“എന്നിട്ട്…” അക്ഷമയോടെ ഞാൻ ചോദിച്ചു.
“എന്റെ ഭാവന…. എന്റെ ആഗ്രഹം അതെല്ലാം ഉന്നത ശക്തി ഇടപെട്ട് പ്രപഞ്ചം, ലോകങ്ങള്‍, ജീവ ജാലങ്ങള്‍ എന്ന് സാധ്യമാക്കി തന്നു…. പക്ഷേ ലോകവേന്തൻറ്റെ ആഗ്രഹം മറ്റൊന്നായിരുന്നു. പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായി തീരണം എന്ന ആഗ്രഹം ആയിരിക്കും അവന്റെ മനസ്സില്‍. കാരണം — ചെകുത്താന്‍ മടയില്‍ ഞാൻ കണ്ടത് — ലോകവേന്തനെ ആ ഉന്നത ശക്തി ശക്തനായി മാറ്റാൻ തുടങ്ങി കഴിഞ്ഞിരുന്നു.”
“അത് തടയാൻ നിങ്ങൾ ശ്രമിച്ചില്ലേ?” ഞാൻ ചോദിച്ചു.
“എന്റെ ഒരു തരി ശക്തി കൊണ്ട് ഉന്നത ശക്തിയെ തടയാൻ കഴിയും എന്ന് നി കരുതിയെങ്കിൽ നിനക്ക് ബുദ്ധി മാന്ദ്യം സംഭവിച്ചു എന്ന് ഞാൻ പറയും. പക്ഷേ…… പക്ഷേ ഞങ്ങൾ മൂന്ന് പേരും ചേര്‍ന്ന് ഒരിക്കല്‍ ആ ശ്രമവും നടത്തി നോക്കി. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.”
“ആ ഉന്നത ശക്തി ലോകവേന്തന് ശക്തി പകര്‍ന്ന് കൊടുക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ മൂവായിരം വർഷങ്ങൾ കഴിഞ്ഞു… പക്ഷേ ആ ക്രിയ ഇപ്പോഴും തുടരുന്നു….?” ഞാൻ ചോദിച്ചു.
“അതേ. അതാണ് സത്യം.”
“അവനെ എതിർക്കാനുള്ള ശക്തി എനിക്കുണ്ട് എന്ന് നിങ്ങൾ മൂന്ന് പേരും ഇപ്പോഴും കരുതുന്നുണ്ടോ?” ഞാൻ ചോദിച്ചു.
“ഈ പ്രപഞ്ചത്തില്‍ നിനക്ക് മാത്രമേ അതിന് കഴിയൂ എന്നാണ് ഞങ്ങളുടെ വിശ്വസം.”
“അവനെ എനിക്ക് കൊല്ലാന്‍ കഴിയുമോ?” ഞാൻ ചോദിച്ചു.
“സാധ്യത ഉണ്ട് പക്ഷെ ഞങ്ങൾക്ക് അറിയില്ല.”
“അവനെ പരാജയപ്പെടുത്താൻ എങ്കിലും എനിക്ക് കഴിയുമോ?”
“അതിനും സാധ്യത ഉണ്ട് പക്ഷെ ഞങ്ങൾക്ക് അറിയില്ല.”
“എനിക്ക് മാത്രം അവനോട് പൊരുതി നിൽക്കാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കാൻ കാരണം?”
നത്തോറ ചുണ്ട് ഇറുക്കി പിടിച്ചു. അവള്‍ എന്നോട് എന്തോ മറയ്ക്കുന്നു എന്ന് എനിക്ക് മനസ്സിലായി. എത്ര നിര്‍ബന്ധിച്ചാലും അവള്‍ പറയില്ല എന്ന് എനിക്ക് തോന്നി.
“നിങ്ങള്‍ക്ക് വേറെ എന്തറിയാം?” തെല്ല് ദേഷ്യത്തോടെ ഞാൻ ചോദിച്ചു.
“അന്ന് എന്റെ ആഗ്രഹം പോലെ പ്രപഞ്ചത്തിന്റെ സൃഷ്ടി കഴിഞ്ഞതും, ഉന്നത ശക്തി ഞങ്ങളെ എങ്ങനെ ഞങ്ങളുടെ വഴിക്ക് വിട്ടോ… അതു തന്നെ ലോകവേന്തൻ നും സംഭവിക്കും. അപ്പോഴായിരിക്കും ലോകവേന്തൻ അവന്റെ ആക്രമണം തുടങ്ങുന്നത്. ഞങ്ങളെക്കാള്‍ ശക്തനായിരിക്കും അവന്‍. ഞങ്ങൾക്ക് പോലും അവന്റെ മുന്നില്‍ പിടിച്ചു നിൽക്കാൻ കഴിയില്ല.”
ഞാൻ പൊട്ടിച്ചിരിച്ചു. ഒരുപാട് നേരത്തേക്ക് ചിരി അടക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ചിരി നിര്‍ത്തുന്നത് വരെ നത്തോറ എന്നെ തന്നെ നോക്കി ഇരുന്നു.
“നിങ്ങള്‍ക്ക് പോലും അവന്റെ മുന്നില്‍ പിടിച്ചു നിൽക്കാൻ കഴിയില്ല. അങ്ങനെയാണെങ്കില്‍ നിസ്സാരനായ എനിക്ക് മാത്രം എങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് നിങ്ങൾ തന്നെ എന്നോട് പറയണം. കുറച്ച് മുന്നേ നിങ്ങൾ എന്നോട് പറഞ്ഞ അതേ കാര്യം തന്നെയാ എനിക്കും തിരിച്ച് പറയാനുള്ളത്. പക്ഷേ വേറെ രീതിയില്‍ കുറച്ച് കൂടി കഠിനമായ ഭാഷയിൽ ആയിരിക്കും എന്നുമാത്രം.” കഠിന കോപത്തോടെ ഞാൻ പറഞ്ഞു.
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??