ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

“നിന്റെ അമ്മ എവിടെയാണെന്ന് നി കണ്ടുപിടിക്കണം. അവളെയും പ്രപഞ്ച വാളിനേയും എന്റെ പക്കല്‍ നി കൊണ്ട്‌ വരണം. നീയും ഞാനും ഒന്നിച്ച് നിന്നാൽ മാത്രമേ ലോകവേന്തനെ നമുക്ക് വധിക്കാന്‍ കഴിയുകയുള്ളു.” മെറോഹ്റിയസ് ആവേശത്തോടെ പറഞ്ഞു.

“നിങ്ങൾ ശക്തനാണ്. നിങ്ങള്‍ക്ക് ലോകവേന്തനെ കൊല്ലാന്‍ കഴിഞ്ഞെന്ന് വരും, പക്ഷേ എന്നെ ഉള്‍പ്പെടുത്താന്‍ എന്താണ് കാരണം?” ഞാൻ ചോദിച്ചു.

“നിന്റെ പക്കല്‍ വേറൊരു പ്രപഞ്ച വാൾ ഉണ്ട്. അത് തന്നെയാണ് കാരണം.” മെറോഹ്റിയസ് ഒരു ചിരിയോടെ പറഞ്ഞു.

ഞാൻ ശ്വാസം വലിച്ച് വിട്ടു. അപ്പോ എന്റെ പക്കല്‍ പ്രപഞ്ച വാൾ ഉള്ളത് ഒരു രഹസ്യമല്ല എന്ന കാര്യം എനിക്ക് ബോധ്യമായി.

“ഡെറ്ബഫാസിൻറ്റെ മരണ കാരണം നിന്റെ പ്രപഞ്ച വാൾ ആണെന്ന് എനിക്കറിയില്ല എന്ന് നി കരുതിയോ?”

“ലോകവേന്തൻ പ്രപഞ്ചത്തെക്കാൾ ശക്തനായി മാറിക്കഴിഞ്ഞു എന്നാണ് നിങ്ങൾ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ പ്രപഞ്ച വാൾ പ്രയോഗിച്ച് അവനെ കൊല്ലാന്‍ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?” മെറോഹ്റിയസ് നോട് വാണി ചോദിച്ചു.

“ഈ ഏറ്റുമുട്ടലില്‍ ഞാനും റോബിയും മാത്രമല്ല — നിങ്ങളും ഉണ്ടാവും, നത്തോറ, അറോറ, ഗിയ തുടങ്ങി എല്ലാ ലോകത്ത് നിന്നും പലതരത്തിലുള്ള ശക്തികളും നമ്മുടെ കൂടെ ഉണ്ടാകും. അവനെ നശിപ്പിച്ച് കളയണം. ഇല്ലെങ്കില്‍ ഈ പ്രപഞ്ചത്തെ അവന്‍ ഭരിക്കും. ഞാനും, നിങ്ങളും പിന്നെ പ്രപഞ്ച ശക്തികള്‍ പോലും അവന്റെ അടിമ മാത്രമായിരിക്കും. അതാണോ നിങ്ങള്‍ക്ക് വേണ്ടത്?”

“അപ്പോൾ നമ്മുടെ രണ്ട് വാളുകളും ഉണ്ടെങ്കിൽ മാത്രമേ ലോകവേന്തനെ കൊല്ലാൻ കഴിയു?” ഞാൻ ചോദിച്ചു.

“ശെരിയാണ്. ഏതു സമയത്തും ലോകവേന്തൻ തിരിച്ച് വരാൻ സാധ്യത ഉണ്ട്. നമുക്ക് ഒരുപാട്‌ സമയമില്ല റോബി. ഈ പ്രപഞ്ചം നിലനില്‍ക്കാന്‍ ലോകവേന്തൻ ഇല്ലാതാവണം. അതിന്‌ പ്രപഞ്ച വാൾ വേണം. ഇന്നുതന്നെ നിന്റെ അമ്മയെ തിരക്കി നിങ്ങൾ പോകണം. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് ചോദിക്കാം.” മെറോഹ്റിയസ് ഞങ്ങൾ എല്ലാവരോടുമായി പറഞ്ഞു.

“രൗത്രിക നിങ്ങളുടെ തടവറയില്‍ കഴിയാനുള്ള കാരണം എന്താണെന്ന് എനിക്ക് അറിയണം.” ഞാൻ പറഞ്ഞു.

ഒരു മനുഷ്യന്‍ കാണിക്കുന്നത് പോലെ മെറോഹ്റിയസ് കസേരയില്‍ നിന്നും ചാടി എഴുന്നേറ്റു. അത് കണ്ടിട്ട് എനിക്ക് അച്ഛന്റെ ഓര്‍മയാണ് വന്നത്.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.