ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

അവള്‍ എന്റെ കണ്ണില്‍ സൂക്ഷിച്ചു നോക്കി. ഞാനും ആ കണ്ണുകളില്‍ തന്നെ നോക്കി ഇരുന്നു.

“അറോറ മന്ത്ര ഭക്ഷിനി എന്ന ഒറ്റ കൊമ്പന്‍ കുതിരയെ സൃഷ്ടിച്ചത് — ചെകുത്താനും, മനുഷ്യനും, മറ്റുള്ള ജീവികളിലും പിന്നെ ഈ പ്രപഞ്ചത്തിലെ എല്ലാ ലോകങ്ങളില്‍ ഉള്ള എന്റെ അമിതമായ ശക്തിയെ ഭക്ഷിക്കാൻ വേണ്ടി മാത്രമാണ്. മന്ത്ര ഭക്ഷിനികൾ അവരുടെ ജോലി ചെയ്ത് എന്റെ ശക്തിയെ ഭക്ഷിച്ച് എന്റെ ശക്തിയുള്ള എല്ലാ സൃഷ്ടികളേയും അശക്തറാകി കൊണ്ടിരുന്നു. അവസാനം, കാലങ്ങൾക്ക് ശേഷം മന്ത്ര ഭക്ഷിനി യെ ശപിക്കാനുള്ള മാര്‍ഗ്ഗവും ശക്തിയും ഞാൻ കണ്ടെത്തി. അങ്ങനെ ഞാൻ അവരെ ശപിച്ചു.” നത്തോറ യുടെ മുഖത്ത് ഉടനെ ശോകം നിറഞ്ഞു.

കുറച്ച് നേരം അവള്‍ തറയില്‍ നോക്കി മിണ്ടാതെ ഇരുന്നു. ഞാൻ ക്ഷമയോടെ കാത്തിരുന്നു.

“അറോറ യുടെ ശക്തിയുള്ള എല്ലാ ജീവികളെയും വശ്യ സ്വരത്തിന് അടിമയാക്കി അവയില്‍ നിന്നും അറോറ യുടെ ശക്തിയെ മുഴുവനും നുകരാൻ ഞാൻ അതിനെ ശപിച്ചു. പ്രപഞ്ചത്തിലെ എല്ലാ ലോകത്ത് നിന്നും എന്റെ ശക്തിയെക്കാൾ അധിക ശേഖരണമുള്ള അറോറ യുടെ ശക്തിയെ ഭക്ഷിക്കാനും ഞാൻ മന്ത്ര ഭക്ഷിനികളെ ശപിച്ചു.” അത്രയും പറഞ്ഞിട്ട് അവള്‍ മൗനമായി.

“അതിന്‌ ശേഷം എന്ത് സംഭവിച്ചു.” ഞാൻ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

“നാശം…. വന്‍ നാശം…. ഞങ്ങൾ ആരും പ്രതീക്ഷിക്കാത്ത നാശം….”

“എങ്ങനെ?”

“മന്ത്ര ഭക്ഷിനികൾ ആദ്യം പ്രത്യക്ഷപ്പെട്ടത് ചെകുത്താന്‍ ലോകത്ത് ആയിരുന്നു. ശക്തി കുറഞ്ഞ നാലാം നിര തൊട്ട് പത്താം നിര വരെയുള്ള കോടാനുകോടി ചെകുത്താന്‍മാരുടെ ജീവ ജ്യോതിയില്‍ നിന്നും അറോറ യുടെ നന്മ എന്ന ശക്തിയെ മന്ത്ര ഭക്ഷിനികൾ നുകർന്ന് ആ ചെകുത്താന്‍മാരെ അപകടകരമായ വംശമായി മാറ്റി. അതോടെ അവരുടെ ശക്തി വധിക്കുകയും ചെയ്തു. അതിൽ നിന്നും ശക്തരായ ചെകുത്താന്‍മാര്‍ ആദ്യമായി മനുഷ്യ ലോകത്ത് പ്രവേശിച്ചു. ലവലേശം പോലും നന്മയുടെ ശക്തി ഇല്ലാത്ത ചെകുത്താന്‍മാര്‍ ആയിരുന്നു അവർ. പിന്നെ നടന്നത് നിനക്കും അറിയാം.”

“അതേ നല്ലതുപോലെ അറിയാം.” ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

“മനുഷ്യരുടെ മാംസവും രക്തവും അവരെ ശക്തരാക്കി. അവരുടെ വര്‍ധിച്ച് കൊണ്ടേ ഇരുന്ന ശക്തി കാരണം, താഴ്ന്ന നിരയില്‍ പെട്ട ചെകുത്താന്‍ മാര്‍ക്ക് പോലും മൂന്നാം നിര ശക്തിയുള്ള ചെകുത്താന്‍മാരായി മാറാൻ കഴിഞ്ഞു. മനുഷ്യ ലോകം നശിക്കാൻ തുടങ്ങി.” നത്തോറ പറഞ്ഞ്‌ നിർത്തി.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.