വാണി ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും? ഭാനു ഉറങ്ങിക്കാണുമോ? എന്റെ അമ്മ എവിടെയാണ്? ഈ കൊട്ടാരത്തില്‍ ഇല്ല എന്നത് ഉറപ്പായി. മന്ത്ര ഭക്ഷിനിയെ കാട്ടില്‍ ചെന്ന് കാണാന്‍ എന്തിനാണ് പറഞ്ഞത്? മെറോഹ്റിയസ് എന്തിനാണ് ഞങ്ങളെ വിളിച്ച് വരുത്തിയത്? വേറെയും ഒരുപാട് ചോദ്യങ്ങൾ എന്റെ മനസില്‍ ഉയർന്ന് കൊണ്ടേയിരുന്നു. ഒന്നിനും ഉത്തരം ഇല്ല.
എന്റെ സഹജാവബോധം പോലും എന്നെ ഉപേക്ഷിച്ചിരിക്കുന്നു. അവസാനമായി എപ്പോഴാണ് അത് എന്നോട് സംസാരിച്ചത്?
എന്റെ മനസ്സിനെ ശാന്തമാക്കാൻ വേണ്ടി കുറച്ച് നേരം ഞാൻ ആയുധ പരിശീലനം നടത്തി. അവിടെ ഉണ്ടായിരുന്ന എല്ലാ തരം ആയുധങ്ങളും ഞാൻ പ്രയോഗിച്ചു. മനസ്സിന് ഒരു സ്വസ്ഥതയുമില്ല.
ഞാൻ പോയി ബെഡ്ഡിൽ കിടന്നു. എന്റെ കണ്ണടച്ച് കൊണ്ട് എന്റെ ഇന്ദ്രിയകാഴ്ച്ച യെ പ്രയോഗിച്ചു. ആദ്യം ഏതോ ഒരു ശക്തി എന്നെ തടയുന്നത് പോലെ എനിക്ക് തോന്നി. എന്റെ ശക്തിയെ അമര്‍ച്ച ചെയ്യാൻ ഏതോ ശക്തി ശ്രമിച്ചു. പന്തില്‍ അകപ്പെട്ട കാറ്റ് പോലെ ഇന്ദ്രിയകാഴ്ച്ച എന്റെ മുറിയില്‍ മാത്രം ചുറ്റിക്കറങ്ങി.
എന്താണ് എന്നെ തടയുന്നതെന്ന് കണ്ടുപിടിക്കാന്‍ ഞാൻ തീരുമാനിച്ചു. എന്റെ അകക്കണ് കൊണ്ട് ഞാൻ എന്റെ മുറി ഞാൻ നിരീക്ഷിച്ചു. മുക്കും, മൂലയും, ചുമരും, മുകളിലും, താഴെയും എല്ലാം നോക്കി. ഇഞ്ചിഞ്ചായി ഞാൻ പരിശോധിച്ചു.
“ഹാ….” ഞാൻ ഉറക്കെ പറഞ്ഞു. എന്നെ തടയുന്ന ശക്തിയെ ഞാൻ കണ്ടെത്തി.
ചന്ദ്രക്കല്ല്! പ്രകാശം പരത്തുക എന്നത് മാത്രമല്ല അതിന്റെ ജോലി. മാന്ത്രിക ശക്തി പ്രയോഗിച്ചാൽ അതിനെ അമര്‍ച്ച ചെയ്യുക എന്ന ജോലിയും അത് ചെയ്യുന്നു. അത്ര ശക്തിയുള്ള കല്ലാണ് ചന്ദ്രക്കല്ല്.
ആ കല്ലിന്റെ ശക്തിയെ എനിക്ക് തകര്‍ക്കാന്‍ കഴിയും. അങ്ങനെ ചെയ്താല്‍ മെറോഹ്റിയസ് അറിയും. അതുകൊണ്ട് അതിന്റെ ശക്തിയെ തകര്‍ക്കാതെ വേണം എന്റെ ശക്തിയെ പ്രയോഗിക്കേണ്ടത്.
ഭാനു എന്റെ മനസില്‍ സംസാരിച്ചപ്പോൾ ഈ ശക്തി അവനെ തടഞ്ഞില്ല. പക്ഷേ എന്തുകൊണ്ട് ഈ ശക്തി എന്നെ മാത്രം തടയുന്നു? ആരോടെന്നില്ലാതെ എന്റെ മനസില്‍ ഞാൻ ചോദിച്ചു.
‘രാജാവ് ഒഴികെ വേറെ ഒരു കുറഞ്ഞ ശക്തിക്കും ഈ കൊട്ടാരത്തില്‍ വെച്ച് അവരുടെ ശക്തിയെ ഉപയോഗിക്കാൻ കഴിയില്ല. അതുപോലെ പുറത്ത് നിന്നുള്ള ഒരു ശക്തിക്കും കൊട്ടാരത്തില്‍ കടക്കാന്‍ കഴിയില്ല. ആരെങ്കിലും ശ്രമിച്ചാൽ ചന്ദ്രക്കല്ലിൽ ഉള്ള വ്യാളി യുടെ ശക്തി പ്രതികരിക്കും, അത് അവരുടെ ശക്തിയെ അമര്‍ച്ച ചെയ്യും. അതി ശക്തരായ മനുഷ്യ മാന്ത്രികനേക്കാളും, രണ്ടാം നിരയില്‍ പെട്ട ചെകുത്താനെ കാളും ഭയങ്കര മാന്ത്രിക ശക്തിയുള്ള വര്‍ഗ്ഗമാണ് വ്യാളി വര്‍ഗ്ഗം.’ മന്ത്ര ഭക്ഷിനി എന്റെ മനസില്‍ പറഞ്ഞു.
‘അപ്പോൾ നിനക്കെങ്ങനെ കൊട്ടാരത്തില്‍ കടന്ന് എന്റെ മനസ്സില്‍ സംസാരിക്കാന്‍ കഴിയു…… ഓ, എനിക്കറിയാം – നിങ്ങളുടെ കൊമ്പ് കൊണ്ടുണ്ടാക്കിയ കഠാരയിൽ നിന്നും നിങ്ങളുടെ ശക്തിയെ ഞാൻ എന്നിലേക്ക് പകര്‍ന്നത് കൊണ്ട് നിങ്ങളും എന്റെ ശക്തിയുടെ ഭാഗമായി മാറി. അതുകൊണ്ട് നി പുറത്തുള്ള ശക്തിയല്ല, മറിച്ച് നി എന്റെ ശക്തിയാണ്.’ ഞാൻ പറഞ്ഞു.
‘കാട്ടില്‍ ഞങ്ങളെ കാണാന്‍ വരാൻ നി മറക്കരുത്.’
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??