ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

ഞാൻ എന്റെ നോട്ടം കൊണ്ട് അയാളുടെ കണ്ണിലൂടെ തുളച്ച് മനസ്സിൽ കയറാൻ ശ്രമിച്ചു. അയാളും അതുതന്നെ എന്നോട് ചെയ്യുന്നു എന്നപോലെ എനിക്കും തോന്നി. എന്റെ മനസ്സിനെയും ബുദ്ധിയേയും ഞാൻ മന രക്ഷാ കവചം കൊണ്ട്‌ ശക്തിപ്പെടുത്തി.

പെട്ടന്ന് മെറോഹ്റിയസ് എന്റെ കണ്ണില്‍ നിന്നും അയാളുടെ നോട്ടം മാറ്റി. എന്നിട്ട് അയാളുടെ യഥാര്‍ത്ഥ രൂപം വെടിഞ്ഞ് മനുഷ്യ രൂപ സ്വീകരിച്ചു. ചെകുത്താന്‍ ഏത് രൂപം സ്വീകരിച്ചാലും എനിക്ക് എപ്പോഴും അവരുടെ യഥാര്‍ത്ഥ രൂപം കാണാന്‍ കഴിഞ്ഞിരുന്നു. പക്ഷേ മെറോഹ്റിയസ് രൂപം മാറുമ്പോള്‍ ആ രൂപത്തിൽ ഉള്ള അവനെ മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.

ഒരുപക്ഷേ എനിക്ക് മെറോഹ്റിയസ് ന്റെ അത്രയും ശക്തി ഇല്ലാത്തത് കൊണ്ടായിരിക്കും എന്ന് ഞാൻ കരുതി.

“ആര്‍ക്ക് മുന്നിലും തല കുനിക്കില്ല എന്ന നിന്റെ ശാഠ്യം, നിന്റെ തന്റേടം, അതെല്ലാം ഒന്നാം നിരയില്‍ പെട്ട ചെകുത്താന്‍ ആയ നമ്മുടെ രക്തത്തില്‍ ഉള്ളതാണ്. അതുതന്നെയാണ് ഞാൻ വഴി നിനക്ക് ലഭിച്ചിരിക്കുന്നത്. ഒരുപക്ഷേ നിന്റെ ശക്തി എനിക്ക് തുല്യമായിരിക്കും.”

എന്നെയും അവനെയും സമമായി അവന്‍ കാണാന്‍ ശ്രമിക്കുന്നു — പക്ഷേ എന്തിന്?

“നിന്റെ അമ്മ ചെകുത്താന്‍ ലോകത്ത് ഉണ്ട്.” മെറോഹ്റിയസ് പറഞ്ഞു.

“ഈ കൊട്ടാരത്തില്‍ ഉണ്ടോ എന്നാണ് ഞാൻ ചോദിച്ചത്.”

“നിങ്ങള്‍ക്ക് ക്ഷീണം ഉണ്ടാവും. നിങ്ങള്‍ക്ക് വിശ്രമിക്കാനും ഉറങ്ങാനും മുറികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണവും നിങ്ങളുടെ മുറികളില്‍ ലഭ്യമാണ്. നാളെ നമുക്ക് സംസാരിക്കാം. ഇപ്പോൾ നിങ്ങൾ പോയി വിശ്രമിക്കു.”

അവന്‍ പറഞ്ഞ്‌ തീര്‍ന്നതും, ഞങ്ങൾക്ക് പുറകില്‍ വലത് വശത്ത് നിന്നും വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. ഞങ്ങൾ മൂന്ന് പേരും തിരിഞ്ഞ് നോക്കി.

ഉടനെ ആരോ മന്ത്ര ശക്തി ഉപയോഗിച്ചത് പോലെ എനിക്ക് തോന്നി. ഞാൻ എന്റെ മുന്നില്‍ നോക്കിയപ്പോൾ മെറോഹ്റിയസ് അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു.

ഹും, ഇവനും മറ്റുള്ളവരെ പോലെ തന്നെ. എന്തെങ്കിലും ചോദിച്ചാൽ ഓടി മറയും. ഞാൻ പിന്നെയും തിരിഞ്ഞ് നോക്കി.

ആറ് മനുഷ്യ സ്ത്രീകൾ നില്‍ക്കുന്നത്‌ ഞാൻ കണ്ടു.

“നിങ്ങള്‍ക്കുള്ള മൂന്ന് മുറികള്‍ ഞങ്ങൾ കാണിച്ച് തരാം. ദയവായി വരൂ.” ഒരു സ്ത്രീ പേടിയോടെ പറഞ്ഞു.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.