ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

ഒരു പരീക്ഷണം നടത്താൻ ഞാൻ തീരുമാനിച്ചു. എന്റെ ജീവ ജ്യോതിയിൽ നിന്നും നൂല് പോലത്തെ രണ്ട് ശക്തികളെ സൃഷ്ടിച്ച് അതിനെ ഞാൻ ഭാനുവിൻറ്റെയും വാണിയുടെയും ജീവ ജ്യോതിയില്‍ ബന്ധിപ്പിച്ചു. അതോടെ വാണിയും ഭാനുവും മനസ്സ് കൊണ്ട്‌ എന്റെ ഉള്ളില്‍ കടന്നുകൂടി.

‘ഹാ, അപ്പോൾ ഇങ്ങനെയാണ് മറ്റുള്ളവരുടെ മനസ്സിൽ കടന്ന് കൂടേണ്ടത്….’ ഭാനു എന്റെ മനസ്സില്‍ പറഞ്ഞു.

‘കളയാന്‍ നമുക്ക് സമയമില്ല. കുറച്ച് മുന്നേ ആ വ്യാളികൾ കണ്ണ് തുറന്ന് എന്നെ നോക്കി. അതിന്റെ അര്‍ത്ഥം അവരുടെ മനസ്സില്‍ അവരെന്നെ ക്ഷണിക്കുന്നു എന്നാണ്. ഇപ്പോൾ നിങ്ങള്‍ക്ക് എന്റെ മനസ്സ് അറിയാൻ കഴിയുന്നത് കൊണ്ട്‌ ഞാൻ ചെയ്യും പോലെ നിങ്ങളും ചെയ്യണം.’ ഞാൻ അവരോട് പറഞ്ഞു.

അത് കഴിഞ്ഞതും ഞാൻ ഒരേ സമയത്ത്‌ രണ്ട്‌ വ്യാളികളുടെയും ഉള്ളില്‍ കടന്ന് കൂടി. വാണിയും ഭാനുവും എന്റെ ഒപ്പം ഉണ്ടായിരുന്നു. അപ്പോ, എന്റെ സഹായത്തോടെ അവര്‍ക്കും മറ്റുള്ളവരുടെ മനസ്സിൽ കടക്കാന്‍ കഴിയും…

ശരീരം പോലെതന്നെ വ്യാളികൾക്ക് അവയുടെ ജീവ ജ്യോതിയും സ്വര്‍ണ്ണ നിറത്തില്‍ ആയിരുന്നു. ഇവര്‍ക്ക്‌ മനസ്സ് എന്ന ഒന്ന് ഇല്ലായിരുന്നു അതുകൊണ്ട്‌ ഒരു തടസ്സവും കൂടാതെ അവയുടെ ജീവ ജ്യോതിയിൽ ഞങ്ങൾ കടന്നു.

‘നിങ്ങള്‍ക്ക് സ്വാഗതം. ഞങ്ങൾ, വ്യാളികളുടെ രാജാവും റാണിയും ആയിരുന്നു. വ്യാളി എന്ന് തന്നെയാണ് ഞങ്ങൾ അറിയപ്പെടുന്നത്, മറ്റൊരു നാമം ഞങ്ങള്‍ക്കില്ല. ഞങ്ങൾ മരിച്ചാല്‍ പോലും ഞങ്ങളുടെ ജീവ ജ്യോതി നശിക്കില്ല. മരണ നേരത്ത് യോഗ്യതയുള്ള ഒരു വ്യാളിക്ക് ജീവ ജ്യോതിയേ ദാനമായി നല്‍കുകയാണ് ഞങ്ങൾ വ്യാളികൾ സാധാരണയായി ചെയ്യുന്നത്. മെറോഹ്റിയസ് ഞങ്ങളുടെ ലോകത്ത് വന്ന്, രാജാവായ എന്നെയും റാണിയായ എന്റെ പത്നി യേയും വധിച്ച് ഞങ്ങളുടെ ജീവ ജ്യോതിയേ ഈ സ്വര്‍ണ്ണ കവാടത്തിലുള്ള വ്യാളി രൂപത്തിൽ ബന്ധിച്ചു. നിന്നെ കണ്ടതും നിന്റെ ശക്തി ഞാൻ അറിഞ്ഞു. ഞങ്ങൾ വ്യാളികൾ രണ്ടാം നിരയിലുള്ള ചെകുത്താനെ ക്കാൾ വളരെയധികം ശക്തി ഉള്ളവരാണ്. ഞങ്ങളെ ഈ കല്ലില്‍ നിന്നും മോചിപ്പിക്കാൻ നിനക്ക് കഴിയും.’ രാജാവ്‌ വ്യാളി ഞങ്ങളോട് പറഞ്ഞു.

‘മോചിപ്പിച്ചാൽ…..?’ ജീവ ജ്യോതിയേ സ്വര്‍ണ്ണ വ്യാളിയിൽ ബന്ധിപ്പിച്ചിരുന്ന മാന്ത്രിക ശക്തിയേ നിരീക്ഷിച്ച് ക്കൊണ്ട് ഞാൻ ചോദിച്ചു.

ആ മാന്ത്രിക ബന്ധന ശക്തിയെ എനിക്ക് വ്യക്തമാക്കി കാണാന്‍ കഴിയുന്നുണ്ടായിരുന്നു. ആ ബന്ധന ശക്തിയെ നിഷ്ഫലമാക്കി വ്യാളി യുടെ ജീവ ജ്യോതിയേ സ്വര്‍ണ്ണ വ്യാളിയിൽ നിന്നും വിടുവിക്കാൻ കഴിയുമെന്ന് എന്റെ മനസ്സ് പറഞ്ഞു.

‘നി ഞങ്ങളെക്കാള്‍ ശക്തനാണ്. ഞങ്ങളുടെ ശക്തി നിനക്ക് ആവശ്യമില്ല. പക്ഷേ ഞാൻ ദാർശനി യുടെ ജീവ ജ്യോതിയില്‍ ലയിച്ച് എന്റെ ശക്തിയും അറിവും അവള്‍ക്ക് പകര്‍ന്ന് കൊടുക്കാൻ തയ്യാറാണ്.’ റാണി വ്യാളി പറഞ്ഞു.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.