“അരുത്….. എന്നെ അപമാനിക്കരുത്…..” ബാൽബരിത് യാചിച്ചു. “ഞാൻ നിന്റെ എല്ലാ ആജ്ഞയും അനുസരിക്കാം….” ബാൽബരിത് ഉറക്കെ കരഞ്ഞ് കൊണ്ട് എന്റെ കൈ തട്ടിമാറ്റാൻ ശ്രമിച്ചു. പക്ഷേ അവനെ കൊണ്ട് അതിന് കഴിഞ്ഞില്ല.
എന്റെ ശക്തിയെ ഞാൻ എന്റെ കൈയിൽ ആവാഹിച്ചു. അഗ്നിപര്‍വ്വതത്തിൽ നിന്നും ഒഴുകിയ ലാവ പോലെ എന്റെ കൈയിൽ നിന്നും അദൃശ്യമായ കുഴമ്പ് പോലത്തെ ഒരു ശക്തി അവന്റെ കൊമ്പിനെ പൊതിഞ്ഞു. ആ ശക്തി അവന്റെ തലക്കുള്ളിലും പ്രവേശിച്ചു.
ഹൃദയം കുത്തി മുറിച്ചത് പോലെ ബാൽബരിത് അലറി കരഞ്ഞു. അവന്റെ കണ്ണില്‍, വായിൽ, മൂക്കില്‍ നിന്നുമെല്ലാം രക്തം ഒഴുകി. അടുത്ത സെക്കന്റ് അവന്റെ ഇടത് കൊമ്പ് ചാരമായി മാറി കാറ്റില്‍ കലര്‍ന്നു.
അതോടെ ബാൽബരിത് നൂറ് മീറ്റർ ഉയരത്തിൽ നിന്നും നിലത്ത് വീഴാന്‍ തുടങ്ങിയതും ഞാൻ എന്റെ വിരൽ അവന്റെ ഇടത് കണ്ണില്‍ കുത്തിയിറക്കി അവന്റെ കണ്ണ് ഞാൻ തോണ്ടി എടുത്ത് എറിഞ്ഞ് കളഞ്ഞു. ബാൽബരിത് അവന്റെ മന്ത്ര ശക്തി ഉപയോഗിച്ച് ആ വീഴ്ചയെ നിയന്ത്രിക്കും എന്ന് എനിക്കറിയാം. പക്ഷേ അതും ഞാൻ അനുവദിച്ചില്ല.
എന്ത് ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു എന്നൊന്നും എനിക്കറിയില്ല. മന്ത്ര ശക്തി പ്രയോഗിക്കാനുള്ള എല്ലാ വിദ്യകളും പഠിച്ച് തെളിഞ്ഞ മാന്ത്രികന്‍ എന്ന പോലെയാണ് ഞാൻ പ്രവര്‍ത്തിച്ചത്. ഏത് കാര്യത്തിന് എങ്ങനെ ശക്തി പ്രയോഗിക്കണം എന്ന് എനിക്ക് അറിയാമായിരുന്നു. അത് എന്നെ അദ്ഭുതപ്പെടുത്തി.
ഞാൻ ഉടനെ ബാൽബരിത് ൻറ്റെ മനസ്സില്‍ പ്രവേശിച്ചു. എന്നിട്ട് അവന്റെ മന്ത്ര ശക്തിയെ ഞാൻ അവനില്‍ നിന്നും താല്‍ക്കാലികമായി ഛേദിച്ച് കളഞ്ഞു.
‘ഇപ്പോൾ ഇതാണ് നിന്റെ ശിക്ഷ. ഇനിയൊരു അവസരം നി എനിക്ക് തരാതെ നോക്കണം. തന്നാൽ……..?’ അത്രയും പറഞ്ഞിട്ട് ഞാൻ അവന്റെ മനസ്സില്‍ നിന്നും പുറത്ത് വന്നു.
ബാൽബരിത് നിലവിളിച്ച് കൊണ്ട് താഴേ വീണു. അവന്റെ വീഴ്ച സ്വര്‍ണ്ണ മലയുടെ മുകളില്‍ ആയിരുന്നു. അവന്റെ എല്ല് നുറുങ്ങുന്ന ഒച്ച എനിക്ക് പോലും കേള്‍ക്കാന്‍ കഴിഞ്ഞു. അവന്റെ ശക്തി കുറച്ച് കഴിഞ്ഞാല്‍ അവനു തിരികെ ലഭിക്കും. അത് കഴിഞ്ഞാല്‍ മാത്രമേ അവന്റെ മുറിവും ചതവും എല്ലാം അവന്റെ ശക്തി മൂലം ഭേദമാക്കാൻ കഴിയുകയുള്ളു. അവന്റെ കണ്ണും തിരിച്ച് വളരും, പക്ഷേ കൊമ്പ് ഒരിക്കലും വളരില്ല. അവന്റെ ശക്തി തിരിച്ച് കിട്ടുന്നത് വരെ അവന്‍ വേദന അനുഭവിക്കും എന്ന ചിന്ത എന്നെ സന്തോഷിപ്പിച്ചു.
ഞാൻ താഴേ നോക്കി. അപ്പോഴാണ് താഴേ ആയിര കണക്കിന് ചെകുത്താന്‍മാര്‍ സ്വര്‍ണ്ണ മല മുകളില്‍ നില്‍ക്കുന്നത് ഞാൻ കണ്ടത്. എല്ലാ മുഖത്തും ഭയം മാത്രമാണ് കാണാന്‍ കഴിഞ്ഞത്. എപ്പോഴാണ് ഇത്രയും ചെകുത്താന്‍മാര്‍ വന്നത്, എവിടെ നിന്നാണ് വന്നത്? അവർ എന്നെ ആക്രമിച്ചെങ്കിൽ എന്ന് ഞാൻ ആശിച്ചു. പക്ഷേ എന്റെ ആശ ആയുസ്സില്ലാതെ ചത്തു. ആര്‍ക്കും എന്നെ ആക്രമിക്കാൻ ധൈര്യപ്പെട്ടില്ല.
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??