ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

“ഒരു നിസ്സാര ചോദ്യത്തിന്‌ മാത്രം നിങ്ങൾ മറുപടി തരണം. വെളിച്ചം പരത്തുന്ന ആ ഉരുണ്ട കല്ലുകൾക്ക് എന്താണ്‌ പേര്?” ചുവരിലും, മേല്‍തട്ടിലും അങ്ങിങ്ങായി ദൃഢമായി ഉറപ്പിച്ചിരുന്ന കല്ലുകളെ കാണിച്ച് ഞാൻ ചോദിച്ചു.

“ചെകുത്താന്‍ ലോകത്ത് വൈദ്യുതി ഇല്ല. അതിന്‌ പകരം ഇവിടെ എല്ലാവരും ഒരുതരം വെള്ള കല്ലുകളാണ് ഉപയോഗിക്കുന്നത്. അതിനെ എല്ലാവരും ചന്ദ്രക്കല്ല് എന്നാണ് വിളിക്കുന്നത്. പൗര്‍ണമി നിലാവിനെ പോലെ പ്രകാശം പരത്താന്‍ അവയ്ക്ക് കഴിയും.” അത്രയും പറഞ്ഞിട്ട് അവർ ധൃതിയില്‍ നടന്ന് വാതില്‍ തുറന്നു.

പക്ഷേ അവർ രണ്ടുപേരും പെട്ടന്ന് തിരിഞ്ഞ് എന്നെ നോക്കി. എന്നിട്ട് ചെമ്പന്‍ മുടി പറഞ്ഞു, “നാമം ഇല്ലാത്ത മനുഷ്യര്‍ക്ക് ബാൽബരിത് ആണ് യജമാനന്‍. ആ ചെകുത്താന്‍ തന്നെയാണ്‌ ഞങ്ങൾ നാമം ഇല്ലാത്ത മനുഷ്യരുടെ വിധി നിര്‍ണയിക്കുന്നത്…..” പെട്ടന്ന് അവർ രണ്ട് പേരും പേടിയോടെ പരിസരം നിരീക്ഷിച്ചു.

അവർ രണ്ടുപേരും പിന്നെയും എന്റെ മുഖത്ത് നോക്കി. “ആ ചെകുത്താനെ നിങ്ങൾ ശിക്ഷിച്ചത് കൊണ്ട്‌ എല്ലാ മനുഷ്യരും സന്തോഷിക്കുന്നു. ഞങ്ങൾ നിങ്ങളെ പോലെ ശക്തർ അല്ല, പക്ഷേ ഞങ്ങളെ കൊണ്ട്‌ കഴിയുന്ന എന്തെങ്കിലും സഹായം നിങ്ങള്‍ക്ക് വേണ്ടി വന്നാല്‍ അത് ചെയ്യാൻ ഞങ്ങൾ തയ്യാറാണ്.” അത് പറയുമ്പോൾ അവരുടെ മുഖത്ത് ചെറിയ പുഞ്ചിരി വിരിഞ്ഞു. ഉടനെ അവർ വാതിൽ അടച്ചു.

അവർ ധൃതിയില്‍ പടികള്‍ ഇറങ്ങുന്ന ശബ്ദം എന്റെ കാതില്‍ പതിഞ്ഞു. എന്റെ മനസ്സില്‍ ഭാരം കുടിയേറി. എത്ര മനുഷ്യരാണ് ഇവിടെ ഉള്ളത്? പേര് പോലും ഇല്ലാത്ത മനുഷ്യര്‍. ചെകുത്താന്റെ പിടിയില്‍ നിന്നും എല്ലാവരെയും എങ്ങനെ രക്ഷിക്കും. എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.

മനുഷ്യ ലോകത്തെയും ചെകുത്താന്‍ ലോകത്തെയും ലോകവേന്തൻറ്റെ പിടിയില്‍ നിന്നും രക്ഷിക്കണമെങ്കില്‍, ഞാൻ ചെകുത്താന്‍ ലോകത്ത് വരണം എന്ന് ബാൽബരിത് മുഖേനെ മെറോഹ്റിയസ് പറഞ്ഞു. പക്ഷേ ചെകുത്താന്റെ പിടിയില്‍ നിന്നും മനുഷ്യരെയും മനുഷ്യ ലോകത്തെയും രക്ഷിക്കാൻ ഞാൻ ഏത് ലോകത്ത് കാല്‍ കുത്തണം?

വിധി പോലും എന്നെ കളിപ്പിക്കുന്നു എന്ന തോന്നല്‍ എന്നെ വട്ട് പിടിപ്പിച്ചു. ഓരോന്നും ആലോചിച്ച് എന്റെ തല ചൂടാവാൻ തുടങ്ങി. ഞാൻ ബാത്റൂമിൽ കേറി തലയും മനസ്സും തണുക്കും വരെ കുളിച്ചു.

ബാൽക്കനിയിൽ നിന്ന് ഞാൻ എത്തി താഴേ നോക്കി. അറുനൂറു മീറ്റർ താഴേ സ്വര്‍ണ്ണ മലയുടെ മേല്‍ പരപ്പ് ഞാൻ കണ്ടു. എന്റെ കണ്ണെത്തും ദൂരം വരെ കഴിയുന്ന തരത്തിൽ എന്റെ ചുറ്റുപാടും ഞാൻ നോക്കാന്‍ ശ്രമിച്ചു. പുറത്തുള്ള ദൃശ്യത്തെ ക്കാൾ കൂടുതലും കൊട്ടാരത്തിന്‍റെ ഭാഗങ്ങൾ മാത്രമാണ് എന്റെ കണ്ണില്‍ പെട്ടത്.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.