ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

വാണിയുടെ കണ്ണില്‍ സന്തോഷം നിറഞ്ഞ് നിന്നു. അവള്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നു.

“വരു, നമുക്ക് ആ ആളുകൾകടുത്തേക്ക് പോകാം.” മതിമറന്ന് നിന്ന അവരോട് ഞാൻ പറഞ്ഞു.

തുരങ്ക മറവില്‍ നിന്നും ഞങ്ങൾ മുന്നോട് നടന്ന് മൈതാനത്തിൽ കാല്‍ കുത്തിയതും — പരിശീലിച്ച് കൊണ്ടിരുന്നവരിൽ ഒരാൾ ഞങ്ങൾക്ക് നേരെ കൈചൂണ്ടി.

അതോടെ അവിടെ ഉണ്ടായിരുന്ന അത്ര ആളുകളും ആയുധവും കൊണ്ട് ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു.

“അവർ നമ്മെ ആക്രമിക്കുമോ?” ഭാനു ശാന്തമായി ചോദിച്ചു.

“അറിയില്ല.” മറുപടി ഞാൻ പറഞ്ഞു.

ഓടി വന്ന ആളുകൾ ഞങ്ങളെ ചുറ്റി വളഞ്ഞു. ഒരു മുപ്പത് വയസ്സ് തോന്നിക്കുന്ന, അവരുടെ നേതാവ് പോലെ തോന്നിച്ച ഒരാൾ മുന്നോട്ട് വന്നു.

“ആരാണ് നിങ്ങൾ? ഇവിടെ എങ്ങനെ വന്നു? ആരാണ്‌ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞ്‌ വിട്ടത്? ആയുധം ഇല്ലാതെ വന്നത് കൊണ്ട്‌ ഞങ്ങളെ ആക്രമിക്കാൻ വന്നതല്ല എന്ന് മനസ്സിലാക്കാൻ കഴിയും. മാന്ത്രിക കവാടം വഴി വന്നാൽ ഞങ്ങൾക്ക് അറിയാൻ കഴി—”

അയാളെ തടസ്സപ്പെടുത്തി കൊണ്ട്‌ കൂട്ടത്തിൽ നിന്നും ആരോ ഉറക്കെ പറഞ്ഞു, “അവരുടെ വസ്ത്രം കണ്ടോ? മനുഷ്യ ലോകത്ത് നിന്നും വന്നവരാണവർ!”

“അവർ മൂന്ന് പേർ ഉണ്ട്!” വേറൊരു സ്വരം പറഞ്ഞു.

“ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും!”

“അവർ ആയിരിക്കും വാണി എന്ന ദാർശനി…!”

“അപ്പോൾ അയാൾ ഭാനു… മാലാഖ…!”

“ഈ പ്രപഞ്ചത്തില്‍ വെറും ഒരാള്‍ക്ക് മാത്രമാണ് പ്രപഞ്ച വാളിന്റെ മുദ്ര കൈയിൽ ഉള്ളത്!”

“അയാൾ ആരണ്യ രാജ്ഞിയുടെ പുത്രന്‍ തന്നെ!”

കൂട്ടത്തില്‍ ഉള്ളവർ പറയുന്നത് കേട്ട് എന്റെ മുന്നില്‍ നിന്നിരുന്ന ആളിന്റെ കണ്ണ് പുറത്തേക്ക് തള്ളി വന്നു. അയാളുടെ നോട്ടം എന്റെ കയ്യില്‍ പതിഞ്ഞു.

“ഞങ്ങളുടെ ശത്രുവായി വന്നതാണോ, അതോ മിത്രമായി വന്നതാണോ?” എന്റെ മുന്നില്‍ നിന്ന ആള്‍ ചോദിച്ചു.

“നിങ്ങളുടെ സൈനിക പട എന്നത് ഇന്നലെ കൂടി നിന്ന വെറും അഞ്ഞൂറ് പേര്‍ മാത്രം അടങ്ങുന്നതാണോ അതോ അതിൽ കൂടുതൽ ഉണ്ടോ?” പുഞ്ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

അയാളും മറ്റുള്ളവരും അതുകേട്ട് ഞെട്ടി. പിന്നെ കൂട്ട സംസാരമായി. രണ്ടുപേര്‍ മൈതാനത്തിൽ നിന്നും അതിവേഗത്തില്‍ ഓടി മൈതാനത്തിന്‍റെ അതിർത്തി കടന്നതും അപ്രത്യക്ഷരായി.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.