ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

“നിങ്ങളുടെ ശക്തിയെ ഈ എളിയ കവാടത്തിൽ പാഴാക്കാരുത് റോബി… ഇത് ഞങ്ങൾ കൈകാര്യം ചെയ്യാം.” ഭാനു പറഞ്ഞു.

പറഞ്ഞ്‌ കഴിഞ്ഞിട്ട് ഭാനുവും വാണിയും കൈ കോര്‍ത്ത്‌ കൊണ്ട്‌ വാതിലിന്റെ മുന്നില്‍ പോയി നിന്നു. ഭാനു തന്റെ ഇടത് കൈയും വാണി വലത് കൈയും കവാടത്തിൽ വെച്ചതും ആ വലിയ കവാടം ശബ്ദമില്ലാതെ തുറന്നു.

ഹോ…. സമാധാനമായി. ഒറ്റ സ്വരത്തില്‍ അവർ സംസാരിച്ചത് വെറും യാദൃശ്ചികം മാത്രമാണെന്ന് ഇപ്പോൾ മനസ്സിലായി. വ്യക്തി പരമായി അവര്‍ക്ക് സംസാരിക്കാനും കഴിയും എന്ന് ഭാനു തെളിയിച്ചു.

കൊട്ടാര കവാടം തുറന്നതും എന്റെ പുറകില്‍ ചെകുത്താന്‍ മാരുടെ പല തരത്തിലുള്ള വികാര ശബ്ദങ്ങള്‍ ഉയർന്ന് കേട്ടു.

മുന്നില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്ന ഒരു വലിയ ഹാൾ ആയിരുന്നു. ഒറ്റ തൂണ് പോലും ഇല്ല. ആദ്യം കണ്ടപ്പോൾ ഒരു പള്ളി പോലെ തോന്നിച്ചു. പക്ഷേ പള്ളിയില്‍ ഒരു നുള്ള് സ്വര്‍ണ്ണം പോലും കാണില്ല എന്ന് മാത്രം.

ഇവിടെ ഇടതും വലതുമായി നിരനിരയായി ചിട്ടയോടെ സ്ഥാപിച്ചിരുന്ന, എന്നാല്‍ ചാരി ഇരിക്കാൻ സൗകര്യം ഇല്ലാത്ത സ്വര്‍ണ്ണ ബെഞ്ചുകളെയാണ് കാണാന്‍ കഴിഞ്ഞത്. നാലായിരം ചെകുത്താന്‍മാര്‍ക്ക് ഒരുമിച്ച് ഇരിക്കാൻ കഴിയുമെന്ന് തോന്നി. തറയും, ചുമരും, ഇരിപ്പിടവും ശുദ്ധ സ്വര്‍ണ്ണം. എല്ലാം സ്വര്‍ണ്ണം മാത്രം.

ഈ ചെകുത്താന്‍മാര്‍ക്ക് സ്വര്‍ണ്ണത്തിനോട് എന്തിനാണ് ഇത്ര കമ്പം? എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.

പിന്നെ ആ ഇരിപ്പിടം കഴിഞ്ഞാൽ ഇടതും വലതുമായി ചുമരില്‍ ആറ് വല്യ വാതിലുകള്‍ ഞാൻ കണ്ടു. അത് മുറിയാണോ അതോ വേറെ എവിടെയെങ്കിലും പോകാനുള്ള മാര്‍ഗ്ഗമാണോ എന്ന് സൗകര്യം പോലെ കണ്ടറിയണം.

ആ വാതിലുകളും കഴിഞ്ഞാൽ ഇരുവശത്തും പടികെട്ടുകൾ പിരി പോലെ ചുറ്റി, ചുറ്റി മുകളിലും താഴെയും പോകുന്നത് കണ്ടു.

അത് കഴിഞ്ഞ് ഇരുവശത്തും പിന്നെയും കുറെ വാതിലുകള്‍ ഉണ്ടായിരുന്നു

“ചെകുത്താന്‍ ലോകത്തിലേക്ക് സ്വാഗതം. എന്റെ കൊട്ടാരത്തിലേക്ക് സ്വാഗതം.” ഒരു ഗംഭീര സ്വരം ഞങ്ങളെ സ്വാഗതം ചെയ്തു.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.