ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

ചെകുത്താന്‍ ലോകത്ത് മനുഷ്യര്‍ എന്നാണ് ചെയ്യുന്നത്. മനുഷ്യര്‍ മൃഗങ്ങളെ വളര്‍ത്തുന്നത് പോലെ, ഇവിടെ ചെകുത്താന്‍മാര്‍ മനുഷ്യരെ വളർത്തി അവരെ കൊന്ന് തിന്നുമോ? അതോ അവരെല്ലാം അടിമകള്‍ ആണോ?

നൂറ്റി ഇരുപത് പടികള്‍ ഞങ്ങൾ കയറിയിട്ടുണ്ടാവും. അവസാനം, ആദ്യ നിലയില്‍ ഞങ്ങൾ എത്തിപ്പെട്ടു. പടികള്‍ അവിടെ അവസാനിച്ചില്ല. ഇനിയും എത്ര നിലകൾ ഉണ്ടെന്ന് അറിയില്ല. കൊട്ടാരത്തിന്‍റെ ഉയരം വെച്ച് കണക്ക് കൂടിയാല്‍ ഇനിയും രണ്ട് നിലകൾ കൂടി ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ഞങ്ങൾ എത്തിപ്പെട്ട നിലയില്‍ ഒരൊറ്റ മുറി മാത്രമാണ് ഉണ്ടായിരുന്നത്. അവർ രണ്ടുപേരും നടന്ന് അതിന്റെ മുന്നില്‍ പോയി നിന്നു. നാല് മീറ്റർ ഉയരവും, രണ്ടര മീറ്റർ വീതിയുമുള്ള വാതില്‍.

“ഇതാണ് നിങ്ങളുടെ മുറി.” മുറി വാതില്‍ തള്ളി തുറന്ന് കൊണ്ട്‌ ചെമ്പന്‍ മുടിയുള്ള സ്ത്രീ പറഞ്ഞു . “ഭക്ഷണവും വെള്ളവും എല്ലാം കഴിക്കുന്ന മുറിയില്‍ വെച്ചിട്ടുണ്ട്.”

ഇത് മുറിയല്ല — വീടാണ്. ഇപ്പോൾ ഞാൻ കാണുന്നത് ഹാൾ മാത്രമാണ്. അതിന്റെ ഉള്ളില്‍ പിന്നെയും നാല് വാതിലുകള്‍ കൂടി ഞാൻ കണ്ടു. ഞാൻ അകത്ത് കേറി ഒരു മുറി തുറന്ന് നോക്കി. അതിൽ മേശ, കസേരകൾ, അലമാര, വല്യ കട്ടിൽ — ഇത്രയും ഉണ്ടായിരുന്നു. അടുത്ത മുറി ഞാൻ തുറന്നു. ഒരു വലിയ ഡൈനിംഗ് മേശ. അതിന്റെ മുകളില്‍ പല അളവിലുള്ള വെള്ളി പത്രങ്ങൾ ഉണ്ടായിരുന്നു. അതിലെല്ലാം ആഹാരം ആയിരിക്കും. പിന്നെ ഒരു വലിയ പ്ലേറ്റിൽ പലതരത്തിലുള്ള പഴ വര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു.
മൂന്നാമത്തെ മുറി — അത് ബാത്റൂമ് ആയിരുന്നു — ബാത്റൂമിൽ പ്ലംബിങ് പോലും ചെയ്തിട്ടുണ്ടായിരുന്നു. ചെകുത്താന്‍ ലോകത്ത്, കൊട്ടാരത്തില്‍ വെളളത്തിന്റെ പൈപ്പ് ഉണ്ട് എന്ന് ആലോചിച്ചപ്പോ എനിക്ക് ചിരിയാണ് വന്നത്. പക്ഷേ ഒരു മനുഷ്യ ലോകത്തുള്ളത് പോലത്തെ ബാത്റൂമ് ആയിരുന്നു അത്. ആശ്വാസമായി.

അവസാനത്തെ മുറിയും ഞാൻ തുറന്നു. എന്റെ കണ്ണ് തള്ളിപ്പോയി. ആയുധ പരിശീലനം നടത്താനുള്ള മുറി. ആയുധങ്ങളുടെ ഒരു കലവറ തന്നെയായിരുന്നു. എല്ലാ തരത്തിലുള്ള ആയുധങ്ങളും ഞാൻ കണ്ടു. ഈ മുറിയുടെ വലിപ്പം എന്നെ ഞെട്ടിച്ച് കളഞ്ഞു. അന്‍പത് മീറ്റർ നീളവും അതുപോലെ തന്നെ വീതിയും ഉണ്ടായിരുന്നു. അവിടെ വേറൊരു വാതില്‍ എന്റെ കണ്ണില്‍ പെട്ടതും ഞാൻ അതിനെ തുറന്ന് നോക്കി.

ബാൽക്കനി ആയിരുന്നു. പുറത്തുള്ള കാഴ്ചകള്‍ കണ്ട് രസികന്‍ പറ്റിയ ഒരിടം. പരിശീലന മുറിയില്‍ നിന്നും ഞാൻ പുറത്ത് വന്ന് ആ രണ്ട് സ്ത്രീകളെയും നോക്കി.

“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ആ ചരടിൽ പിടിച്ച് വലിച്ചാൽ മതി. ഞങ്ങളില്‍ ആരെങ്കിലും വരും.” ചുരുളൻ മുടിയുള്ള സ്ത്രീ ഹാളിന്റെ ഒരു മൂലയില്‍ ചൂണ്ടിക്കാട്ടി കൊണ്ട്‌ പറഞ്ഞു.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.