മെറോഹ്റിയസ് എന്നെ തുറിച്ച് നോക്കി. എന്നിട്ട് പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു, “ചെകുത്താന്‍ വര്‍ഗ്ഗം ഒരു കാര്യത്തിലും രക്തബന്ധം നോക്കാറില്ല. അതിന്റെ തെളിവാണ് ഇവിടെ ഇരിക്കുന്ന ബാൽബരിത്.” മെറോഹ്റിയസ് ബാൽബരിത് ന്റെ നേര്‍ക്ക് കൈ വീശി കൊണ്ട് പറഞ്ഞു.
“എന്ത് തെളിവ്?” സംശയത്തോടെ ഭാനു ചോദിച്ചു.
“എനിക്കും ഫേൽഷീസ്ര ക്കും ജനിച്ചതാണ് ബാൽബരിത്.” ഒരു കൂസലുമില്ലാതെ മെറോഹ്റിയസ് പറഞ്ഞു.
അവന്റെ മുഖത്ത് തുപ്പാൻ പ്രചോദനം ഉണ്ടായെങ്കിലും ഞാൻ അടക്കി വെച്ചു. വാണി തല താഴ്ത്തി ഇരുന്നു. ബാൽബരിത് അഹങ്കാരത്തോടെ എന്നെ നോക്കിയെങ്കിലും അവന്റെ തല പെട്ടന്ന് താണു. ഭാനു അയാളെ തുറിച്ച് നോക്കി.
കഴിയുന്നതും വേഗം ഈ കൊട്ടാരത്തില്‍ നിന്ന് ഇറങ്ങണം. ഇല്ലെങ്കില്‍ എനിക്ക് പ്രാന്ത് പിടിക്കും.
“നിങ്ങള്‍ക്ക് ഉണ്ടായ കുട്ടികളുടെ കണക്കെടുപ്പ് നടത്താൻ ബാൽബരിത് നെ ഏല്പിച്ചിട്ട് നമുക്ക് കാര്യത്തിലേക്ക് കടക്കാം.” പല്ലുറുമി കൊണ്ട് ഞാൻ പറഞ്ഞു.
“എന്നാൽ കാര്യത്തിലേക്ക് കടക്കാം. വേണ്ടാത്ത കാര്യങ്ങൾ ഒഴിവാക്കി നിനക്ക് അത്യാവശ്യം എന്ന് ഞാൻ മനസ്സിലാക്കിയ കാര്യം മാത്രം ഞാൻ ചുരുക്കി പറയാം.” അത്രയും പറഞ്ഞിട്ട് അവന്‍ ഞങ്ങൾ മൂന്ന് പേരെയും നോക്കി. എന്നിട്ട് താക്കീത് പോലെ പറഞ്ഞു, “ഞാൻ സംസാരിച്ച് തീരുന്നത് വരെ ആരും വാ തുറക്കരുത്.”
അവനെ ഞാൻ വെറുപ്പോടെ നോക്കി. പക്ഷെ അവന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. ഞങ്ങളെ ഓരോരുത്തരേയായി അവന്‍ നോക്കി.
വാണി തലയാട്ടി സമ്മതം പറഞ്ഞു. ഭാനുവും തല കുലുക്കി സമ്മതിച്ചു. അവസാനം അവന്‍ എന്നെ നോക്കി. വെറുപ്പോടെ ഞാൻ സമ്മതം മൂളി.
“രണ്ട് പ്രധാനപെട്ട കാര്യമാണ് എനിക്ക് പറയാനുള്ളത്. ആദ്യത്തേത് ഞാൻ പറയാം. അതി മുമ്പ് നീയും ഇരിക്കുന്നതാണ് നല്ലത്.” മെറോഹ്റിയസ് പറഞ്ഞു.
അത് ഞാൻ കേട്ടതായി ഭാവിച്ചില്ല. ഞാൻ അവിടെതന്നെ അനങ്ങാതെ നിന്നും. അവന്റെ മുഖത്ത് കോപം മിന്നിമറഞ്ഞു.
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??