ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

അപ്പോഴാണ് അത് ഞാൻ കണ്ടത്….. ഈ ഹാളിന്റെ അങ്ങേയറ്റത്ത്, മുന്നൂറ് മീറ്റർ അകലെ ഒരു കൂറ്റന്‍ അള്‍ത്താര. ആരെയും അസൂയ കൊണ്ട് നിറയ്ക്കാന്‍ കഴിവുള്ള ചിത്ര പണികളും അലങ്കാരവും ഞാൻ കണ്ടു.

അള്‍ത്താരയിൽ ഒരു ഉയർന്ന സ്വര്‍ണ്ണ തിട്ട മുകളില്‍ ഒരു സിംഹാസനം. അതിൽ നിന്നും ശക്തി വമിക്കുന്നത് ഞാൻ അറിഞ്ഞു. അതിനെ ഞാൻ സൂക്ഷ്മതയോടെ നിരീക്ഷിച്ചു. രണ്ട് പ്രപഞ്ച ഭാഷകളിലും ചിത്രാക്ഷരം കൊണ്ട്‌ അതിനെ അലങ്കരിച്ചിരുന്നു. ആ സിംഹാസനത്തില്‍ ഒരു ആജാനുബാഹു….. എന്റെ പിതാവ്….. നിവര്‍ന്ന് ഇരിക്കുന്നത് കാണാന്‍ കഴിഞ്ഞു.

എനിക്ക് അയാളോട് സ്നേഹമോ ബഹുമാനമോ തോന്നിയില്ല. വെറുപ്പും, അറപ്പും, ദേഷ്യവും ഒന്നും തോന്നിയില്ല. എന്റെ മനസ്സില്‍ ഒരു വികാരവും ഇല്ലായിരുന്നു. ഞാൻ ആ രൂപത്തെ വെറുതെ നോക്കി നിന്നു.

മൂന്ന് കണ്ണ്, രണ്ട് കൊമ്പ്‌, പിന്നെ ആ ചെകുത്താന്റെ ശരീരത്തിൽ നിന്ന് തന്നെ വളര്‍ന്ന് കഴുത്ത് തൊട്ട് കാല്‍ വരെയുള്ള ശക്തി കൊണ്ട് സൃഷ്ടിക്കപ്പെട്ട രക്ഷാ കവചവും.

“ലവലേശം പോലും അതിഥി സംസ്കാരം അറിയാത്ത, യോഗ്യത ഇല്ലെങ്കില്‍ പോലും എപ്പോഴും ഞങ്ങളെ അപമാനിക്കുക മാത്രം ചെയ്ത, തങ്ങളുടെ മുന്നൂറ്റി തൊണ്ണൂറ്റി ഒന്‍പത് അമാത്യൻ മാരുടെ അധിപന്‍ ആയ ബാൽബരിത് നെ ശിക്ഷിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു. പക്ഷേ തങ്ങളുടെ ആത്മാര്‍ത്ഥമായ ക്ഷണം ഞങ്ങൾ സ്വീകരിക്കുന്നു.’ ഭാനു വിന്റെ വായില്‍ നിന്നും ഉതിര്‍ന്ന വാക്കുകൾ ആയിരുന്നു അത്.

“അതിഥികളായ ഞങ്ങളെ സംരക്ഷിക്കേണ്ട കടമ നിങ്ങള്‍ക്ക് ഉണ്ടെന്ന് ഞാൻ ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു. ഞങ്ങളെ ശത്രുവായി കണ്ട് ആക്രമിക്കാനോ കൊല്ലാനോ ശ്രമിക്കുന്ന ചെകുത്താനിൽ നിന്നും, ചെകുത്താന്‍മാരിൽ നിന്നും നിങ്ങൾ ഞങ്ങളെ സംരക്ഷിക്കാൻ മറന്ന് പോയാൽ ഞങ്ങളുടെ രക്ഷ ഉറപ്പ് വരുത്താൻ ഞങ്ങൾ പ്രതിരോധിക്കുകയോ വേണ്ടി വന്നാൽ അവരെ കൊല്ലാനും ഞങ്ങൾക്ക് അവകാശം ഉണ്ടെന്ന് നിങ്ങളും അംഗീകരിക്കണം. എന്നാൽ മത്രമേ ഈ ക്ഷണം ഞങ്ങൾ സ്വീകരിക്കുകയുള്ളു.” വാണി ഒരു ഭയവും ഇല്ലാതെയാണ് പറഞ്ഞ്.

അവരില്‍ എനിക്ക് അഭിമാനം തോന്നി.

മെറോഹ്റിയസ് സിംഹാസനത്തില്‍ നിന്നും പതിയെ എഴുന്നേറ്റ് നിന്നു. ഉടനെ കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം അയാളെ പൊതിഞ്ഞ ശേഷം ആ പ്രകാശം മറഞ്ഞു.

അദ്യം കണ്ട രൂപമല്ല ഇപ്പോൾ ഞങ്ങൾക്ക് മുന്നില്‍ നില്‍ക്കുന്നത്. ഇപ്പോൾ വല്യ മറ്റം തന്നെ എനിക്ക് കാണാന്‍ കഴിഞ്ഞു.

എട്ടടി ഉയരം, അര മീറ്റർ നീളമുള്ള രണ്ട് കൊമ്പുകള്‍, തീ കുഴമ്പ് പോലത്തെ മൂന്ന് കണ്ണുകൾ, അര മീറ്റർ നീളത്തില്‍ വളര്‍ന്ന് കിടക്കുന്ന തലമുടി…… ജീവനുള്ള സര്‍പ്പം പോലെ പുളയുന്ന, രണ്ട് ചെവിയുടെ മുകള്‍ ഭാഗവും കൂറ്ത്ത് കഠാര മുന പോലെ തോന്നിച്ചു, കാല്‍ മുട്ടുവരെ നീണ്ട് നില്‍ക്കുന്ന കൈകൾ, ആറ് ഇഞ്ച് നീളമുള്ള നഖങ്ങള്‍, മനുഷ്യ കാലുകൾ, കുറുക്കിൽ തുടങ്ങി മൂന്ന് മീറ്റർ വീതം ഇരു വശത്തും നിവർത്തി പിടിച്ചിരുന്ന ചിറകുകള്‍, കഴുത്ത് തൊട്ട് കാല്‍ വരെ അവന്റെ സ്വന്തം ശരീരം തന്നെ കവചമായി മാറിയിരിക്കുന്നു. ഇതാണ് മെറോഹ്റിയസ്

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.