ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

ഞാൻ ആ ഭാഗത്ത് നോക്കി. സ്വര്‍ണ്ണ ചുമരില്‍, ഒരു മൂലയില്‍ ചെറിയൊരു ദ്വാരം ഉണ്ടായിരുന്നു. അതിൽ നിന്നും ഒരു ചരട് പുറത്തേക്ക്‌ തൂങ്ങി കിടക്കുന്നത് ഞാൻ കണ്ടു. ആ ചരട് ചുമരിന്റെ ഉള്ളിലൂടെ എങ്ങോട്ട് പോകുന്നു എന്ന് മനസ്സിലായില്ല.

“നിങ്ങളുടെ പേരെങ്കിലും എന്നോട് പറഞ്ഞെങ്കിലും അത് കുറച്ച് കൂടി സൗകര്യം ആയേനെ…” ഞാൻ പറഞ്ഞു.

വാതില്‍ക്കല്‍ നിന്നിരുന്ന അവർ രണ്ടുപേരും പേടിയോടെ പരസ്പ്പരം നോക്കി. എന്നിട്ട് പുറത്ത്‌ എല്ലാ ഇടത്തും നോട്ടം പായിച്ചു. അതുകഴിഞ്ഞ്‌ അവർ രണ്ടുപേരും വേഗം എന്റെ റൂമിൽ കയറി വാതില്‍ അടച്ചിട്ട് ധൃതിയില്‍ എന്റെ അടുത്ത് വന്ന് നിന്നു.

“ആവശ്യമില്ലാത്ത കാര്യങ്ങൾ ഞങ്ങൾ നിങ്ങളോട് സംസാരിച്ചു എന്ന് ആരെങ്കിലും അറിഞ്ഞാല്‍ ഞങ്ങൾ അവര്‍ക്ക് ഭക്ഷണമായി തീരും. അതുകൊണ്ട്‌ ഞാൻ പെട്ടന്ന് കാര്യങ്ങൾ ചുരുക്കി പറയാം. അങ്ങ് ഞങ്ങളോട് ഇപ്പോൾ തിരിച്ചൊന്നും സംസാരിക്കരുത്.”

ഞാൻ അവരോട് സഹകരിക്കാന്‍ തീരുമാനിച്ചു. “ഞാൻ കാരണം നിങ്ങള്‍ക്ക് ഒരു ആപത്തും വരില്ല. ഒരുപക്ഷേ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. ഇപ്പോൾ പറയു — എന്താണ് പറയാനുള്ളത്.”

“ഇവിടെ ചെകുത്താന്‍ ലോകത്ത് മനുഷ്യര്‍ മൃഗ തുല്യരാണ്. മനുഷ്യര്‍ക്ക് ഇവിടെ നാമം ഇല്ല. പക്ഷെ ചെകുത്താന്റെ കണ്ണില്‍ അര്‍ഹത ഉള്ളവര്‍ക്ക് അവർ നാമം നല്‍കും. നാമം നല്‍ക പെട്ട മനുഷ്യരെ മാത്രം ചെകുത്താന്‍ ഒരിക്കലും അവരുടെ ഭക്ഷണമായി കരുതുകയില്ല. നാമം ലഭിക്കുന്നത് വരെ ഞങ്ങൾ ചെകുത്താന്റെ അടിമ മാത്രമാണ്. അവരെ അനുസരിച്ചില്ലെങ്കില്‍ ഞങ്ങൾ അവര്‍ക്ക് ഭക്ഷണവും.” ചുരുളൻ മുടിയുള്ള സ്ത്രീ പറഞ്ഞു.

“ആയിരം വര്‍ഷത്തിനു മുമ്പാണ് ചെകുത്താന്‍ ലോകത്ത് മെറോഹ്റിയസ് രാജാവിന്റെ അനുവാദത്തോടെ നാമമുള്ള മനുഷ്യര്‍ ഒന്ന് ചേര്‍ന്ന് ഉള്‍ കാട്ടില്‍ മനുഷ്യന്റെ ഒരു സമൂഹം തന്നെ സൃഷ്ടിച്ചത്. ചെകുത്താന്റെ എതിരായി അവർ തിരിയാതിരിക്കും വരെ ആ മനുഷ്യ സമൂഹം ചെകുത്താനിൽ നിന്നും സുരക്ഷിതരായി കഴിയും.” ചെമ്പന്‍ മുടി പറഞ്ഞു.

“ഞങ്ങൾ പോകുന്നു. കൂടുതൽ സമയം ഇവിടെ നിന്നാൽ ആരെങ്കിലും ഞങ്ങളെ സംശയിക്കും.”

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.