ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

“നിനക്കെങ്ങനെ അറിയാം. എന്റെ അനുവാദം ഇല്ലാതെ ആര്‍ക്കും സ്വര്‍ണ്ണ മലയിലുള്ള തടവറയില്‍ കടക്കാന്‍ കഴിയില്ല. അവിടെയുള്ള ഇരുപത്തിയഞ്ച് വ്യാളി കാവല്‍ക്കാരേ മറികടക്കാന്‍ എനിക്ക് മാത്രമേ കഴിയൂ.” ബാൽബരിത് സംശയത്തോടെ എന്നെ നോക്കി.

അവന്റെ കണ്ണില്‍ ചെറിയൊരു ഭയം മിന്നിമറഞ്ഞു. ഞാൻ അവനേക്കാൾ ശക്തന്‍ ആയിരിക്കുമോ എന്ന ഭയം.

“ആരണ്യ ജീവനോടെ ഉണ്ടെങ്കിൽ എന്തുകൊണ്ട്‌ രൗത്രിക ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ട്‌ ഞാൻ വെറുതെ ഊഹിച്ചു.” ഞാൻ നുണ പറഞ്ഞു.

കുറെ നേരം മെറോഹ്റിയസ് എന്റെ കണ്ണില്‍ നോക്കി. ഒരു കൂസലുമില്ലാതെ ഞാൻ നിന്ന് കൊടുത്തു. ഞാൻ കള്ളം പറയുന്നു വെന്ന് അവന് അറിയാമായിരുന്നു. പക്ഷേ മെറോഹ്റിയസ് കൂടുതലായി ഒന്നും ചോദിച്ചില്ല.

“ഈ യോഗം ഇവിടെ അവസാനിച്ചു. ഇനി നിങ്ങളെന്നെ കാണാന്‍ വരുമ്പോൾ ആരണ്യ യും പ്രപഞ്ച വാളും കൂടെ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.” അത്രയും പറഞ്ഞിട്ട് അവന്‍ പിന്നെയും അവന്റെ സിംഹാസനത്തില്‍ പോയിരുന്നു. അതോടെ മെറോഹ്റിയസ് അപ്രത്യക്ഷനായി.

അവന്റെ മങ്ങിയ രൂപം പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഇനി ആ സിംഹാസനം വല്ല രഹസ്യ വാതില്‍ ആയിരിക്കുമോ. അതുകൊണ്ടാണോ അവന് സിംഹാസനത്തില്‍ നിന്ന് മാത്രം പൂര്‍ണമായും എന്റെ മുന്നില്‍ നിന്നും അപ്രത്യക്ഷനാവാൻ കഴിയുന്നത്?…

മെറോഹ്റിയസ് അപ്രത്യക്ഷനായതും ബാൽബരിത് പേടിയോടെ എന്നെ നോക്കി. ഞാൻ കണ്ണുരുട്ടി കാണിച്ചു. ഉടനെ ബാൽബരിത് കസേരയില്‍ നിന്നും ധൃതിയില്‍ എഴുന്നേറ്റ് അള്‍ത്താരയിൽ നിന്നും ഇറങ്ങി, അവന്റെ ഇടത് വശത്ത് ഉണ്ടായിരുന്ന ഒരു വാതില്‍ തുറന്ന് അകത്ത് കേറി വാതില്‍ അടച്ചു.

“ബാൽബരിത് നിങ്ങളെ കണ്ട് ശെരിക്കും ഭയപ്പെടുന്നു.” ഭാനു പൊട്ടിച്ചിരിച്ചു.

“നമുക്ക് എന്റെ മുറിയില്‍ പോകാം.” അത്രയും പറഞ്ഞിട്ട് ഞാൻ നടന്നു.

മുറിയില്‍ കയറിയതും, നത്തോറ എന്നോട് പറഞ്ഞതെല്ലാം ഞാൻ അവരോട് ആവര്‍ത്തിച്ചു.

പക്ഷേ…… ഞങ്ങൾ സംസാരിക്കുന്നത് മെറോഹ്റിയസ് ന് കേള്‍ക്കാന്‍ കഴിഞ്ഞാലോ എന്ന് ഭയം കാരണം , കഴിഞ്ഞ രാത്രി നടന്ന എല്ലാ കാര്യങ്ങളും അവരുടെ മനസ്സിലാണ് ഞാൻ പറഞ്ഞത്.

‘നമുക്ക് ആരണ്യ യെ കണ്ട് സംസാരിക്കണം. മെറോഹ്റിയസ് പറഞ്ഞതില്‍ ഒരുപാട്‌ നുണ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ നമ്മൾ കാട്ടില്‍ പോകുമ്പോൾ മെറോഹ്റിയസ് തീര്‍ച്ചയായും നമ്മെ കാണും. അവരുടെ രഹസ്യ താവളം എപ്പോഴും രഹസ്യമായി തന്നെ ഉണ്ടാവണം, റോബി. അപ്പോ പിന്നെ നമ്മൾ എങ്ങനെ പോകും?’ എന്റെയും ഭാനുവിൻറ്റെയും മനസ്സിൽ വാണി ഒരേ സമയത്ത് സംസാരിച്ചു.

‘മെറോഹ്റിയസ് എന്തെല്ലാമോ നമ്മളില്‍ നിന്നും മറച്ച് പിടിക്കുന്നു എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത് എന്താണെന്ന് പറയാന്‍ ആരണ്യ ക്ക് കഴിയും എന്നാണ് ഞാൻ വിചാരിക്കുന്നത്.’ ഭാനു ഞങ്ങളുടെ മനസ്സിൽ പറഞ്ഞു.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.