ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

പ്രപഞ്ച ശക്തികളോട് എനിക്ക് ദേഷ്യം തോന്നി, ഗിയ യോട് ദേഷ്യം തോന്നി, എല്ലാ മനുഷ്യരോടും പിന്നെ ചെകുത്താന്‍ മാരോടും മറ്റ് എല്ലാവരോടും അടങ്ങാത്ത ദേഷ്യം തോന്നി. എന്റെ അമ്മയോട് എനിക്ക് ദേഷ്യം തോന്നി. എന്നോട് തന്നെ എനിക്ക് ദേഷ്യം തോന്നി.

ബാൽബരിത് പിന്നെയും ചിരിക്കുന്നത് ഞാൻ കേട്ടു. എനിക്ക് അവനോട് വെറുപ്പും പകയും തോന്നി. അവനെ ശിക്ഷിക്കണം എന്ന ചിന്ത എന്റെ മനസ്സില്‍ പതിഞ്ഞു. ആ ചിന്ത എന്നെ വിട്ട് മാറിയില്ല.

എന്റെ കണ്ണില്‍ നിന്നും അഗ്നി കുഴമ്പ് ഒഴുകിയത് പോലെയാണ് എനിക്ക് തോന്നിയത്. എന്റെ കുറുക്കിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. എന്റെ വലത് കൈ തരിച്ച് കേറി. എന്റെ തലയില്‍ രക്തം ഇരച്ചുകയറി. എന്റെ നെഞ്ചിനകത്ത് എന്തോ പൊട്ടി തെറിച്ച് ഒരു തടസ്സം നീങ്ങിയത് പോലെ അനുഭവപ്പെട്ടു. എന്റെ തലക്കകത്ത് എന്തോ മിന്നി.

അദൃശ്യമായ എന്തോ എന്റെ കുറുക്കിൽ മുളച്ച് വന്നു. അത് എന്താണെന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു. മിന്നല്‍ വേഗത്തിൽ ഞാൻ വായുവിൽ ചാടി ഉയർന്നു. അദൃശ്യമായിരുന്ന എന്റെ ചിറകുകള്‍ പെട്ടന്ന് എന്റെ പിന്നില്‍ പ്രത്യക്ഷപെട്ടു.

വേട്ട പക്ഷിയെക്കാൾ വേഗത്തില്‍ ഞാൻ പറന്നു. നാല്‍പത് മീറ്റർ അകലെ വായും പൊളിച്ച് നിന്നിരുന്ന ബാൽബരിത് ൻറ്റെ നേര്‍ക്ക് ഞാൻ പാഞ്ഞ്, എന്റെ ഒറ്റ കൈ കൊണ്ട് അവന്റെ കഴുത്തില്‍ മുറുക്കി പിടിച്ചുകൊണ്ട് ഞാൻ പറന്നുയര്‍ന്ന. നൂറ് മീറ്റർ ബാൽബരിത് നെയും കൊണ്ട്‌ പറന്നുയര്‍ന്ന ശേഷം വായുവിൽ എന്റെ ചിറകടിച്ച് കൊണ്ട്‌ ഞാൻ വായുവിൽ നിന്നു.

“നായെ……” ബാൽബരിത് നെ പിടിച്ചിരുന്ന കൈ ഞാൻ മുന്നോട്ട് നീട്ടി പിടിച്ച് കൊണ്ട് എന്റെ കൈയിൽ കിടന്ന് പിടയ്ക്കുന്ന അവന്റെ കണ്ണില്‍ നോക്കിയാണ് ഞാൻ അലറിയത്.

ബാൽബരിത് ഭയന്ന്‌ വിറച്ചു. അവന്റെ കണ്ണ് രണ്ടും പുറത്ത്‌ തള്ളി വന്നു. അവന്‍ എന്തോ പറയാൻ ശ്രമിച്ചു, പക്ഷേ അവന്റെ കഴുത്തിലെ പിടി ഞാൻ കൂടുതൽ മുറുക്കി. അവന്റെ നാവ് പുറത്ത്‌ ചാടി. അവന്റെ മൂര്‍ച്ചയുള്ള പല്ലുകള്‍ അവന്റെ നാവില്‍ ആഴ്ന്നിറങ്ങി. അവന്റെ വായിൽ നിന്നും രക്തം ഒഴുകി.

വാണി എന്റെ മനസ്സില്‍ എന്തെല്ലാമോ പറഞ്ഞു. ഞാൻ ചെവിക്കൊണ്ടില്ല.

“മേലാൽ എന്നെയും എന്റെ കൂടെ വന്ന ആരുടെയും മുഖത്ത് പോലും നി നോക്കരുത്…… മേലാൽ എന്റെ മുന്നില്‍ നി ചിരിക്കരുത്…… എന്റെ അനുവാദം ഇല്ലാതെ എന്റെ മുന്നില്‍ നി സംസാരിക്കരുത് — നിന്റെ വായ് തുറക്കുകയും അരുത്. ഇത് ഞാൻ നിനക്ക് തരുന്ന അവസാനത്തെ താക്കീത്, ഇനിയൊരു അവസരം നിനക്ക് ഞാൻ തരില്ല. ഞാൻ ഇപ്പോൾ നിന്നോട് കല്‍പിച്ച വാക്കുകൾ നി ലംഘിച്ചാൽ….. ആ ഒരു നിമിഷത്തേക്ക് മാത്രമായിരിക്കും നിന്റെ ജീവൻ ഈ ശരീരത്തിൽ ഉണ്ടാകുക. നിന്റെ മരണം എന്റെ കൈക്കൊണ്ട് അരങ്ങേറും. ചെകുത്താന്‍മാര്‍ പോലും ഭയന്ന് കരഞ്ഞ് വിളിച്ച് എന്നെ കണ്ട് ഒളിച്ച് നടക്കുന്ന തരത്തിൽ ആയിരിക്കും നിന്റെ മരണം. ഇപ്പോൾ നിന്റെ ജീവൻ ഞാൻ നിനക്ക് ദാനമായി തരുന്നു എന്ന് എല്ലാ നിരയില്‍ പെട്ട എല്ലാ ചെകുത്താന്‍ വര്‍ഗ്ഗവും അറിയട്ടെ. പക്ഷേ നിന്റെ അഹങ്കാരത്തിന് ഞാനൊരു ചെറിയ ശിക്ഷ മാത്രം ഇപ്പോൾ തരാൻ നിശ്ചയിച്ചു.” എന്റെ ശബ്ദം വളരെ ഉച്ചത്തില്‍ ആയിരുന്നു.

അത്രയും പറഞ്ഞ ശേഷം എന്റെ ഇടത് കൈ കൊണ്ട്‌ ഞാൻ ബാൽബരിത് ൻറ്റെ ഇടത് കൊമ്പിൽ പിടച്ചു. എന്നിട്ട് അവന്റെ കഴുത്തിലെ പിടി ഞാൻ വിട്ടു. ഒരു മുയല്‍ കുഞ്ഞിനെ ചെവിക്ക് പിടിച്ച് പൊക്കിയ പോലെയാണ് അവന്റെ ഒരു കൊമ്പിൽ ഞാൻ പിടിച്ചിരുന്നത്.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.