‘അപ്പോൾ അവര്‍ക്ക് മാന്ത്രികന് മാരുടെയും, ചെകുത്താന് മാരുടെയും, മറ്റു ശക്തികളുടെയും ശക്തിയെ കവര്‍ന്നെടുക്കാൻ കഴിയും എന്നാണോ? അതൊരു പൈശാചിക കര്‍മ്മം പോലെയാണ് എനിക്ക് തോന്നുന്നത്.’
അതുകേട്ട് ദ്രാവക മൂര്‍ത്തി ചിരിച്ചു. ‘അവരുടെ ശക്തിക്ക് മുന്നില്‍ മതിമയങ്ങി പോകുന്നവരിൽ നിന്ന് മാത്രമേ നന്മയുടെ ശക്തിയെ അവര്‍ക്ക് നുകരാൻ കഴിയുകയുള്ളു. തിന്മയുടെ ശക്തിയെ അവര്‍ക്ക് ഒരിക്കലും ഭക്ഷിക്കാൻ കഴിയില്ല.’
അതുകേട്ട് ഞാൻ നടുങ്ങി. ‘നന്മയും തിന്മയും — രണ്ടും ശക്തി തന്നെയല്ലേ, പിന്നെ എന്തുകൊണ്ടാണ് നന്മയേ മാത്രം അവര്‍ക്ക് ഇല്ലാതാക്കാന്‍ കഴിയുന്നത്?’
‘അതിന്റെ ഉത്തരം നി സ്വയം കണ്ടുപിടിക്കണം. പിന്നെ, സാധാരണ ഗതിയിൽ വെറും നന്മയുടെ ശക്തിക്കോ ഇല്ലെങ്കില്‍ വെറും തിന്മയുടെ ശക്തിക്കോ മാലാഖമാരേയും ദാർശനി കളേയും വധിക്കാന്‍ കഴിയുകയില്ല. നന്മയും തിന്മയും ഒന്ന് ചേര്‍ന്നാല്‍ മത്രമേ മാലാഖമാരേയും ദാർശനി കളേയും വധിക്കാന്‍ കഴിയുകയുള്ളു. പക്ഷേ മന്ത്ര ഭക്ഷിനി യുടെ കൊമ്പ് കൊണ്ട് ഉണ്ടാക്കിയ ആയുധം പ്രയോഗിച്ച് മാലാഖമാരേയും ദാർശനി കളേയും ചെകുത്താന്മാര്ക്ക് നിസ്സാരമായി വധിക്കാന്‍ കഴിയും.’
ഞാൻ വാണിയേയും ഭാനുവിനെയും നോക്കി. ഇതൊന്നും അറിയാതെ അവർ രണ്ട് പേരും കൗതുകത്തോടെ ബാൽബരിത് നടത്തുന്ന കര്‍മ്മവും നോക്കി നില്ക്കുന്നു. ബാൽബരിത് നോട് എനിക്ക് അടങ്ങാത്ത പക തോന്നി.
അവന്റെ കൈയിൽ ഉള്ള കഠാരയിൽ എന്റെ ശ്രദ്ധ ഞാൻ കേന്ദ്രീകരിച്ചു. എന്റെ മനസ്സിനെ ഞാൻ അതിന്റെ ഉള്ളിലേക്ക് കടത്തി. ഒരു എതിര്‍പ്പും കൂടാതെ എനിക്ക് അതിന്റെ അകത്ത് കടക്കാന്‍ കഴിഞ്ഞു.
അതിന്റെ ഉള്ളില്‍ — സ്വര്‍ണ്ണം, തൂവെള്ള, ചുവപ്പ് എന്ന മൂന്ന് നിറവും കലര്‍ന്ന മഞ്ഞ് പോലത്തെ ശക്തി ഉണ്ടായിരുന്നു.
‘രണ്ട് പ്രപഞ്ചത്തിന്റെ ശാപവും നിന്നില്‍ ഞങ്ങൾ കാണുന്നു.’ മധുരമായ ഒരു സ്ത്രീ ശബ്ദം എന്നോട് പറഞ്ഞു.
ആ ശബ്ദം കേള്‍ക്കാന്‍ ഒരു അമ്മയുടെ താരാട്ട് പോലെ എനിക്ക് തോന്നി. ആ സ്വരത്തില്‍ മനം മയക്കും പോലെയുള്ള ഒരു വശീകരണം ഉണ്ടായിരുന്നു. എന്റെ അമ്മയുടെ സ്വരം പോലെ അനുഭവപ്പെട്ടു.
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??