“അപ്പോഴാണ് പ്രപഞ്ച കാവല്‍ക്കാരനെ അറോറ സൃഷ്ടിച്ചത്. പിന്നെ സംഭവിച്ചത് എനിക്ക് അറിയാം. എനിക്ക് അറിയാനുള്ളത് എന്റെ അമ്മയെ കുറിച്ചാണ്.” ഞാൻ പറഞ്ഞു.
“അതി ശക്തനായ മാന്ത്രികന്‍ ക്രൗശത്രൻ — ചെകുത്താന്‍ രാജാവ് മെറോഹ്റിയസ് ൻറ്റെ സഹോദരി ഫേൽഷീസ്ര, ഇവരുടെ പുത്രിയാണ് നിന്റെ അമ്മ ആരണ്യ. മനുഷ്യ ലോകത്ത് ഉണ്ടായിരുന്ന ചെകുത്താന്‍മാരെ ക്രൗശത്രൻ നശിപ്പിച്ച് കൊണ്ടിരുന്ന കാലത്ത് ചെകുത്താന്‍ —മനുഷ്യന്‍, ഇവര്‍ തമ്മിലുള്ള പ്രശ്നത്തിന് ഒരു പരിഹാരം കാണാന്‍ വേണ്ടിയാണ് മെറോഹ്റിയസ് അവന്റെ സഹോദരിയെ മനുഷ്യ ലോകത്തേക്ക് പറഞ്ഞ് വിട്ടത്. അങ്ങനെയാണ് അവർ തമ്മില്‍ ഇഷ്ടത്തിലായത്. കാലങ്ങൾ കടന്ന് പോയി. ക്രൗശത്രൻ നിശ്ചല ലോകം സൃഷ്ടിച്ച് കഴിഞ്ഞിരുന്നു. ആ സമയത്താണ് ഫേൽഷീസ്ര ഗർഭം ധരിച്ചത്. പിന്നെ ശിശുവിന്റെ ജന്മ നേരം അടുത്തതും ഫേൽഷീസ്ര ക്രൗശത്രൻറ്റെ തോട്ടത്തില്‍ വെച്ച് ആരണ്യ ക്ക് ജന്മം നല്‍കിയ ശേഷം ഫേൽഷീസ്ര ചെകുത്താന്‍ ലോകത്തേക്ക് തിരിച്ച് പോയി. കുറെ കാലം ആരണ്യ നിന്നെപ്പോലെ നീണ്ട മയക്കത്തിൽ ആയിരുന്നു.”
“വേതചന്ദൻറ്റെ മകളായി ആരണ്യ എങ്ങനെ മാറി?”
“രൗത്രിക ജനിച്ച് കഴിഞ്ഞ് കുറച്ച് വര്‍ഷം കഴിഞ്ഞാണ് ആവല്യാദേവി പിന്നെയും ഗർഭം ധരിച്ചത്. തന്റെ മന്ത്ര ശക്തി കൊണ്ട് മാസം തികഞ്ഞ് നിന്ന ആവല്യാദേവി യുടെ ഗര്‍ഭപാത്രത്തില്‍ ക്രൗശത്രൻ നവജാത ശിശുവായ ആരണ്യ യെയും വഹിപ്പിച്ചു. ഇതൊന്നും അറിയാതെ ആവല്യാദേവി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. അതിൽ ആരണ്യ ക്ക് മാത്രമാണ് ജീവൻ ഉണ്ടായിരുന്നത്.”
“അങ്ങനെ സംഭവിക്കും എന്ന് ക്രൗശത്രൻ ആദ്യമേ അറിഞ്ഞിരുന്നോ?” ദേഷ്യത്തോടെ ഞാൻ ചോദിച്ചു. പക്ഷേ നത്തോറ മറുപടി പറഞ്ഞില്ല.
ക്രൗശത്രനോട് എനിക്ക് വെറുപ്പ് തോന്നി. ഒരു അച്ഛനെ പോലെ ഞാൻ കരുതിയിരുന്ന അയാളോട് എനിക്ക് ദേഷ്യം തോന്നി. പല തരത്തിലുള്ള ശക്തിയും സിദ്ധിയും ഉള്ള എല്ലാവരും അഹങ്കാരികൾ തന്നെയാണ് — ഞാനും അതിൽ ഉള്‍പ്പെടും.
“രണ്ട് പ്രപഞ്ചത്തിന്റെ യും ശാപം എന്റെ മേല്‍ ഉണ്ടെന്ന് മന്ത്ര ഭക്ഷിനി പറഞ്ഞു. എന്താണ് ആ ശാപം?”
“നന്മയും തിന്മയും അടങ്ങിയ നിന്നെ ചിലര്‍ ഒഴികെ ചെകുത്താന്‍ ആയാലും മനുഷ്യര്‍ ആയാലും, എല്ലാവരും വെറുക്കും. നിന്നെ എപ്പോഴും സംശയം നിറഞ്ഞ കണ്ണ് കൊണ്ട് മാത്രം കാണും. സാഹചര്യം കിട്ടുമ്പോൾ എല്ലാം നിന്നെ കൊല്ലാന്‍ ശ്രമിക്കും. അതുകൊണ്ട് ആ ശക്തികള്‍ നിന്റെ ശാപം ആണ് കുട്ടി. അതുപോലെ നീയും ലോകവേന്തനും ഈ പ്രപഞ്ചത്തിന്റെ ശാപം എന്ന് നി മനസ്സിലാക്കുന്നവോ?”
എന്റെ ഉള്ള് പിടഞ്ഞു.
“ലോകവേന്തനെ എതിർക്കാൻ നിനക്ക് മാത്രമേ കഴിയുകയുള്ളു. പക്ഷേ അവനെ നശിപ്പിക്കാനുള്ള ശക്തി നിനക്ക് ഉണ്ടോ എന്ന് ആര്‍ക്കും അറിയില്ല.”
“ലോകവേന്തൻ അവന്റെ തടവില്‍ നിന്നും വേഗം രക്ഷപ്പെടും എന്നാണോ നിങ്ങൾ കരുതുന്നത്?”
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??