മിന്നല്‍ വേഗത്തിൽ ഞാൻ വാണിയേയും ഭാനുവിനെയും തള്ളി മാറ്റി. എന്നിട്ട് അവന്റെ കൈയിൽ പിടിച്ചുകൊണ്ട് അവനെ ഞാൻ തുറിച്ച് നോക്കി. അവന്റെ കണ്ണില്‍ ഭയം മിന്നി മറഞ്ഞു.
“നിങ്ങളെ ഉപദ്രവിക്കാൻ വേണ്ടിയല്ല, ലോക കവാടം തുറക്കാന്‍ ഈ കഠാര കൊണ്ട് മാത്രമേ കഴിയുകയുള്ളു.” ബാൽബരിത് പറഞ്ഞു. പക്ഷേ ആ കണ്ണില്‍ നിന്നും കള്ളത്തരം ഞാൻ തിരിച്ചറിഞ്ഞു.
ഒന്നും പറയാതെ ഞാൻ അവന്റെ കൈ എന്നില്‍ നിന്നും സ്വതന്ത്രമാക്കി. എന്നിട്ട് ഞങ്ങൾ അവനില്‍ നിന്നും കുറച്ച് മാറി നിന്നു.
ബാൽബരിത് കുറച്ച് നേരത്തേക്ക് കുറെ മന്ത്ര വാക്കുകൾ ഉരുവിട്ടു. അത് കേള്‍ക്കാന്‍ പ്രപഞ്ച ഭാഷ പോലെ തോന്നിച്ചു, പക്ഷേ ചെറിയ വിത്യാസമുള്ള ഉച്ചാരണം ആയിരുന്നു. ആ വാക്കുകളെ ശ്രദ്ധിച്ച് കേട്ടാല്‍ എനിക്ക് ആ ഭാഷ മനസ്സിലാക്കാൻ കഴിയുമെന്ന് എനിക്ക് മനസ്സിലായി. ‘ഇതാണോ ചെകുത്താന്റെ ഭാഷ?’ ഞാൻ സ്വയം ചോദിച്ചു.
‘അതല്ല ചെകുത്താന്റെ ഭാഷ. ഇത് രണ്ടാം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ആ പ്രപഞ്ചമാണ് ചെകുത്താന്‍ ലോകത്തിന്റെ ശക്തി, ഒന്നാം പ്രപഞ്ച ഭാഷ അറിയുന്ന നിനക്ക് രണ്ടാം പ്രപഞ്ച ഭാഷയും മനസ്സിലാക്കാൻ കഴിയും.’ ഗിയ എന്റെ മനസില്‍ പറഞ്ഞു.
‘എല്ലാ ചെകുത്താന്‍മാര്‍ക്കും രണ്ടാം പ്രപഞ്ച ഭാഷ അറിയാമോ?’
‘മെറോഹ്റിയസ് ന് മാത്രം അറിയാം, പിന്നെ ലോക കവാടം തുറക്കാന്‍ ആവശ്യമായ വാക്കുകൾ മാത്രം ബാൽബരിത് ന് മെറോഹ്റിയസ് പഠിപ്പിച്ച് കൊടുത്തു. ആ വാക്കുകളാണ് ബാൽബരിത് ഇപ്പോൾ പ്രയോഗിക്കുന്നത്.’
‘ലോക കവാടം തുറക്കാന്‍ ആ കഠാര വേണമെന്ന് ബാൽബരിത് പറഞ്ഞത് സത്യമാണോ?’ ഞാൻ ചോദിച്ചു. പക്ഷേ ഗിയ മറുപടി പറഞ്ഞില്ല.
അപ്പോ ഞാൻ സംശയിച്ചത് ശെരിയാണ്. വാണിയെയും ഭാനുവിനെയും വധിക്കാന്‍ വേണ്ടി തന്നെയാണ് ബാൽബരിത് കഠാര എടുത്തത്.
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??