ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

എന്റെ ശരീരത്തിൽ ഞാൻ തിരിച്ച് വന്നു. നല്ല വിശപ്പ് കാരണം ഞാൻ ഡൈനിംഗ് റൂമിൽ പോയി അവിടെ ഉണ്ടായിരുന്ന ഭക്ഷണം കഴിച്ചു. കഴിച്ചിട്ട് ഞാൻ പോയി കിടന്നു എപ്പോഴാണ്‌ ഞാൻ ഉറങ്ങിയതെന്ന് പോലും ഞാൻ അറിഞ്ഞില്ല. പക്ഷേ പുലര്‍ച്ചയ്ക്ക് തന്നെ ഞാൻ എഴുനേറ്റ് കുളിച്ച് താഴേ അള്‍ത്താരയിൽ വന്നു.

അവിടെ വാണി, ഭാനു മെറോഹ്റിയസ് പിന്നെ ബാൽബരിത് — ഈ നാലുപേരും സംസാരിക്കുന്നത് ഞാൻ കേട്ടു. എന്റെ വരവ് അറിഞ്ഞ് അവരെല്ലാം എന്നെ നോക്കി. ഇപ്പോൾ ഒറ്റ കൊമ്പ്‌ മാത്രമുള്ള ബാൽബരിത് എന്റെ കാലില്‍ നോക്കി ഇരുന്നു. അവന് പുതിയ കണ്ണ് ഉണ്ടെങ്കിലും ഒരു ചേര്‍ച്ച ഇല്ലാത്തത് പോലെ തോന്നി. ഞാൻ പുഞ്ചിരിച്ചു.

മെറോഹ്റിയസ്, അള്‍ത്താരയിൽ തന്റെ ഉയർന്ന സിംഹാസനത്തിലും മറ്റുള്ളവർ അള്‍ത്താരയിൽ തന്നെ ഉണ്ടായിരുന്ന സ്വര്‍ണ്ണ കസേരകളിലും ഇരിക്കുകയായിരുന്നു. ഭാനുവും വാണിയും എന്നെ നോക്കി പുഞ്ചിരിച്ചു. ഞാനും പുഞ്ചിരിയിലൂടെ മറുപടി നല്‍കി.

സിംഹാസനത്തില്‍ ഇരിക്കുന്ന മെറോഹ്റിയസ് ന്റെ മുന്നില്‍ വന്ന് ഞാൻ തല ഉയർത്തി പിടിച്ച് തന്നെ നിന്നു.

“നിന്റെ രണ്ട് നാമങ്ങളിൽ റോബി എന്ന നാമത്തില്‍ നിന്നെ സംബോധന ചെയ്യാനാണ് ഞാൻ താല്‍പര്യപ്പെടുന്നത്. നിന്റെ പ്രവര്‍ത്തി പോലെ തന്നെ, നിന്റെ മാതാവ് നിനക്ക് നല്‍കിയ നാമം പോലും നമ്മുടെ വര്‍ഗത്തിന് എതിരാണ്.” മെറോഹ്റിയസ് തെല്ല് കോപത്തോടെ പറഞ്ഞു.

“ഏത് നാമം ആയാലും എനിക്ക് വിരോധമില്ല. പക്ഷേ എന്റെ നാമത്തിന്‍റെ പേരില്‍ ചർച്ച ചെയ്യാനാണ് ഞങ്ങളെ ചെകുത്താന്‍ ലോകത്തേക്ക് ക്ഷണിച്ച് വരുത്തിയതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.” ഒരു കൂസലുമില്ലാതെ ഞാൻ പറഞ്ഞു.

“നിന്റെ മാതാവിന്‍റെ അതേ അഹങ്കാരം നിനക്ക് ലഭിച്ചിരിക്കുന്നു. രക്തം രക്തത്തെ തിരിച്ചറിയും എന്നാണ്‌ നാം വിചാരിച്ചത്, പക്ഷേ നിന്നില്‍ ഓടുന്ന നമ്മുടെ ഉന്നത രക്തം നി തിരിച്ചറിയുന്നില്ല. നമ്മെ നി ബഹുമാനിക്കുന്നില്ല. പുത്രന്‍ ആയാല്‍ പോലും താഴ്ന്ന ശക്തികള്‍ ഉയർന്ന ശക്തിക്ക് മുന്നില്‍ ശിരസ്സ് നമിക്കണം എന്ന് അറിയുന്ന നി അതിനെ അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല. നിന്റെ അഹങ്കാരത്തെ നാം വെറുക്കുന്നു.”

എന്തിനാണ് ഇവന്‍ ഇവിടെ ഇരിക്കുന്നത് എന്നപോലെ ഞാൻ ബാൽബരിത് നെ നോക്കി

ബാൽബരിത് ന്റെ മുഖത്ത് ആദ്യം കോപവും പിന്നെ ആശ്വാസവും ഞാൻ കണ്ടു.

“അവന്‍ നമ്മുടെ വിശ്വസ്തനായ മന്ത്രി ആയതുകൊണ്ട് അവന്റെ സ്ഥാനം ഇവിടെയാണ്. അവന്റെ മുന്നില്‍ വെച്ച് നിനക്ക് മനസ്സ് തുറന്ന് സംസാരിക്കാം.” എന്റെ മനസ്സ് വായിച്ചത് പോലെ മെറോഹ്റിയസ് കടുപ്പിച്ച് പറഞ്ഞു.

“സ്വന്തം സഹോദരി ഫേൽഷീസ്ര യുടെ പുത്രിയായ ആരണ്യ യില്‍ സന്താനോൽപ്പാതനം നടത്തിയ നിങ്ങള്‍ക്ക് മുന്നില്‍ ശിരസ്സ് നമിക്കാൻ കഴിയാത്തതിൽ എന്നോട് ക്ഷമിക്കണം.” പുച്ഛത്തോടെ ഞാൻ പറഞ്ഞു.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.