ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

.

“നിങ്ങളുടെ വ്യവസ്ഥകളും അവകാശങ്ങളും ഞാൻ അംഗീകരിച്ചു കൊണ്ട്‌ ഞാൻ നിങ്ങളെ വീണ്ടും സ്വാഗതം ചെയ്യുന്നു.” മെറോഹ്റിയസ് ഗംഭീര സ്വരത്തില്‍ പറഞ്ഞു.

ഇപ്പോൾ ഭാനുവും വാണിയും ചെറുതായി ഭയന്നത് പോലെ എനിക്ക് തോന്നി. ഞങ്ങൾ മൂന്ന് പേരും ഒരുമിച്ച് അകത്ത് കേറി കുറച്ച് നടന്നതും കൊട്ടാര കവാടം അടയുന്ന ഒച്ച ഞാൻ കേട്ടു.

തിരിഞ്ഞ് നോക്കാതെ ഞങ്ങൾ നടന്ന് മെറോഹ്റിയസ് രാജാവിന്റെ മുന്നില്‍ വന്ന് നിന്നു.

“എന്റെ കൊട്ടാര കവാടം എന്റെ മുന്നില്‍ മാത്രമേ തുറന്നിട്ടുള്ളു. മറ്റുള്ള ചെകുത്താന്‍മാരെ കവാടം അതിന്റെ ശക്തി മൂലം ഉള്ളിലേക്ക് വലിച്ചെടുക്കുന്നാണ് പതിവ്.” മെറോഹ്റിയസ് ഞങ്ങളെ സൂക്ഷിച്ച നോക്കി കൊണ്ട്‌ പറഞ്ഞു.

ഞങ്ങൾ മൂന്ന് പേരും നിശബ്ദരായി നിന്നു.

“നിങ്ങൾ രണ്ട് പേരുടെയും ശക്തി ഞാൻ അറിയുന്നു. രണ്ടാം നിരയില്‍ ഉള്ള ചെകുത്താന്‍ പോലും നിങ്ങളുടെ ശക്തിക്ക് മുന്നില്‍ ഒന്നുമല്ല.” വാണി, ഭാനു — അവർ രണ്ട് പേരെ നോക്കിയാണ് മെറോഹ്റിയസ് പറഞ്ഞത്.

ഞങ്ങൾ മൂന്ന് പേരും മിണ്ടാതെ നിന്നു. എന്റെ അകക്കണ് കൊണ്ട്‌ ഞാൻ രാജാവിനെ നോക്കി. ആ ശക്തിക്ക് മുന്നില്‍ എനിക്ക് അതിന്‌ കഴിയില്ല എന്ന് കരുതിയ എനിക്ക് തെറ്റി. രാജാവിന്റെ ജീവ ജ്യോതിയേ ഞാൻ കണ്ടു.

എനിക്ക് അല്‍ഭുതം തോന്നി. കാരണം മറ്റുള്ള ചെകുത്താന്റെ ജീവ ജ്യോതി പോലെയല്ല രാജാവിന്. മന്ത്ര ഭക്ഷിനി യുടേത് പോലെയാണ് രാജാവിന്റെ ജീവ ജ്യോതി. പക്ഷേ രാജാവിന് ഒറ്റ ജീവ ജ്യോതി മാത്രമാണ് ഉള്ളത് എന്ന് മാത്രം.

ചുവപ്പ്, കണ്ണഞ്ചിപ്പിക്കുന്ന തൂവെള്ള, സ്വര്‍ണ്ണ നിറം — ഇതായിരുന്നു രാജാവിന്റെ ജീവ ജ്യോതി. രാജാവിന്റെ മനസില്‍ കയറാൻ ഒന്നും ഞാൻ നുനിഞ്ഞില്ല.

“പക്ഷേ നിന്റെ ശക്തി എന്താണെന്ന് എനിക്ക് പോലും കാണാന്‍ കഴിയുന്നില്ല. എനിക്ക് മാത്രമല്ല — ഗിയ, അറോറ, നത്തോറ എന്ന ശക്തികള്‍ക്ക് പോലും നിന്നെ അറിയാൻ കഴിയുന്നില്ല എന്നാണ്‌ എന്റെ അറിവ്.” മെറോഹ്റിയസ് എന്റെ കണ്ണില്‍ നോക്കി പറഞ്ഞു.

“എന്റെ അമ്മ ഇവിടെ ഉണ്ടെന്ന് ബാൽബരിത് പറഞ്ഞത് സത്യമാണോ?” ഞാൻ ചോദിച്ചു.

“ഞാൻ നിന്റെ പിതാവ് ആണെന്ന് അറിഞ്ഞിട്ടും, ആദ്യമായി കണ്ടുമുട്ടിയ എന്നോട് നിനക്കൊന്നും ചോദിക്കാനില്ല എന്നതില്‍ എനിക്ക് ദുഃഖമുണ്ട്.”

ഞാൻ മെറോഹ്റിയസ് നെ നോക്കി ഒന്നും ഉരിയാടാതെ വെറുതെ നിന്നു. മെറോഹ്റിയസ് സും എന്റെ കണ്ണില്‍ തന്നെ നോക്കി നിന്നു. അയാളുടെ കണ്ണില്‍ അഹങ്കാരം ഉണ്ടായിരുന്നു. എന്റെ കണ്ണില്‍ നോക്കാൻ ചെകുത്താന്‍ രാജാവിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. എത്ര നേരം ഞങ്ങൾ അങ്ങനെ നിന്നുവെന്ന് എനിക്കറിയില്ല.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.