ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

കാരണം മേല്‍ തട്ടില്‍ നെല്ലി പോലും വിടാതെ ചന്ദ്രക്കല്ല് സ്ഥാപിച്ചിരുന്നു. നട്ടുച്ച നേരത്തുള്ള സൂര്യനെ പോലെ ആ കല്ലുകള്‍ പ്രകാശം പരത്തി. ഇത്രയധികം കല്ലുകള്‍ കൊട്ടാരത്തില്‍ പോലും ഞാൻ കണ്ടില്ല. ഇത്രയും ശക്തി ഒരേ സ്ഥലത്ത്‌ ഉണ്ടെങ്കിൽ അത് മെറോഹ്റിയസ് അറിയില്ലേ?

പക്ഷേ ഇത് കാണുന്നത് വരെ ഞാനും അറിഞ്ഞില്ലല്ലോ!

മൈതാനത്ത് അഞ്ഞൂറിലധികം മനുഷ്യ സൈനികര്‍ യുദ്ധത്തിന് തയ്യാറായി നില്‍ക്കുന്നതാണ് ഞാൻ കണ്ടത്. ഞാൻ അവര്‍ക്കടുത്ത് വന്നു.

പുറത്ത്‌ എവിടെയും ഞാൻ ഒരു ചെകുത്താനെ പോലും കണ്ടില്ല. ശത്രുക്കൾ എന്ന് പറയാൻ വേറെ ആരും തന്നെ പുറത്തൊന്നും ഇല്ലായിരുന്നു. അപ്പോ പിന്നെ ആരോട് യുദ്ധം ചെയ്യാനാണ് ഇവരെല്ലാം തയാറായി നില്‍ക്കുന്നത്. ഇനി ആരെങ്കിലും വരുന്നത്‌ ഞാൻ മാത്രം അറിയാതെ പോയോ?.

“പുറത്ത് ഒറ്റ ചെകുത്താന്‍ പോലും ഇല്ല എന്നാണ് നമ്മുടെ രഹസ്യ താവളത്തിൻറ്റെ പുറത്തുള്ള മന്ത്ര ഭക്ഷിനി ഇപ്പോൾ അറിയിച്ചത്.” സൈനികരുടെ ഇടയില്‍ നിന്നും ആരോ പറഞ്ഞു.

“അത്ര പെട്ടന്ന് ആര്‍ക്കും നമ്മുടെ താവളം കണ്ടുപിടിക്കാന്‍ കഴിയില്ല. നമ്മുടെ മാന്ത്രിക കവാടത്തിലൂടെ ആരും കടന്ന് വരാൻ സാധ്യത ഇല്ല.” വേറൊരു ശബ്ദം പറഞ്ഞു.

“ശത്രുക്കള്‍ ആരെങ്കിലും കടന്ന് വന്നെങ്കിൽ നമ്മുടെ മന്ത്ര ഭക്ഷിനികൾക്ക് കാണാന്‍ കഴിയും.”

“അങ്ങനെ ശത്രുക്കൾ ഇവിടെ കടന്ന് വന്നിട്ടുണ്ടെങ്കില്‍ നമ്മൾ മരിക്കുന്നത് വരെ പൊരുതണം. നമ്മുടെ രാജ്ഞിയെ ഒരിക്കലും ചെകുത്താന്റെ കൈയിൽ വിട്ടുകൊടുക്കരുത്.” ഒരു സ്ത്രീ ശബ്ദം പറഞ്ഞു.

ഞാൻ ആ മാന്ത്രിക കവാടത്തിലൂടെ കടന്ന് വന്നപ്പോൾ ഇവര്‍ക്ക്‌ ഏതെങ്കിലും തരത്തിൽ മാന്ത്രിക സൂചന ലഭിച്ചിട്ടുണ്ടാവണം. ആ കാരണം കൊണ്ടായിരിക്കും, ചെകുത്താന്‍ ശത്രുക്കൾ ഇവിടെ വന്നു എന്ന് കരുതി എല്ലാവരും യുദ്ധത്തിന് ഒരുങ്ങിയത്. എനിക്ക് കുറ്റബോധം തോന്നി.

ആരാണ് ഇവരുടെ രാജ്ഞി? അവരോട് സംസാരിച്ചാൽ എന്റെ അമ്മയെ കുറിച്ചുള്ള വിവരം ലഭിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടായി.

പെട്ടന്ന് എന്റെ പിറകില്‍ നിന്നും കുളമ്പടി ശബ്ദം കേട്ട് ഞാൻ നോക്കി. ലോക കവാടത്തിൽ നിന്നും ഞങ്ങളെ കൊട്ടാരത്തില്‍ കൊണ്ടാക്കിയ അതേ മന്ത്ര ഭക്ഷിനികൾ നടന്ന് വരുന്നതാണ്‌ ഞാൻ കണ്ടത്. കാട്ടില്‍ അവരെ കാണാന്‍ വരണമെന്ന് പറഞ്ഞ അതേ കറുത്ത മന്ത്ര ഭക്ഷിനിയാണ് മുന്നില്‍ ഉണ്ടായിരുന്നത്.

“നിങ്ങൾ കരുതുന്നത് പോലെ ആരും നമ്മെ ആക്രമിക്കാൻ വന്നില്ല. നമ്മുടെ പരിസരത്ത് ഭൂമിക്ക് മുകളിലും അടിയിലും ഒരു ചെകുത്താന്‍ പോലുമില്ല. പക്ഷേ ഏതോ ശക്തി നമ്മുടെ മാന്ത്രിക കവാടത്തെ സ്പര്‍ശിച്ചു എന്നതും സത്യം തന്നെ. ആ ശക്തി എന്താണെന്ന് ഇതുവരെ ഞങ്ങൾക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ആ ശക്തി നമ്മെ ആക്രമിക്കാൻ വന്നതാണെങ്കിൽ ഞങ്ങൾ ഇവിടെ വന്ന് ചേരും മുന്നേ അത് സംഭവിക്കുമായിരുന്നു. പക്ഷേ മാന്ത്രിക കവാടത്തെ സ്പര്‍ശിച്ച ശക്തി ഏതാണെന്ന് എനിക്ക് ചില സംശയങ്ങള്‍ ഉണ്ട്. ഞാൻ വിചാരിക്കുന്നത് ശരിയാണെങ്കില്‍ നമുക്ക് പേടിക്കേണ്ട കാര്യമില്ല.” കറുത്ത മന്ത്ര ഭക്ഷിനി മനുഷ്യ സ്വരത്തില്‍ പറഞ്ഞു.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.