ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

എന്റെ ചോദ്യം കേട്ട് നത്തോറ ചിരിച്ചു. ഒന്നും മനസ്സിലാവാതെ ഞാൻ അവളെ നോക്കി.

“അറോറ യും ഗിയ യും നിന്നോട് ഒരുപാട്‌ കാര്യങ്ങൾ പറഞ്ഞിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.”

അതിന്‌ എങ്ങനെ മറുപടി കൊടുക്കണം എന്ന് അറിയാത്തത് കൊണ്ട് ഞാൻ മിണ്ടിയില്ല. എന്റെ ചിന്തയില്‍ വാണിയും ഭാനുവും കടന്ന് വന്നു.

“ഇത് ചെകുത്താന്‍ ലോകം എന്ന് എനിക്കറിയാം. പക്ഷേ ഭാനു, വാണി, ബാൽബരിത് ഇവരെല്ലാം എവിടെ?”

നത്തോറ പുഞ്ചിരിച്ചു. “ഇത് ചെകുത്താന്‍ ലോകം എന്ന തോന്നല്‍ മാത്രമാണ്. ഇപ്പോൾ നമുക്ക് സംസാരിക്കാന്‍ വേണ്ടി ഞാൻ സൃഷ്ടിച്ച ലോകമാണ് ഇത്. നിന്റെ ശരീരം ഇപ്പോഴും യഥാര്‍ത്ഥ ചെകുത്താന്‍ ലോകത്ത് തന്നെ ഉണ്ട്. അവിടെ ഞാൻ സമയത്തേ നിശ്ചലമാക്കി. അതുകൊണ്ട്‌ എനിക്ക് നിന്നോട് സാവധാനം കാര്യങ്ങൾ സംസാരിക്കാന്‍ കഴിയും. നിന്റെ മനസ്സ് നിന്റെ ശരീരത്തിലേക്ക് മടങ്ങുമ്പോൾ എല്ലാം പഴയത് പോലെ ആകും.”

“അറോറ യും ഗിയ യും എന്നോട് പറയാത്ത എന്ത് കാര്യമാണ് നിങ്ങള്‍ക്ക് എന്നോട് പറയാനുള്ളത്?”

“ലോകവേന്തൻ തടവില്‍ അല്ല കഴിയുന്നത്. നാലായിരം വർഷങ്ങൾക്ക് മുമ്പ് രണശൂരൻമാർ അവനെ ചെകുത്താന്‍ ലോകത്തിൽ തള്ളി കളയാന്‍ ശ്രമിച്ചു. പക്ഷേ അവര്‍ക്ക്‌ കഴിഞ്ഞില്ല. അതുകൊണ്ട്‌ അവനെ രണ്ട് ലോകത്തിന്റെയും മധ്യേ ഉള്ള സ്ഥലത്ത്‌ അവനെ അവര്‍ക്ക് തളയ്കാൻ കഴിഞ്ഞു എന്നത് സത്യമാണ്. ആദ്യത്തെ ആയിരം വർഷങ്ങൾ മാത്രമാണ് അവന്‍ ഒരു തടവുകാരനെ പോലെ കഴിഞ്ഞത്. അതിന്‌ ശേഷം എല്ലാം മാറി മറിഞ്ഞു.”

“എന്താ സംഭവിച്ചത്?” ഞാൻ ചോദിച്ചു.

“ഞങ്ങളെ സൃഷ്ടിച്ച സൃഷ്ടി കര്‍ത്താവിനെ അവന്‍ കണ്ടെത്തി. അതോ സൃഷ്ടി കര്‍ത്താവ് അവനെ കണ്ടെത്തിയൊ എന്നറിയില്ല.”

“ആരാണ്‌ ഈ സൃഷ്ടി കര്‍ത്താവ്?”

“ആ ശക്തിയാണ് ഉന്നത ശക്തി. അതിന്റെ മുകളില്‍ വേറൊരു ശക്തിയും ഇല്ല. ആ ശക്തിയുടെ വെറുമൊരു തരി ശക്തിയില്‍ നിന്നാണ് ആ ശക്തി ഞങ്ങളെ സൃഷ്ടിച്ചത്.” നത്തോറ പറഞ്ഞു.

ങേ… ആ ഉന്നത ശക്തിയുടെ വെറുമൊരു തരിയിൽ നിന്നാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എങ്കിൽ ആ ഉന്നത ശക്തി എത്ര ശക്തിയുള്ളത് ആയിരിക്കുമെന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.

ആ ശക്തിക്ക് തിരിച്ചറിവ്‌ ഇല്ല, നല്ലതോ ചീത്തയോ അതിന്‌ അറിയില്ല, ശരിയും തെറ്റും അതിന്‌ അറിയില്ല, റോബി. പക്ഷേ ആ ശക്തി എന്നെ സൃഷ്ടിച്ചു. എങ്ങനെ എന്തിന്‌ എന്നൊന്നും എനിക്കറിയില്ല, പക്ഷേ തിരിച്ചറിവുള്ള ഒരു ചെറിയ പൊട്ട് — ഒരു ചെറിയ ശക്തി— അതുമാത്രം ആയിരുന്നു ഞാൻ. അങ്ങനെയാണ് ആ ഉന്നത ശക്തി എന്നെ സൃഷ്ടിച്ചത്.”

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.