ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

“നിലാവ് സൂര്യനില്‍ നിന്നും ശക്തി സ്വീകരിക്കുന്നത് പോലെ ലോകവേന്തൻ ഇപ്പോഴും ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ഉന്നത ശക്തിയില്‍ നിന്നും അതിന്റെ ശക്തിയെ സ്വീകരിച്ച് കൊണ്ടേ ഇരിക്കുന്നു. ലോകവേന്തൻ ഇപ്പോൾ പ്രപഞ്ചത്തെക്കാൾ ശക്തനായി മാറിയിരിക്കുന്നു. ആ ശക്തിക്ക് മുന്നില്‍ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ നമുക്ക് ഈ പ്രപഞ്ചത്തെയും അതിലുള്ള എല്ലാ ലോകത്തെയും രക്ഷിക്കാൻ കഴിയുകയുള്ളു.”

കൊച്ചു കുട്ടികളെ നോക്കുന്നത് പോലെ അവന്‍ ഞങ്ങളെ നോക്കി. പല്ല് കടിച്ചു പിടിച്ച് കൊണ്ട്‌ ഞാൻ മിണ്ടാതെ നിന്നു.

“ഉന്നത ശക്തി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ?” മെറോഹ്റിയസ് ചോദിച്ചു.

“ഇല്ല….” ഭാനുവും വാണിയും ഒറ്റ സ്വരത്തില്‍ പറഞ്ഞു.

ഞാൻ ഒന്നും പറയാതെ മിണ്ടാതെ നിന്നു. മെറോഹ്റിയസ് എന്നെ തുറിച്ച് നോക്കി. ഒരു കൂസലുമില്ലാതെ ഞാൻ അവന്റെ കണ്ണില്‍ നോക്കി നിന്നു. അതോടെ അവന്റെ ക്ഷമ നശിച്ചു.

“ഒരു ചോദ്യം ചോദിച്ചാൽ അതിന്‌ മറുപടി തരേണ്ട സാമാന്യ മര്യാദ എങ്കിലും കാണിക്ക്……” മെറോഹ്റിയസ് അലറി വിളിച്ചു.

എനിക്ക് പൊട്ടിച്ചിരിക്കാൻ തോന്നി, പക്ഷേ ഒരു പുഞ്ചിരിയിൽ അതിനെ ഞാൻ ഒതുക്കി.

“ഉന്നത ശക്തി എന്തെന്ന് എനിക്കറിയാം.” ഞാൻ പറഞ്ഞു.

“അപ്പോ നത്തോറ നിന്നോട് സംസാരിച്ചു….” മെറോഹ്റിയസ് പറഞ്ഞു.

“അതൊരു ചോദ്യമാണോ?” ഞാൻ ചോദിച്ചു.

മെറോഹ്റിയസ് അവന്റെ സിംഹാസനത്തില്‍ നിന്നും പതിയെ എഴുനേറ്റ് നിന്നിട്ട് എന്നെ ശാന്തമായി നോക്കി. പക്ഷെ അവന്റെ കണ്ണില്‍ ഒരു പ്രളയം തന്നെ ഉണ്ടായിരുന്നു. അവന്റെ സിംഹാസനത്തില്‍ നിന്നും പത്ത് പടികൾ ഇറങ്ങിയാൽ മാത്രമേ ഞങ്ങൾക്കടുത്ത് വരാൻ കഴിയുകയുള്ളു.

മെറോഹ്റിയസ് സാവധാനം ആ പടികള്‍ ഇറങ്ങി എന്റെ മുന്നില്‍ വന്ന് നിന്നു. എനിക്ക് ആറടി ഉയരം ഉണ്ടെങ്കിലും എട്ടടി ഉയരം ഉണ്ടായിരുന്ന അവന്റെ അടുത്ത് നിന്നപ്പോള്‍ ഞാൻ ഒരു കുഞ്ഞായി എനിക്ക് തോന്നി.

“നിനക്ക് സമമായി ഇപ്പോൾ ഞാൻ നില്‍ക്കുന്നു. ഇനി നിന്റെ സഹകരണം ഞാൻ പ്രതീക്ഷിക്കുന്നു.” ദേഷ്യം കടിച്ചമർത്തി കൊണ്ട്‌ മെറോഹ്റിയസ് പറഞ്ഞു.

മനുഷ്യ രൂപം സ്വീകരിച്ച അവനു ഈ പൊക്കം ഒന്ന് കുറയ്ക്കാമായിരുന്നു. ഞാൻ ഒന്നും പറയാതെ ഒരു സ്വര്‍ണ്ണ കസേരയില്‍ ഇരുന്നു. മെറോഹ്റിയസ് എനിക്ക് എതിര്‌ വശത്തുള്ള കസേരയില്‍ സ്ഥാനം ഉറപ്പിച്ചു.

‘റോബി, നിങ്ങൾ കാരണം നമുക്ക് മെറോഹ്റിയസ് ന്റെ മുന്നില്‍ അധിക നേരം ഇരിക്കേണ്ടി വരുന്നു. എത്രയും വേഗം അവന്റെ മുന്നില്‍ നിന്നും പോകാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും.’ വാണിയുടെ സ്വരം എന്റെ മനസ്സില്‍ കുറ്റപ്പെടുത്തി.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.