവളെ നോക്കി പുഞ്ചിരിച്ചു. എല്ലാവരുടെ മുഖത്തും ആശ്വാസം കണ്ടു. വാണി ചെകുത്താന്‍ ആയിരുന്നെങ്കില്‍ അവൾ എന്നെ നുള്ളുന്നിന് പകരം എന്റെ തല കടിച്ച് തുപ്പുമായിരുന്നു എന്ന്‌ അവര്‍ക്ക് തോന്നി കാണും.

മുകളില്‍ ചിറകടി ശബ്ദം കേട്ട് ഞാൻ തല ഉയർത്തി നോക്കി.

കറുത്ത മന്ത്ര ഭക്ഷിനി പറന്ന് വരുന്നതാണ്‌ ഞങ്ങൾ കണ്ടത്. അതിന്റെ പുറകില്‍ സവാരി ചെയ്യുന്ന ഒരു സ്ത്രീ രൂപത്തെയും കണ്ടു. മന്ത്ര ഭക്ഷിനി തറയില്‍ ഇറങ്ങി. ആ സ്ത്രീ അനായാസമായി അതിന്റെ മുകളില്‍ നിന്നും ഇറങ്ങി എന്റെ അടുത്ത് വന്ന് നിന്നു.

ആ സ്ത്രീയുടെ നോട്ടം എന്റെ മേല്‍ ആയിരുന്നു. ആ കണ്ണില്‍ ഇടകലര്‍ന്ന സ്നേഹവും സംശയവും ഉണ്ടായിരുന്നു. പിന്നെ ആ സംശയം മറഞ്ഞ് വെറും സ്നേഹം ആ കണ്ണുകളില്‍ തുളുമ്പി. ആ കണ്ണുകൾ പതിയെ നിറയുന്നത് ഞാൻ കണ്ടു. പക്ഷേ അഞ്ചാറ് വട്ടം അവർ അതിവേഗത്തില്‍ കണ്ണടച്ച് തുറന്നതും ആ കണ്ണുനീര്‍ മറഞ്ഞ് പോയി.

എന്നെയും അറിയാതെ ഞാൻ അകക്കണ് കൊണ്ട്‌ അവരെ നോക്കി — സ്വര്‍ണ്ണം, ചുവപ്പ്, കണ്ണഞ്ചിപ്പിക്കുന്ന തൂവെള്ള നിറത്തിലുള്ള ജീവ ജ്യോതി ഞാൻ കണ്ടു. മെറോഹ്റിയസ് ഇൽ കണ്ട അതേ ജീവ ജ്യോതി. മന്ത്ര ഭക്ഷിനിയിൽ കാണുന്ന അതേ നിറം.

ശ്വാസം കിട്ടാതെ വന്നപ്പോഴാണ് എന്റെ ശ്വാസം ഞാൻ അടക്കി പിടിച്ചിരുന്നു എന്ന് മനസ്സിലായത്. ഞാൻ പതിയെ ശ്വാസം വലിച്ചു. അവരെപ്പോലെ എന്റെ കണ്ണ് നിറഞ്ഞില്ല. പലപ്പോഴായി അവരോട് തോന്നിയിരുന്ന ദേഷ്യം ഇപ്പോൾ തോന്നിയില്ല. വെറുപ്പും തോന്നിയില്ല. പക്ഷേ അവരോടുള്ള സ്നേഹം മാത്രം എന്നില്‍ നുരഞ്ഞ് പൊങ്ങി.

ഒറ്റ ശബ്ദം പോലും എങ്ങും കേള്‍ക്കാന്‍ കഴിഞ്ഞില്ല. എല്ലാവരും നിശബ്ദരായി നിന്ന് ഞങ്ങളെ നോക്കുന്നു.

“ഇത് നിങ്ങളുടെ പുത്രന്‍ തന്നെയാണെന്ന് നിശ്ചയം ഉണ്ടോ, ആരണ്യ? നിങ്ങളെ ചതിക്കാൻ നിങ്ങളുടെ പുത്രന്‍ എന്ന പേരില്‍ ഒരു വ്യാജ പുത്രനെ മെറോഹ്റിയസ് ഇങ്ങോട്ട് വിട്ടതാണെങ്കിൽ…….?”

ആരണ്യ സംശയത്തോടെ എന്നെ നോക്കി. ഞാൻ എന്റെ അമ്മയുടെ കണ്ണില്‍ നോക്കി.

“എന്റെ കളങ്കപ്പെട്ട ദേഹത്തിൻറ്റെ ഫലമാണ് നി. പക്ഷേ എന്റെ ദേഹി ഇപ്പോഴും പരിശുദ്ധമായി തന്നെയാണ് നില കൊള്ളുന്നത്.” ഞാൻ ജനിച്ച അന്ന് എന്റെ അമ്മ പറഞ്ഞത് അതേപോലെ ഞാൻ ഇപ്പോൾ പറഞ്ഞു.

എന്റെ അമ്മ ഞെട്ടി വിറച്ചു. ആ കണ്ണുകൾ പിന്നെയും നിറയാന്‍ തുടങ്ങി.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.