‘മെറോഹ്റിയസ് നമുക്ക് പിന്നാലെ ആയിരക്കണക്കിന് ചെകുത്താന്‍മാരെ രഹസ്യമായി പറഞ്ഞ് വിടും, തീര്‍ച്ച. മെറോഹ്റിയസ് ഉം അവന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് നമ്മെ നിരീക്ഷിക്കും എന്ന സാധ്യതയും തള്ളിക്കളയാനാവില്ല.’ വാണി പറഞ്ഞു.
ഞാനും അത് തന്നെയാണ് ചിന്തിച്ചത്. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കണം എന്ന് ഞാൻ കുറെ നേരം ആലോചിച്ചു. പെട്ടെന്ന് എന്റെ മനസില്‍ ഒരു പരിഹാരം തെളിഞ്ഞു. പക്ഷേ ചെകുത്താന്‍ ലോകത്ത് നിന്നുകൊണ്ട് അതിന് കഴിയുമോ എന്ന സംശയവും ഉണ്ടായിരുന്നു. എന്തായാലും പരീക്ഷിച്ച് നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഞാൻ അവർ രണ്ട് പേരുടെയും കൈയിൽ പിടിച്ചതും എന്റെ ഉദ്ദേശം മനസ്സിലായത് പോലെ അവർ പുഞ്ചിരിച്ചു.
‘ദ്രാവക മൂര്‍ത്തി യുടെ ലോകം… ?’ അവർ ഒറ്റ സ്വരത്തില്‍ എന്റെ മനസ്സില്‍ ചോദിച്ചു.
ഞാൻ ഒന്നും പറഞ്ഞില്ല. ചിരിച്ചുകൊണ്ട് ദ്രാവക ലോകത്തെ എന്റെ മനസ്സില്‍ കൊണ്ട് വന്നതും ഞങ്ങൾ മൂന്ന് പേരും ദ്രാവക മൂര്‍ത്തി യുടെ ലോകത്ത് പ്രത്യക്ഷപെട്ടു.
ഉടനെ ഞങ്ങൾക്ക് മുന്നില്‍ തളംകെട്ടി കിടന്ന ദ്രാവകത്തില്‍ നിന്നും എന്റെ മുഖഛായ ഉള്ള രൂപം ഉയർന്ന് വന്ന് മുന്നില്‍ നിന്നു.
“ഏത് ലോകത്ത് നിന്ന് വേണമെങ്കിലും നിങ്ങള്‍ക്ക് ഇവിടെ വരാൻ കഴിയും. പക്ഷേ, നിങ്ങൾ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള സ്ഥലത്തേക്ക് മാത്രമേ ഇവിടെ നിന്നും നിങ്ങള്‍ക്ക് പോകാൻ കഴിയു എന്ന് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകാൻ മാതാവ് പറഞ്ഞു.” ദ്രാവക മൂര്‍ത്തി പറഞ്ഞു.
“ഞാൻ കണ്ടിട്ടുള്ള സ്ഥലത്തേക്ക് തന്നെയാ ഞങ്ങൾ പോകുന്നത്.” അത്രയും പറഞ്ഞിട്ട് ഞങ്ങൾ അവിടെ നിന്നും അപ്രത്യക്ഷരായി.
പിന്നെ ഞങ്ങൾ പ്രത്യക്ഷപ്പെട്ടത് മാന്ത്രിക കവാടത്തിൻറ്റെ അകത്ത് പടികള്‍ക്ക് മുന്നിലായിരുന്നു.
“ഇത് തന്നെയാണോ സ്ഥലം? ഇവിടെയാണോ രഹസ്യ താവളം ഉള്ളത്?” മുന്നില്‍ കണ്ട പടികളിൽ കണ്ണും നട്ട് വാണി ചോദിച്ചു.
“സമയം കളയാതെ ഇനി മുന്നോട്ട് നീങ്ങാം.” ഭാനു പറഞ്ഞു.
ഞങ്ങൾ ഓരോ പടികളായി ഇറങ്ങി.
“ഈ കുത്തനെ ഉള്ള പടികള്‍ ഇറങ്ങാനും കയറാനും മന്ത്ര ഭക്ഷിനികൾക്ക് എങ്ങനെ കഴിയുന്നു?” ഭാനു ചോദിച്ചു.
“അവർ സാധാരണ കുതിരയല്ല ഭാനു…” വാണി അവനെ കളിയാക്കും പോലെ പറഞ്ഞു.
അവസാനം എല്ലാ പടികളും ഇറങ്ങിയ ശേഷം തുരങ്കം അവസാനിക്കുന്ന ഭാഗത്ത് ചെറിയൊരു മറ ഉണ്ടായിരുന്നു. അവിടെ നിന്നുകൊണ്ട് ഞങ്ങൾ നോക്കി.
മൈതാനത്തിൽ നൂറോളം ആളുകൾ ആയുധങ്ങള്‍ ഉപയോഗിച്ച് പരിശീലിക്കുക യായിരുന്നു. അതിൽ ആണും പെണ്ണും ഉണ്ടായിരുന്നു.
“നിങ്ങൾ പറഞ്ഞത് ശെരിയാണ്. മുകളിലുള്ള ആ ചന്ദ്രക്കല്ല്കളെ കാണാന്‍ നല്ല ഭംഗി.” ഭാനു വായും പൊളിച്ച് മുകളില്‍ നോക്കി നിന്നു.
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??