“അപ്പോൾ ഉന്നത ശക്തി നിങ്ങളെ ഒരു പ്രപഞ്ചമായി സൃഷ്ടിച്ചില്ല എന്നാണോ പറയുന്നത്.” അത്ഭുതത്തോടെ ഞാൻ ചോദിച്ചു.
“അങ്ങനെ പറയാൻ കഴിയില്ല റോബി. വെറും തിരിച്ചറിവ് മാത്രമുള്ള ഒരു ശക്തി മാത്രമായിരുന്നു ഞാൻ. പക്ഷേ ആ ഉന്നത ശക്തിക്ക് എന്റെ ഭാവനയെ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു എന്നതാണ് സത്യം.” നത്തോറ പുഞ്ചിരിച്ചു.
“എന്തായിരുന്നു നിങ്ങളുടെ ഭാവനയില്‍?”
“കാല ചക്രം — പ്രപഞ്ചം — അതിന്റെ ഉള്ളില്‍ ഒന്‍പത് ലോകങ്ങള്‍ — ആ ലോകങ്ങളില്‍ പല സൃഷ്ടികള്‍ ആ സൃഷ്ടികളെ ഭരിക്കാനും നിയന്ത്രിക്കാനും ഞങ്ങൾ മൂന് ശക്തികള്‍….. അതായിരുന്നു എന്റെ ഭാവന. ആ എന്റെ ഭാവന യാഥാർത്ഥ്യമായി പതിയെ മാറാൻ തുടങ്ങി. എന്റെ ആഗ്രഹം അനുസരിച്ച് ഉന്നത ശക്തി പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ തുടങ്ങി. ഓരോ ദിവസവും അതിന്റെ പുരോഗതി നോക്കി ഞാൻ സന്തോഷിച്ചു. അത് പൂര്‍ത്തിയാവാൻ പല ആയിരം വർഷങ്ങൾ ഞാൻ കാത്തിരുന്നു.”
“മനുഷ്യനും ചെകുത്താനും, മാലാഖയും, പിന്നെ മറ്റുള്ള ജീവ ജാലകങ്ങളും നിങ്ങളുടെ ഭാവന ആയിരുന്നോ?” ഞാൻ ചോദിച്ചു.
“ഒരിക്കലും ഇല്ല. ലോകത്ത് എന്തെങ്കിലും ജീവനുള്ള സൃഷ്ടികള്‍ വേണം എന്നായിരുന്നു എന്റെ ആഗ്രഹം. അത്ര മാത്രം എനിക്ക് അറിയാം. അതുകൊണ്ട് ഉന്നത ശക്തി മനുഷ്യരെ സൃഷ്ടിച്ച കാര്യത്തില്‍ എനിക്ക് ഒരു പങ്കും ഇല്ല റോബി. അതെല്ലാം എങ്ങനെ സംഭവിച്ചു എന്നൊന്നും എനിക്ക് അറിയില്ല. ഒരുപക്ഷേ ആ ഉന്നത ശക്തി ശെരിക്കും തിരിച്ചറിവുള്ള ശക്തി ആയിരിക്കും, എനിക്ക് ഇപ്പോഴും അറിയില്ല.”
“പിന്നെ എന്ത് സംഭവിച്ചു?”
“ആ ഉന്നത ശക്തി ആദ്യം എന്നെ രണ്ട് ശക്തികളായി മാറ്റി. ഉടനെ ഞാൻ ഞങ്ങൾക്ക് നത്തോറ എന്ന നാമം സ്വീകരിച്ചു. രണ്ടാമത് — ഗിയ സൃഷ്ടിക്കപ്പെട്ടു. ഗിയ സ്വന്തമായി അവളുടെ നാമം സ്വീകരിച്ചു. പിന്നെ പ്രപഞ്ചവും — അതിൽ ലോഹങ്ങളും — അതിൽ ജീവ ജാലകങ്ങളും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞതും ആ ഉന്നത ശക്തി ഞങ്ങൾ മൂന്ന് പേരെയും പ്രപഞ്ച ശരീരത്തിൽ ആത്മാവ് എന്നപോലെ ചേര്‍ത്തു. എന്നിട്ട് ആ ഉന്നത ശക്തി പ്രപഞ്ചത്തെ അതിന്റെ ശക്തിയില്‍ നിന്നും അകറ്റി കളഞ്ഞു.” അത്രയും പറഞ്ഞിട്ട് അവള്‍ ആലോചനയിൽ മുഴുകി.
ഇപ്പോൾ എനിക്ക് മനസിലായി. പിന്നെയുള്ളത് എല്ലാവർക്കും അറിയാം. എല്ലാ ജീവ ജാലകങ്ങളും പെരുകി.
“ലോകവേന്തൻ, അവന്റെ കാര്യമാണ് നമ്മൾ പറഞ്ഞു വന്നത്.” ഞാൻ ഓര്‍മ്മിപ്പിച്ചു.
“അതേ, ലോകവേന്തൻ. രണ്ട് ലോകങ്ങള്‍ക്ക് ഇടയിൽ രണശൂരൻമാർ ലോകവേന്തനെ കുടുക്കി ആയിരം വർഷങ്ങൾ കഴിഞ്ഞിരുന്നു. അപ്പോഴാണ് ഉന്നത ശക്തിയുടെ സാന്നിധ്യം എവിടെനിന്നോ വരുന്നു എന്ന് ഞാൻ അറിഞ്ഞത്. അതിനെ തിരക്കി അവസാനം ഞാൻ ചെകുത്താന്‍ മടയില്‍ എത്തിപ്പെട്ടു.”
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??