ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

ഞാൻ എന്താണ്‌ പറയാൻ പോകുന്നതെന്ന്‌ അവള്‍ക്ക് മനസ്സിലായി കാണണം. കാരണം അത് പറയരുത് എന്ന പോലെ അവളുടെ കണ്ണില്‍ താക്കീത് ഞാൻ കണ്ടു. പക്ഷേ ഞാൻ അതൊന്നും കാര്യമാക്കിയില്ല.

ഞാൻ ജനിച്ചത് മുതലേ എല്ലാ ശക്തികളും എന്നെ പന്ത് പോലെ തട്ടി കളിക്കുന്നു. എന്നെ എല്ലാവരും വെറുക്കുന്നു, ചതിക്കുന്നു, എന്നെ ഉപയോഗിക്കാൻ ശ്രമിക്കുന്നു, കൊല്ലാൻ ശ്രമിക്കുന്നു. ഹും… എന്റെ അമ്മക്ക് പോലും ആ ചിന്ത ഉണ്ടായിരുന്നു. എന്റെ അമ്മ അന്ന് തന്നെ എന്നെ കൊന്ന് കളഞ്ഞിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു. ഒരു നിമിഷം എന്റെ അമ്മയോട് എനിക്ക് ദേഷ്യം തോന്നി.

ഞാൻ നത്തോറ യേ തുറിച്ച് നോക്കി. പ്രപഞ്ചത്തിന് ഞാനൊരു ഭാരമെന്ന് കുറച്ച് മുമ്പാണ് അവൾ എന്നോട് പറഞ്ഞത്. ഞാനും ലോകവേന്തനും പരസ്പരം പൊരുതി ചാവട്ടെ എന്നാവും അവരുടെ പ്ലാൻ. അതുകൊണ്ടായിരിക്കും ഇതുവരെ ഇവള്‍ എന്നെ കൊല്ലാന്‍ ശ്രമിക്കാത്തത്. ഇല്ലെങ്കില്‍ ഇവൾ തന്നെ എന്നെ കൊല്ലാൻ നോക്കുമായിരുന്നു എന്ന് എന്റെ മനസില്‍ തോന്നി. ഇവൾ എന്നെ കൊന്നാലും സാരമില്ല.

ഞാൻ പറഞ്ഞു, “നിങ്ങൾ മൂന്ന് പേര്‍ക്കും തിരിച്ചറിവ്‌ എന്ന സാധനം ഉണ്ടെന്ന് നി പറഞ്ഞത് ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങളുടെ അഹങ്കാരവും, വൈരാഗ്യവും, വിവരം ഇല്ലായ്മയും കാരണമാണ് ഈ പ്രപഞ്ചം തന്നെ രണ്ടായി പിളര്‍ന്ന് പോയത്. തിരിച്ചറിവ്‌ പോയിട്ട് നിങ്ങൾക്ക് വിവരം എന്ന സാധനം പോലുമില്ല — അതുകൊണ്ടാണ് നിങ്ങൾ മന്ത്ര ഭക്ഷിനി യെ സൃഷ്ടിച്ചത്. ആ കാരണം കൊണ്ടാണ് ചെകുത്താന്‍ മനുഷ്യ ലോകത്ത് വന്നതും. പിന്നെ പ്രപഞ്ച കാവല്‍ക്കാരന്‍, ക്രൗശത്രൻ, മാന്ത്രികന്‍, അതെല്ലാം പോരാത്തതിന് — നാശം പിടിച്ച രണശൂരൻമാരും. അത് തുടർന്ന് ലോകവേന്തൻ, ഇപ്പോൾ ഞാനും. എല്ലാ തെറ്റുകളും നിങ്ങൾ ചെയ്തു. പക്ഷേ ഒന്നും അറിയാത്ത ഞാൻ പ്രപഞ്ചത്തിന് ഭാരം എന്ന കുറ്റവും കേള്‍ക്കുന്നു. അവസാനമായി എന്നെ കുരുതി കൊടുക്കാനുള്ള നിങ്ങളുടെ തീരുമാനം വളരെ നന്നായിട്ടുണ്ട്.” എന്നെ നിയന്ത്രിക്കാൻ കഴിയാതെ ഞാൻ ഉറക്കെ വിളിച്ച് കൂവി.

“അഹങ്കാരി…. മറ്റുള്ളവർ നിന്നോട് പറയാത്ത കാര്യങ്ങള്‍ പോലും ഞാൻ നിന്നോട് പറഞ്ഞു. നിന്റെ ധിക്കാരം അതിര് കടന്നിരിക്കുന്നു. നി ജനിച്ച അന്ന്, നിന്നെ കൊല്ലാന്‍ കഴിയുമായിരുന്ന ആ സമയത്ത് തന്നെ നിന്റെ കഴുത്ത് ഒടിച്ച് കൊല്ലേണ്ടതായിരുന്നു. എന്റെ കണ്ണ് മുന്നില്‍ നിന്നും ഒഴിഞ്ഞ് പോ നീച പിറവി.” നത്തോറ അലറി. എന്നിട്ട് ഞാൻ കണ്ണടച്ച് തുറക്കും മുന്നേ അവള്‍ ചാടി എഴുനേറ്റ് എന്റെ കഴുത്തില്‍ പിടിച്ച് പൊക്കിയെടുത്ത് എന്നെ എറിഞ്ഞു.

എന്റെ കണ്ണില്‍ ഇരുട്ട് പടർന്നു. ഞാൻ പറന്ന് കുറച്ചകലെ പോയി വീണു.

“റോബി….!” വാണിയും ഭാനുവും ഒരുമിച്ച് വിളിച്ച് കരഞ്ഞ് കൊണ്ട്‌ ഓടിവരുന്ന ശബ്ദം ഞാൻ കേട്ടു.

ബാൽബരിത് ഉറക്കെ ചിരിക്കുന്നതും ഞാൻ കേട്ടു. അടച്ചിരുന്നു എന്റെ കണ്ണ് ഞാൻ തുറന്ന് നോക്കി. കുറച്ച് നേരത്തേക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല. പിന്നെ കാഴ്ച പതിയെ തിരിച്ച് വന്നു.

കവാടത്തിന് മുന്നില്‍ നിന്നിരുന്ന ഞാൻ ഇപ്പോൾ മുപ്പത് മീറ്റർ അകലെ വീണ് കിടക്കുന്നതാണ് കണ്ടത്. വാണിയും ഭാനുവും എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു.

എന്റെ കോപം എനിക്ക് അടക്കൻ കഴിഞ്ഞില്ല. എല്ലാവർക്കും ഞാൻ ഒരു കളിപ്പാട്ടം അല്ല. ചെകുത്താന്‍ മാര്‍ക്ക് കളിയാക്കി ചിരിക്കാനല്ല ഞാൻ ഇവിടെ വന്നത്.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.