ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

ങേ…! അപ്പൊ മന്ത്ര ഭക്ഷിനികൾക്ക് സംസാരിക്കാൻ കഴിയുമോ? എന്റെ മനസ്സില്‍ അവർ സംസാരിച്ചു എന്നത് നേരാണ് പക്ഷേ ഇതുപോലെ സംസാരിക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് ഞാൻ വിചാരിച്ചില്ല.

“എന്റെ മകന്റെ എന്ത് വിവരവും കൊണ്ടാണ് നി വന്നത്? അവന്‍ കാട്ടില്‍ വരുമെന്ന് സമ്മതിച്ചോ? മെറോഹ്റിയസ് എന്നെപ്പറ്റി എന്തെങ്കിലും നുണകള്‍ അവനോട് പറഞ്ഞോ?”

ആ സ്ത്രീ ശബ്ദം കേട്ട് ഞാൻ ഞെട്ടി വിറച്ചു. ആ സ്വരം എന്റെ എല്ലാ നിയന്ത്രണവും നഷ്ടമാക്കി. അതോടെ അവിടെ നിന്ന് ഞാൻ അപ്രത്യക്ഷമായി എന്റെ ശരീരത്തിൽ തിരിച്ച് വന്നു.

ബെഡ്ഡിൽ നിന്നും ഞാൻ ചാടി എഴുനേറ്റ് മുറിവേറ്റ സിംഹത്തെ പോലെ നടന്നു. എനിക്ക് നേരാം വണ്ണം ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. വീണ്ടും ഞാൻ എന്റെ ഇന്ദ്രിയകാഴ്ച്ച യെ ആ രഹസ്യ താവളത്തില്‍ അയയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ എന്റെ മനസ്സ് ക്ഷോഭിച്ചിരുന്നത് കൊണ്ട്‌ ഒന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല.

അവിടെ ഞാൻ കേട്ടത് എന്റെ അമ്മയുടെ സ്വരം തന്നെയാണ്. എന്റെ അമ്മയാണോ അവരുടെ രാജ്ഞി? എനിക്കറിയില്ല. നാളെത്തന്നെ എനിക്ക് അവിടെ പോണം. ഞാൻ തീരുമാനിച്ചു.

ഒരുപാട്‌ നേരം കഴിഞ്ഞാണ് എന്റെ മനസ്സ് അടങ്ങിയത്. ഞാൻ സാവധാനം ചിന്തിച്ചു. ഇനിയും എന്റെ ഇന്ദ്രിയകാഴ്ച്ച ആ മാന്ത്രിക കവാടത്തിലൂടെ രഹസ്യ താവളത്തില്‍ പോയാൽ, ഏതോ ശക്തി അവരെ ആക്രമിക്കാൻ വന്നെന്ന് അവരെല്ലാം കരുതും. എല്ലാവരുടെയും വിശ്രമവും ഉറക്കവും കളയാന്‍ എനിക്ക് മനസ്സ് വന്നില്ല.

ഞാൻ പോയി കിടന്നു. പക്ഷേ ഉറങ്ങാൻ കഴിഞ്ഞില്ല. എന്റെ ഇന്ദ്രിയകാഴ്ച്ച യെ ഞാൻ കൊട്ടാരത്തില്‍ എല്ലാ ഇടത്തും നയിച്ചു. കൊട്ടാരത്തിന്റെ അടിത്തട്ടില്‍ നിന്നും എന്റെ നിരീക്ഷണം തുടങ്ങി ഏറ്റവും മുകളില്‍ ഞാൻ അവസാനിപ്പിച്ചു.

പലവട്ടം ഞാൻ കൊട്ടാരത്തില്‍ എന്റെ മനസ്സ് കൊണ്ട് അലഞ്ഞ് നടന്ന് എല്ലാ കാര്യങ്ങളും മനസ്സിലാക്കി. ഏറ്റവും മുകളില്‍ തന്റെ ചെറിയ കൊട്ടാരം പോലത്തെ വസതിയില്‍ ഉണ്ടായിരുന്ന മെറോഹ്റിയസ് പോലും എന്റെ സാന്നിധ്യം അറിഞ്ഞില്ല.

കൊട്ടാരത്തില്‍ ഒരു ഇഞ്ച് പോലും ബാക്കി വൈക്കത്തെ കൊട്ടാരത്തില്‍ ഉള്ള എല്ലാ കാര്യവും ഞാൻ മനസ്സിലാക്കി.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.