‘ഞാൻ ഈ മാലാഖയുടെ ജീവ ജ്യോതിയില്‍ ലയിക്കാന്‍ തയ്യാറാണ്.’
‘നിങ്ങളെ എനിക്കെങ്ങനെ വിശ്വസിക്കാൻ കഴിയും? അവരുടെ മനസ്സിനെ ആക്രമിച്ച് അവരുടെ ശരീരം നിങ്ങൾ സ്വന്തമാക്കില്ല എന്ന് ഞങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും?’ ഞാൻ ചോദിച്ചു.
‘ഞങ്ങൾ വ്യാളികൾ ഒരിക്കലും വാക്ക് മാറാത്ത വര്‍ഗ്ഗമാണ്. ഞങ്ങളുടെ മനസ്സും ജീവ ജ്യോതിയും ഒന്നാണ്. അവർ രണ്ട് പേര്‍ക്കും മുന്നില്‍ ഞങ്ങൾ മനസ്സ് തുറന്ന് കാണിക്കാൻ തയ്യാറാണ്. പിന്നെ….. ശക്തനായ നി ഞങ്ങളുടെ മനസ്സ് വായിച്ച് കഴിഞ്ഞു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.’ രാജാവ് പറഞ്ഞു.
‘ഞങ്ങളെ വിശ്വസിക്കാൻ കഴിയുമെന്ന് നിനക്ക് നല്ലതുപോലെ അറിയാം. പക്ഷേ ഇവർ രണ്ട് പേര്‍ക്കും മുന്നില്‍ ഞങ്ങളുടെ മനസ്സ് തുറന്ന് കാണിക്കാം എന്ന് ഞങ്ങൾ പറയാൻ വേണ്ടിയാണ് നി കാത്തത് എന്നും ഞങ്ങൾ മനസ്സിലാക്കുന്നു.’ റാണി പറഞ്ഞു.
ഞാൻ ചിരിച്ചു. എന്നിട്ട് ഭാനു – വാണി, അവർ രണ്ട് പേരോടും അഭിപ്രായം ആരാഞ്ഞു. അവർ തയ്യാറാണ്.
ഉടനെ ഞാൻ വ്യാളിയുടെ ജീവ ജ്യോതിയേ ബന്ധന ശക്തിയില്‍ നിന്നും വിടുവിച്ചു.
‘നിങ്ങള്‍ ഞങ്ങളുടെ മനസ്സിൽ നിന്നും പുറത്ത് വന്നാൽ നിമിഷം കൊണ്ട് ഞങ്ങൾക്ക് അവരുടെ ജീവ ജ്യോതിയില്‍ ലയിച്ച് ചേരാന്‍ കഴിയും.’
ഉടനെ ഞങ്ങളുടെ സാന്നിധ്യം വ്യാളിയുടെ മനസ്സിൽ നിന്നും അപ്രത്യക്ഷമായി. ഞങ്ങളുടെ ശരീരത്തിൽ ഞങ്ങൾ തിരിച്ച് വന്നു. ഞങ്ങളുടെ ജീവ ജ്യോതിയേ ബന്ധിപ്പിക്കുന്ന ആ നൂല് ഞാൻ ഛേദിച്ച് കളഞ്ഞു.
കുറച്ച് നേരം വാണിയും ഭാനുവും കണ്ണുകൾ അടച്ച് നിന്നു. അവരുടെ ശരീരം ചെറുതായി വിറച്ചു. ചെറിയ പേടി അവരുടെ മുഖത്ത് തെളിഞ്ഞെങ്കിലും ഉടനെ അത് മാറി. അതോടെ അവർ രണ്ടുപേരും പുഞ്ചിരിച്ചു. അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.
വാണിയും ഭാനുവും കണ്ണ് തുറന്ന് എന്നെ നോക്കി ചിരിച്ചു. അവരുടെ കണ്ണുകളില്‍ സ്വര്‍ണ്ണ നിറത്തിന്റെ ചെറിയ അംശം ഉണ്ടായിരുന്നു.
“നമ്മൾ ഒരുപാട് നേരം ഇവിടെ പുറത്ത് ചിലവഴിച്ച് കഴിഞ്ഞു റോബി. ഇനി അകത്ത് പോകാം.” വാണിയും ഭാനുവും ഒരേ സ്വരത്തില്‍ പറഞ്ഞു.
ങേ…. ഇനി മുതൽ അവർക്ക് ഒരേ സ്വരത്തില്‍ മാത്രമേ സംസാരിക്കാന്‍ കഴിയുകയുള്ളു എന്ന് ഞാൻ ഭയന്നു.
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??