ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

അങ്ങനെ ആദ്യ ഗ്രാമം സന്ദര്‍ശിച്ച ശേഷം മറ്റുള്ള നാല് ഗ്രാമങ്ങളിലും ഞാൻ അലഞ്ഞ് തിരഞ്ഞു. അമ്മയും ഇല്ല മന്ത്ര ഭക്ഷിനി യും ഇല്ല. അതുകൊണ്ട്‌ കാട്ടിലൂടെ ഞാൻ പറന്ന് തിരിഞ്ഞു. അപ്പോഴും ഒരു ഫലവും ഉണ്ടായില്ല. എനിക്ക് ദേഷ്യവും സങ്കടവും നിരാശയും ഉണ്ടായി.

പല ശക്തികള്‍ക്ക് ഇടയില്‍ എന്നെ എറിഞ്ഞ് കൊടുത്ത എന്റെ അമ്മയോട് പലപ്പോഴും എനിക്ക് ദേഷ്യം തോന്നിയിരുന്നു. പക്ഷേ…… എന്റെ ഉള്ളിന്റെ ഉള്ളില്‍ എന്റെ അമ്മയെ ഞാൻ അതിരറ്റ് സ്നേഹിച്ചിരുന്നു.

ശെരിക്കും എന്റെ അമ്മ ചെകുത്താന്‍ ലോകത്ത് ഉണ്ടോ? ഞാൻ കുറച്ച് ഉയരത്തിൽ വന്ന ശേഷം എന്ത് ചെയ്യണം എന്ന് ആലോചിക്കാൻ തുടങ്ങി.

അപ്പോഴാണ് താഴേ നാലും അഞ്ചും ഗ്രാമത്തിന്റെ മധ്യ ഭാഗത്ത് ഒരു ചലനം എന്റെ ശ്രദ്ധയില്‍ പെട്ടത്. ഞാൻ കുറച്ച് താഴ്ന്ന് വന്നു നോക്കി. ഒരു കൂറ്റന്‍ മരച്ചുവട്ടില്‍ രണ്ട് മന്ത്ര ഭക്ഷിനികൾ നില്‍ക്കുന്നത് ഞാൻ കണ്ടു.

ആ മരത്തിനും എന്തോ പ്രത്യേകത ഉള്ളത് പോലെ എനിക്ക് തോന്നി. പെട്ടന്ന് മൂന്നാമത്തെ മന്ത്ര ഭക്ഷിനി മരച്ചുവട്ടില്‍ പ്രത്യക്ഷപെട്ടു. ആ കൂറ്റന്‍ വൃക്ഷമാണ് എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്.

ഞാൻ താഴ്ന്ന് വന്ന് മരച്ചുവട്ടില്‍ എത്തി. എന്റെ സാന്നിധ്യം മന്ത്ര ഭക്ഷിനി അറിഞ്ഞില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. കുറച്ച് നേരം ഞാൻ ആ വൃക്ഷത്തെ സൂക്ഷിച്ച് നോക്കി.

അദൃശ്യരായ മന്ത്ര ഭക്ഷിനികളെ പോലും എനിക്ക് കാണാന്‍ കഴിയും എന്നതുകൊണ്ട് അവരാരും അദൃശ്യരായി പറന്ന് ഈ മരച്ചുവട്ടില്‍ എത്തിയില്ല എന്ന് എനിക്കറിയാം. അങ്ങനെയാണെങ്കില്‍ ഈ വൃക്ഷം ഒരു രഹസ്യ കവാടം ആയിരിക്കണം.

എന്ത് സംഭവിക്കും എന്നറിയാന്‍, എന്റെ ഇന്ദ്രിയകാഴ്ച്ച യെ ഞാൻ ആ വൃക്ഷത്തിന്റെ അകത്ത് നയിച്ചു. ശക്തി കുറഞ്ഞ ഒരു സമ്മര്‍ദം എന്നെ പുറത്ത്‌ തള്ളാൻ ശ്രമിച്ചെങ്കിലും അത് വക വയ്ക്കാതെ ഞാൻ അകത്ത് കടന്നു.

അകത്ത് ഞാനാദ്യം കണ്ടത് താഴോട്ട് പോകുന്ന കുറെ പടികള്‍ ആയിരുന്നു. അത്യാവശ്യം വീതിയും ഉയരവും ഉള്ള ഒരു തുരങ്കം ആയിരുന്നു. ഇതായിരിക്കും മന്ത്ര ഭക്ഷിനി കളുടെ രഹസ്യ താവളം. പടികള്‍ക്ക് മുകളിലൂടെ ഞാൻ പതിയെ പറന്ന് നീങ്ങി.

ഒരു കിലോമീറ്റർ എങ്കിലും ഭൂമിക്കടിയിലാണ് ഞാനിപ്പോൾ. ഈ പടികള്‍ അവസാനിക്കില്ല എന്ന് കരുതിയ സമയത്താണ് കുറച്ച് മുന്നില്‍ നല്ല പ്രകാശം ഞാൻ കണ്ടത്.

അവിടെ നിന്നും പല തരത്തിലുള്ള ഒച്ചയും ബഹളവും വരുന്നത് എനിക്ക് കേൾക്കാമായിരുന്നു. എന്താണ് അവിടെ സംഭവിക്കുന്നത്? എന്റെ ഇന്ദ്രിയകാഴ്ച്ച യെ ഞാൻ അതിവേഗത്തില്‍ അങ്ങോട്ട് നയിച്ചു. തുരങ്കം അവസാനിക്കുന്ന സ്ഥലത്ത് എത്തിയതും മുന്നില്‍ എന്താണെന്ന് ഞാൻ നോക്കി.

അവിടെ, രണ്ട് കിലോമീറ്റര്‍ ചുറ്റളവുള്ള വലിയൊരു മൈതാനം ഞാൻ കണ്ടു. മൈതാന തറയില്‍ നിന്നും മുന്നൂറ് മീറ്റർ ഉയരത്തിൽ ആണ് ഭൂമിയുടെ മേല്‍ തട്ട് കാണപ്പെട്ടത്. മേല്‍ തട്ട് കണ്ട ഞാൻ ഞെട്ടി. ഇപ്പോൾ എനിക്ക് യഥാര്‍ത്ഥ കണ്ണുകൾ ഉണ്ടായിരുന്നെങ്കില്‍ എന്റെ രണ്ട് കണ്ണും പുറത്ത്‌ തുള്ളുമായിരുന്നു.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.