ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

ഒരു ചെകുത്താന്റെ അഭിമാനം എന്ന് പറയുന്നത് അതിന്റെ കൊമ്പാണ്. അത് ഇല്ലെങ്കില്‍ അതാണ്‌ അവന്റെ ഏറ്റവും വലിയ അപമാനം.

ചെകുത്താന്‍ രാജാവ് കഴിഞ്ഞാൽ അടുത്ത ശക്തന്‍ ബാൽബരിത് ആണ്. അവന്റെ നില ഇത്തരത്തില്‍ ആകുമെന്ന് ഒരു ചെകുത്താനും കരുതി കാണില്ല. എല്ലാവർക്കും ഇതൊരു പാഠമാവട്ടേ.

ഞാൻ പതിയെ ചിറകടിച്ച് ചെകുത്താന്‍മാര്‍ക്ക് ഇടയിലായി തറയില്‍ ഇറങ്ങിയതും എന്റെ ചിറക് അപ്രത്യക്ഷമായി. എന്റെ അടുത്ത് ഉണ്ടായിരുന്ന എല്ലാ ചെകുത്താന്‍മാരും പേടിച്ച് നാലഞ്ച്‌ അടി പിന്നോട്ട് വെച്ചു. ഞാൻ അവരെ നോക്കി എന്റെ പല്ല് കാണിച്ച് ചിരിച്ചു. പക്ഷേ അവരുടെ ഭയം കൂടിയതല്ലാതെ കരഞ്ഞില്ല.

വാണിയും ഭാനുവും കവാടത്തിന് തൊട്ടടുത്ത് നില്‍ക്കുന്നത് ഞാൻ കണ്ടു. പതിയെ നടന്ന് ഞാൻ അവര്‍ക്കടുത്ത് പോയി നിന്നു.

“ചിറക് എവിടെ നിന്നാണ്‌ വന്നത്. ഓരോ നിമിഷം കഴിയുന്തോറും നിങ്ങൾ മാറിക്കൊണ്ടേ ഇരിക്കുന്നു.” ഭാനു വിടര്‍ന്ന കണ്ണും കാട്ടി പറഞ്ഞു.

“നിങ്ങൾ അവനെ കൊല്ലാന്‍ പോകുന്നുവെന്നാണ് ഞാൻ ഭയന്നത്.” വാണിയുടെ കണ്ണില്‍ ആശ്വാസം കണ്ടു.

“നമ്മേ ക്ഷണിച്ച് വരുത്തി ഈ കൊട്ടാരത്തില്‍ കയറാൻ യോഗ്യത ഉണ്ടോ എന്ന് ചോദിച്ച് അപമാനിച്ച ബാൽബരിത് നെ നമ്മൾ ശിക്ഷിച്ച് കഴിഞ്ഞ്. ഇനി അനാവശ്യമായി പുറത്ത്‌ സമയം ചിലവഴിക്കാൻ നമുക്ക് നേരമില്ല വാണി — ഭാനു. ഇനി കൊട്ടാരത്തില്‍ കടക്കാനുള്ള സമയമായിരിക്കുന്നു.”
എന്റെ സംസാരം കേട്ട് ഉടനെ വാണി എന്റെ വലത് വശത്ത് വന്ന് നിന്നിട്ട് എന്റെ വലത് കൈയിലും ഭാനു എന്റെ ഇടത് കൈയിലും പിടിച്ചു.

ക്രൂരമായി ചിരിച്ചുകൊണ്ട് ഇപ്പോഴും തറയില്‍ വീണു കിടക്കുന്ന ബാൽബരിത് നെ നോക്കി ഞാൻ പറഞ്ഞു, “നിങ്ങളുടെ കൊട്ടാര കവാടത്തിന് തുടർന്ന് നിലനില്‍ക്കാന്‍ യോഗ്യത ഉണ്ടോ എന്ന് അത് എന്നോട് തെളിയിച്ചാൽ അതിന്റെ നിലനില്‍പ്പ് ഞാൻ പരിഗണിക്കാം.

ഞാൻ പറഞ്ഞത് കേട്ട് ബാൽബരിത് വാ പൊളിച്ച് പോയി. കൂടി നിന്ന ചെകുത്താന്‍മാര്‍ ഞങ്ങളെയും ബാൽബരിത് നേയും നോക്കി.

ഞാൻ എന്റെ അകക്കണ് കൊണ്ട്‌ കവാടത്തെ നിരീക്ഷിച്ചു. അപ്പോൾ ഞാൻ വിചാരിച്ചത് ശെരിയാണ്. കവാടത്തിൻറ്റെ കാവല്‍ക്കാരാണ് ഈ സ്വര്‍ണ്ണം കൊണ്ട്‌ സൃഷ്ടിക്കപ്പെട്ട വ്യാളികൾ.

പക്ഷേ സ്വര്‍ണ്ണ വ്യാളികൾക്ക് ജീവൻ നൽകാനായി, യഥാര്‍ത്ഥ വ്യാളികളുടെ ജീവനുള്ള ഹൃദയവും ജീവ ജ്യോതിയും മന്ത്ര ശക്തിയിലൂടെ ഘടിപ്പിച്ച് ഈ സ്വര്‍ണ്ണ വ്യാളികൾക്ക് ജീവൻ നല്‍കിയിരിക്കുന്നു.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.