അതുതന്നെ ഭാനുവും എന്റെ മനസില്‍ പറഞ്ഞു.
“ഈ നശിച്ച യോഗം കഴിഞ്ഞതും ഉന്നത ശക്തി എന്താണെന്ന് നിനക്ക് നിന്റെ കൂട്ടുകാരോട് പറയാം. ഇപ്പോൾ രണ്ടാമത്തെ കാര്യത്തിലേക്ക് കടക്കാം.” മെറോഹ്റിയസ് എന്നെ തുറിച്ച് നോക്കി കൊണ്ട് പറഞ്ഞു.
ഒന്നും മിണ്ടാതെ ഞാൻ തലയാട്ടി.
“രണ്ടാമത്തെ പ്രശ്നം, പ്രപഞ്ച വാൾ ആണ്.”
മെറോഹ്റിയസ് പറഞ്ഞത് കേട്ട് ഞാൻ നടുങ്ങി. എന്റെ വാളിന്റെ കാര്യം അവന് എങ്ങനെ അറിഞ്ഞു. അറോറ പറഞ്ഞിട്ടുണ്ടാകും. വാണി ഒളികണ്ണിട്ട് എന്നെ നോക്കി. ഭാനു ഒന്നും അറിയാത്ത പോലെ ഇരുന്നു.
“നിന്റെ അമ്മ അത് കൊട്ടാരത്തില്‍ നിന്നും കവര്‍ന്നെടുത്ത് കൊണ്ട് പോയി. അവളിപ്പോൾ ഒളിവില്‍ കഴിയുന്നു. വ്യാളി ലോകം അവള്‍ക്ക് തുണയായി നില്ക്കുന്നു. വ്യാളികളുടെ രാജാവും റാണിയും എന്റെ കൈ കൊണ്ട് കൊല്ലപ്പെട്ടത് കൊണ്ടാണ് വ്യാളികൾ അവള്‍ക്ക് കൂട്ട് നിന്ന് എന്നോട് പക തീര്‍ക്കുന്നത്.” ദുഃഖത്തോടെ മെറോഹ്റിയസ് പറഞ്ഞു.
അപ്പോ എന്റെ വാൾ അല്ല ഇവിടെ ചര്‍ച്ചാ വിഷയം. എനിക്ക് ആശ്വാസം തോന്നി. പക്ഷെ എന്റെ വാൾ എന്റെ ശരീരത്തിൽ ആയിരുന്നു. ആര്‍ക്കും അതിനെ മോഷ്ടിക്കാൻ കഴിയില്ല. അപ്പോ അവന്റെ വാൾ എന്നെപോലെ ശരീരത്തിൽ സൂക്ഷിക്കാന്‍ കഴിയില്ല എന്നാണോ അതിന്റെ അര്‍ത്ഥം? എനിക്ക് മനസ്സിലായില്ല. ഞാൻ ചോദിച്ചുമില്ല.
“എത്രയോ ലക്ഷം വർഷങ്ങൾക്ക് മുമ്പാണ് നത്തോറ ആ വാൾ എനിക്ക് തന്നത്. ഒന്നാം നിരയില്‍ പെട്ട ചെകുത്താന്നു മാത്രമേ ആ വാൾ നെ വഹിക്കാന്‍ കഴിയുകയുള്ളു. പക്ഷേ ആരണ്യ വ്യാളി യുടെ സഹായത്തോടെ എങ്ങനെയോ അതിനെ കവര്‍ന്നെടുത്ത് കൊണ്ട് രക്ഷപെട്ടു. ആ വാൾ എനിക്ക് തിരിച്ച് വേണം. ആ വാൾ കൊണ്ട് മാത്രമേ ലോകവേന്തനെ നശിപ്പിക്കാന്‍ കഴിയുകയുള്ളു.”
ഇതെല്ലാം എന്നോട് പറയാനുള്ള കാരണം?” ഞാൻ ചോദിച്ചു. പക്ഷേ അതിന്റെ ഉത്തരം എന്തായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??